നിലമ്പൂർ: മൈസൂരുവിലെ പാരമ്പര്യ വൈദ്യൻ ഷാബ ഷരീഫിനെ കൊലപ്പെടുത്തിയ കേസിൽ ഒളിവിൽ കഴിയുന്ന അഞ്ച് പ്രതികളെ സഹായിച്ചതിന് പ്രധാന പ്രതി ഷൈബിൻ അഷ്റഫിന്റെ ബന്ധുവും ചന്തക്കുന്നിൽ ബേക്കറി നടത്തിപ്പുകാരനുമായ ചന്തക്കുന്ന് കൈപ്പഞ്ചേരി സുനിലിനെ (40) പൊലീസ് അറസ്റ്റ് ചെയ്തു. ഒളിവിലുള്ളവർക്ക് ഒരു തവണ കോയമ്പത്തൂരിലെത്തി നേരിട്ടും മറ്റൊരുതവണ ബാങ്ക് അക്കൗണ്ടിലേക്കും 50,000 രൂപ വീതം കൈമാറിയെന്നാണ് കേസ്. ഒളിവിലുള്ള പ്രതികളെ സഹായിച്ച കൂടുതൽ പേർക്കെതിരെ നടപടികൾ ഉണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |