തിരുവനന്തപുരം: അരുവിക്കര അഴീക്കോട്ട് കുടുംബവഴക്കുമായി ബന്ധപ്പെട്ട് യുവാക്കളെ സംഘംചേർന്ന് ക്രൂരമായി മർദ്ദിച്ചു. അഴീക്കോട് സ്വദേശികളായ സുൽഫിക്കർ, സഹോദരൻ സുനീർ എന്നിവർ തടിക്കഷ്ണം ഉപയോഗിച്ച് നിസാർ, സഹോദരൻ അൻസാർ എന്നിവരെ ക്രൂരമായി ആക്രമിക്കുകയായിരുന്നു. അഴീക്കോട് മണ്ടകുഴിയിൽ ഇന്നലെ വൈകിട്ടോടെയായിരുന്നു സംഭവം.
നേരത്തെ സുൽഫിക്കറും അൻസാറും തമ്മിൽ വൈകിട്ട് 5.30ന് മരുതിനഗറിൽ വച്ചുണ്ടായ സംഘർഷത്തിന്റെ തുടർച്ചയാണിത്. സുൽഫിക്കറും സുനീറും ചേർന്ന് നിസാറിനെ വീണ്ടും മർദ്ദിക്കുകയായിരുന്നു. പരിക്കേറ്റ നിസാറിനെയും സുനീറിനെയും തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവത്തിൽ രണ്ടുപേരെ അരുവിക്കര പൊലീസ് കസ്റ്റഡിയിലെടുത്തു. ഏറ്റുമുട്ടിയവർ നിരവധി കേസുകളിൽ പ്രതികളാണ്. സാമ്പത്തിക ഇടപാടും കുടുംബവഴക്കുമാണ് സംഘർഷത്തിന് കാരണമെന്ന് അരുവിക്കര പൊലീസ് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |