തിരുവനന്തപുരം: ജില്ലയിലെ കുപ്രസിദ്ധ മോഷ്ടാവിനെ നേമം പൊലീസ് പിടികൂടി.അയിരൂർപാറ ചന്തവിള നൗഫിൻ മൻസിലിൽ റഹീസ് ഖാനാണ് (29) പൊലീസ് പിടിയിലായത്.
ഇക്കഴിഞ്ഞ ഫെബ്രുവരി 14ന് കല്ലിയൂർ ആലരത്തല റോഡിലെ വീട്ടിൽ നിന്ന് ഡയമണ്ടും, സ്വർണാഭരണങ്ങളും മോഷ്ടിച്ചിരുന്നു. ഈ കേസിൽ നടത്തിയ അന്വേഷണത്തിലാണ് പ്രതി പിടിയിലായത്.
കൗമാര പ്രായത്തിൽ തന്നെ മോഷണം തുടങ്ങിയ റഹീസ് ഖാന് നേമം വട്ടിയൂർക്കാവ്, വലിയതുറ, പൂന്തുറ,പേരൂർക്കട, പൂജപ്പുര, വഞ്ചിയൂർ, കന്റോൺമെന്റ്,കോവളം,ഫോർട്ട്, മലയിൻകീഴ് തുടങ്ങിയ പൊലീസ് സ്റ്റേഷനുകളിലായി ഭവനഭേദനം, കവർച്ച, ബൈക്ക് മോഷണം എന്നിവയ്ക്ക് 50 കേസുകൾ നിലവിലുണ്ട്. ഇയാളെ പിടികൂടാൻ എത്തുമ്പോൾ പൊലീസിനെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിക്കാറുണ്ടെന്നും പൊലീസ് പറഞ്ഞു.
ഇയാൾ സമാന രീതിയിൽ മറ്റെവിടെയെങ്കിലും മോഷണം നടത്തിയിട്ടുണ്ടോ എന്ന് പരിശോധിച്ചു വരികയാണെന്ന് പൊലീസ് അറിയിച്ചു. നേമം എസ്.എച്ച്.ഒ രഗീഷ് കുമാർ, എസ്.ഐമാരായ വിപിൻ, പ്രസാദ്, എ.എസ്.ഐ ശ്രീകുമാർ, സി.പി.ഒമാരായ ജയകുമാർ, ഗിരി, ഉണ്ണികൃഷ്ണൻ, ബിനു, ദീപക് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. കോടതിയിൽ ഹാജരാക്കിയെ പ്രതിയെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |