കോഴിക്കോട്: എം.ഡി.എം.എയുമായി യുവാവ് പിടിയിൽ. ചാലപ്പുറം പെരുങ്കുഴിപ്പാടം രഖിൽ(24)നെയാണ് ചേവായൂർ സബ്ബ് ഇൻസ്പെക്ടർ ഷാനിന്റെ നേതൃത്വത്തിൽ ചേവായൂർ പൊലീസും ഡൻസാഫ് സ്ക്വാഡും ചേർന്ന് പിടികൂടിയത്. ചേവരമ്പലം പരിസരത്ത് നിന്നും വാഹന പരിശോധനക്കിടെയാണ് 1.5 ഗ്രാം എം.ഡി.എം.എയുമായി പിടിയിലായത്.
ബാംഗ്ലൂരിൽ നിന്നുമാണ് പ്രതി മയക്കുമരുന്ന് കൊണ്ടുവന്നതെന്നും,സമാന രീതിയിൽ മയക്കുമരുന്ന് കടത്തികൊണ്ടു വരുന്ന സംഘങ്ങളുമായി ഇയാൾക്ക് ബന്ധമുണ്ടെന്നും പ്രതിയെ ചോദ്യം ചെയ്തതിൽ നിന്നും മനസിലായി.40ഗ്രാം എം.ഡി.എം.എയുമായി രണ്ടുപേരെ കഴിഞ്ഞാഴ്ച ഡൻസാഫ് സ്ക്വാഡ് കുന്ദമംഗലത്തു നിന്നും പിടികൂടിയിരുന്നു. പ്രതിയുമായി മയക്കുമരുന്ന് ഇടപാട് നടത്തുന്നവരെ കുറിച്ചും,ഇയാൾക്ക് ഇതിന് വേണ്ടി സാമ്പത്തിക സഹായം നൽകിയവരെ കുറിച്ചും പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.കൂടുതൽ പേർ നിരീക്ഷണത്തിലാണ്.ചേവായൂർ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ ഷാൻ, എസ്.എസ് ജെയിംസ്, എ.എസ്.ഐ സജി.എം, ഡൻസാഫ് സ്ക്വാഡ് അംഗങ്ങളായ ഒ.മോഹൻ ദാസ്,ഹാദിൽ,ശ്രീജിത്ത്, ഷഹീർ,അർജ്ജുൻ, സുനോജ്, ജിനേഷ്,സുമേഷ് എന്നിവർ ചേർന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |