തിരുവനന്തപുരം: മാരക ലഹരി മരുന്നായ എം.ഡി.എം.എയുമായി യുവാവിനെ പൊലീസ് പിടികൂടി. വെട്ടുകാട് ടൈറ്റാനിയം തൈവിളാകം വീട്ടിൽ ശ്യാമിനെയാണ് (24) തിരുവനന്തപുരം സിറ്റി സ്പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമിന്റെ സഹായത്തോടെ വലിയതുറ പൊലീസ് അറസ്റ്റ് ചെയ്തത്.
വെട്ടുകാട് വേളി റോഡിൽ ടൈറ്റാനിയം മതിൽ മുക്ക് ജംഗ്ഷന് സമീപം മയക്കുമരുന്നു കൈമാറാൻ എത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്. പിടികൂടിയ മയക്കുമരുന്നിന്റെ ഉറവിടത്തേക്കുറിച്ചും ഇയാളുടെ ഇടപാടുകാരെക്കുറിച്ചുമുള്ള വിവരങ്ങൾ ശേഖരിച്ച് അന്വേഷണം നടത്തുമെന്ന് സിറ്റി പൊലീസ് കമ്മീഷണർ ജി. സ്പർജൻ കുമാർ അറിയിച്ചു.
ഡി.സി.പി അങ്കിത് അശോകന്റെ നിർദ്ദേശ പ്രകാരം നർക്കോട്ടിക് സെൽ അസിസ്റ്റന്റ് കമ്മീഷണർ ഷീൻ തറയിൽ, ശംഖുമുഖം അസിസ്റ്റന്റ് കമ്മീഷണർ ഡി.കെ. പൃഥ്വിരാജ് എന്നിവരുടെ നേതൃത്വത്തിൽ വലിയതുറ എസ്.എച്ച്.ഒ പ്രകാശ്, എസ്.ഐ ആനന്ദ് കൃഷ്ണൻ, എ.എസ്.ഐ അജികുമാർ, സി.പി.ഒമാരായ ഷിബി, ബിനു എന്നിവരും സ്പെഷ്യൽ ടീം അംഗങ്ങളും അടങ്ങിയ പൊലീസ് സംഘമാണ് ഇയാളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |