തളിപ്പറമ്പ്: വീട് കുത്തിത്തുറന്ന് 21 പവൻ സ്വർണാഭരണങ്ങൾ കവർച്ച ചെയ്ത സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജ്ജിതമാക്കി. പരിയാരം കൊവ്വപ്പുറത്ത് ക്രിസ്ത്യൻ പള്ളിക്ക് സമീപം താമസിക്കുന്ന അഞ്ചരപ്പാട്ടിൽ ജസീറയുടെ വീട്ടിൽ നിന്നാണ് 21 പവൻ സ്വർണ്ണാഭരണം കളവ് പോയത്. അന്വേഷണത്തിനെത്തിച്ച പൊലീസ് നായ മണംപിടിച്ച് ഒരു വീട്ടിലേക്ക് ഓടിക്കയറിയിരുന്നു. ഈ വീട്ടിലെ ഒരാളെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടത്തി വരുന്നത്. ഇക്കഴിഞ്ഞ മാർച്ച് 28 വരെ സ്വർണം അലമാരയിലുണ്ടായിരുന്നുവെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞിരുന്നു. മോഷണം നടന്നത് കഴിഞ്ഞ ശനിയാഴ്ചയാണ് ശ്രദ്ധയിൽപെട്ടത്. വീടിന്റെ പിൻഭാഗത്തുള്ള കോണി വഴി കടന്ന് രണ്ടാം നിലയിലെ സെന്റർ ഹാളിലേക്കുള്ള ഡോർതള്ളി തുറന്നാണ് മോഷണം നടത്തിയത്. 2 ബെഡ്റൂമുകളിൽ നിന്നാണ് സ്വർണ്ണം മോഷണം പോയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |