കല്ലൂർ: മാവിൻചുവടിൽ വീട് മിനി ബാറാക്കി മദ്യ വിൽപ്പന നടത്തിയിരുന്ന തറയിൽ റെജിയെ (51) ഇരിങ്ങാലക്കുട എക്സൈസ് സംഘം അറസ്റ്റ് ചെയ്തു. ഇയാളുടെ വീട്ടിൽ നിന്നും 21.4 ലിറ്റർ മദ്യവും പിടികൂടി. വൻതോതിൽ മദ്യം വാങ്ങി സൂക്ഷിച്ച് എല്ലാ ദിവസവും പുലർച്ചെ മുതൽ ഇയാൾ വീട്ടിൽ മദ്യവിൽപ്പന നടത്തിയിരുന്നുവെന്ന് എക്സൈസ് ഉദ്യോഗസ്ഥർ അറിയിച്ചു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ കെ. മണികണ്ഠൻ, പ്രിവന്റിവ് ഓഫീസർ സി.ബി. ജോഷി, പ്രിവന്റിവ് ഓഫിസർ കെ.കെ. വത്സൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ടി.ആർ. രാകേഷ്, സുഭാഷ് എന്നിവരാണ് പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്
പിടിച്ചെടുത്ത മദ്യവുമായി റെജി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |