SignIn
Kerala Kaumudi Online
Friday, 19 April 2024 3.45 PM IST

കാറുടമയ്‌ക്ക് ഹെൽമെറ്റ് ധരിക്കാത്തതിന് നോട്ടീസ്

aji

വെഞ്ഞാറമൂട്: ഹെൽമെറ്റ് ധരിക്കാത്തതിന്റെ പേരിൽ കാറുടമയ്‌ക്ക് മോട്ടോർ വാഹനവകുപ്പിന്റെ പിഴ. മുക്കുന്നൂർ ഗിരിനഗർ ധന്യാഭവനിൽ അജിത്തിനാണ് ' ബൈക്ക് യാത്രയ്‌ക്കിടെ ഹെൽമെറ്റ് ധരിച്ചില്ല ' എന്ന കാരണത്താൽ പിഴ നോട്ടീസെത്തിയത്. ബൈക്കില്ലാത്ത അജിത്തിന് KL 21D 9877 എന്ന നമ്പറുള്ള കാർ മാത്രമാണുള്ളത്.

പിഴ നോട്ടിസിൽ ബൈക്കിന്റെ നമ്പർ 9811 ആണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. കാമറയുടെ സാങ്കേതിക തകരാറുകാരണം മറ്റാരോ നിയമം തെറ്റിച്ചതിന് അജിത്ത് പിഴ അടയ്ക്കേണ്ട അവസ്ഥയാണ്. റോഡിൽ കാമറ സ്ഥാപിക്കുമ്പോൾ നിരപരാധികൾ ശിക്ഷിക്കപ്പെടാതിരിക്കാൻ മോട്ടോർ വാഹന വകുപ്പ് ശ്രദ്ധിക്കണമെന്നാണ് വാഹന ഉടമകളുടെ ആവശ്യം. മോട്ടോർ വാഹന വകുപ്പിനെ സമീപിക്കുമെന്ന് അജിത്ത് അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.