പത്തനംതിട്ട : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ, കുട്ടിയുടെ അമ്മയും ഇവരുടെ സുഹൃത്തും പിടിയിൽ. കോയിപ്രം പൊലീസ് രജിസ്റ്റർ ചെയ്ത കേസിലാണ് അറസ്റ്റ്. പെരുനാട് കൊല്ലം പറമ്പിൽ ദേവസ്യയുടെ മകൻ ഷിബു ദേവസ്യ (46) ആണ് ഒന്നാംപ്രതി. കഴിഞ്ഞവർഷം സെപ്തംബറിലാണ് കേസിന് ആസ്പദമായ സംഭവം. കുട്ടിയും അമ്മയും താമസിക്കുന്ന വീട്ടിൽ നിന്ന് ഒന്നാംപ്രതിയുടെ കുറ്റൂർ തലയാറുള്ള വാടകവീട്ടിൽ എത്തിച്ച് ഇയാൾ പീഡിപ്പിക്കുകയായിരുന്നു. അമ്മയുടെ സഹായത്തോടെയാണ് കുട്ടിയെ ഇവിടെ എത്തിച്ചത്. കുട്ടിയുടെ പരാതിയെതുടർന്ന് കോയിപ്രം പൊലീസ് കഴിഞ്ഞമാസം 16 ന് രജിസ്റ്റർ ചെയ്ത കേസിലാണ് ഇപ്പോൾ പ്രതികളെ അറസ്റ്റ് ചെയ്തത്. കേസ് എടുത്തതിനെ തുടർന്ന് ഒളിവിൽ പോയ പ്രതികളുടെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ച് സൈബർ പൊലീസിന്റെ സഹായത്തോടെ നടത്തിയ അന്വേഷണത്തിൽ പ്രതികൾ ആലപ്പുഴ പൂച്ചാക്കൽ ഉണ്ടെന്ന് വ്യക്തമായി. വനിതാ പൊലീസ് ഉൾപ്പെടെയുള്ള സംഘം അവിടെയെത്തി കഴിഞ്ഞ രാത്രി കസ്റ്റഡിയിൽ എടുക്കുകയായിരുന്നു. പ്രതികൾ കുറ്റം സമ്മതിച്ചു. ഷിബുവിന്റെ വാടകവീട്ടിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി. മൊബൈൽ ഫോണുകൾ പിടിച്ചെടുത്തു. പ്രതികളെ റിമാൻഡ് ചെയ്തു. കോയിപ്രം ഇൻസ്പെക്ടർ സജീഷ് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. എസ്.ഐ.അനൂപ്, എ. എസ്.ഐമാരായ സുധീഷ്, വിനോദ്.എസ്, സി.പി.ഒമാരായ ജോബിൻ ജോൺ, രശ്മി എന്നിവരും സംഘത്തിലുണ്ടായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |