SignIn
Kerala Kaumudi Online
Thursday, 28 March 2024 7.18 PM IST

പൊലീസിനെ ആക്രമിച്ച പ്രതികൾ അറസ്റ്റിൽ

1

പോത്തൻകോട്: പ്രതികളെ പിടികൂടാനെത്തിയ പൊലീസ് സംഘത്തെ ആക്രമിച്ച പ്രതികൾ പിടിയിൽ. പോത്തൻകോട് ശോഭന ഭവനിൽ ജിതിൻ (36), പോത്തൻകോട് ശ്യാം ഭവനിൽ ശ്യാം (38) എന്നിവരെയാണ് പോത്തൻകോട് പൊലീസ് അറസ്റ്റുചെയ്‌തത്. കഴിഞ്ഞ ദിവസം രാത്രി 10ഓടെയാണ് സംഭവം.

പോത്തൻകോട് ജംഗ്ഷനിൽ കോൺഗ്രസ് സ്ഥാപിച്ചിരുന്ന ഗാന്ധിചിത്രം നശിപ്പിക്കപ്പെട്ട സംഭവത്തിലെ പ്രതികളായിരുന്നു ഇരുവരും. ഗാന്ധിചിത്രം തകർത്തതിനെതിരെ കോൺഗ്രസ് പ്രവർത്തകർ പരാതി നൽകിയിരുന്നു. പൊലീസ് നടത്തിയ അന്വേഷണത്തിൽ പ്രതികളെന്ന് കണ്ടെത്തിയതിനെ തുടർന്ന് ഇവരെ പിടികൂടാനെത്തിയപ്പോഴായിരുന്നു ആക്രമണം. പോത്തൻകോട് സ്റ്റേഷനിലെ പ്രിൻസിപ്പൽ എസ്.ഐ രാജീവ് എസ്.എസ്, പ്രൊബേഷൻ എസ്.ഐ ആഷിഖ്, സി.പി.ഒ മിനീഷ് എന്നിവർക്കാണ് ആക്രമണത്തിൽ പരിക്കേറ്റത്.

വിദേശത്തുനിന്ന് അടുത്തിടെ നാട്ടിലെത്തിയ ശ്യാം ഒരാഴ്ച മുമ്പ് മറ്റൊരു ആക്രമണക്കേസിലും ഉൾപ്പെട്ടിരുന്നു. മദ്യ ലഹരിയിലായിരുന്ന പ്രതികൾ പൊലീസിന് നേരെ ആക്രമണം നടത്തുകയായിരുന്നു. പരിക്കേറ്റ പൊലീസ് ഉദ്യോഗസ്ഥർ ആശുപത്രിയിൽ ചികിത്സ തേടി. പ്രതികളെ റിമാൻഡ് ചെയ്‌തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.