കാട്ടാക്കട: അന്തർ സംസ്ഥാന മോഷ്ടാക്കളെ പൊലീസ് കാട്ടാക്കടയിൽ എത്തിച്ച് തെളിവെടുപ്പ് നടത്തി. വീട്ടമ്മയുടെ സ്വർണമാല പിടിച്ചുപറിച്ച കേസിൽ ഒറ്റശേഖരമംഗലം കീഴാറൂർ ഇടവാൽ ഇരുവിക്കോട്ടുകോണം മുളമൂട്ടുവിളാകം വീട്ടിൽ നിതിൻ (20), ആലച്ചക്കോണം വീയ്യക്കോണം എലിവാലൻകോണത്ത് വീട്ടിൽ കണ്ണൻ എന്ന അനൂപ് (22) എന്നിവരാണ് അറസ്റ്റിലായത്. കഴിഞ്ഞമാസം 9ന് പ്ലാവൂർ മേലേതിൽ നടയിൽ വച്ച് പ്ലാവൂർ സ്കൂളിന് സമീപം ബഥാനിയാ ഹൗസിൽ സുധയുടെ മാലയാണ് പിടിച്ചുപറിച്ചത്. സംഭവശേഷം ബാംഗ്ലൂരിലേക്ക് പോയ പ്രതികൾ അവിടെവച്ച് പിടിയിലായി. തുടർന്ന് കാട്ടാക്കട പൊലീസ് ഇവരെ കസ്റ്റഡിയിൽ വാങ്ങുകയുമായിരുന്നു. പ്രതികളെ കാട്ടാക്കട കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |