മേലുകാവ് : വീട്ടിൽ അതിക്രമിച്ച് കയറി യുവതിയോട് അപമര്യാദയായി പെരുമാറിയ ഇരുമാപ്ര ഭാഗം സാജൻ പാറശേരിലിനെ പൊലീസ് പിടികൂടി. കാഞ്ഞിരപ്പള്ളിയിൽ ഡോക്ടറുടെ വീട്ടിൽ അർദ്ധരാത്രിയിൽ അതിക്രമിച്ച് കയറി ഡോക്ടറേയും കുടുംബത്തെയും കെട്ടിയിട്ട് കവർച്ച നടത്തിയ കേസിലും, കട്ടപ്പനയിൽ എ.എസ്.ഐയെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ച കേസിലും, കോതമംഗലം സ്റ്റേഷൻ പരിധിയിൽ കൊലപാതക കേസിലും, മുട്ടം പൊലീസ് സ്റ്റേഷനിൽ വധശ്രമ കേസിലും ഉൾപ്പെടെ ഇയാൾ പ്രതിയാണ്. മേലുകാവ് എസ്.എച്ച്.ഒ സജീവ് ചെറിയാന്റെ നേതൃത്വത്തിൽ എസ്.ഐ പി.ജെ നാസർ, എ.എസ്.ഐമാരായ പി.എൻ.മനോജ്, എസ്.അഷറഫ്, സി.പി.ഒ മാരായ ഷിഹാബ്, നിസാം, രഞ്ജിത് വിജയൻ എന്നിവരാണ് പ്രതിയെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ ദിവസത്തേയ്ക്ക് റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |