കിളിമാനൂർ: ഓട്ടോയിൽ കറങ്ങി നടന്ന് വാഹനങ്ങളിലെ ബാറ്ററി മോഷ്ടിക്കുന്ന സംഘത്തിലെ രണ്ട് പേർ അറസ്റ്റിൽ. വെട്ടൂർ വിളഭാഗം രോഹിണിയിൽ ഷിനു (33), വെട്ടൂർ വിളഭാഗം കുട്ടത്തി വീട്ടിൽ ഇക്ബാൽ (57) എന്നിവരാണ് പിടിയിലായത്. കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രതികൾ രാത്രിയിൽ ഓട്ടോറിക്ഷയിൽ കറങ്ങി ലോറികളിലെ ബാറ്ററി മോഷ്ടിക്കുകയും മോഷണ ശേഷം മുങ്ങി നടക്കുകയുമായിരുന്നു.
കിളിമാനൂർ പൊലീസ് സ്റ്റേഷൻ പരിധിയിൽ പ്രതികൾക്കെതിരെ മൂന്ന് കേസുകൾ ഉള്ളതായും കൂടുതൽ പ്രതികളുണ്ടോ എന്ന് അന്വേഷിക്കുന്നതായും പൊലീസ് അറിയിച്ചു. റൂറൽ എസ്.പിക്ക് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ ആറ്റിങ്ങൽ ഡി.വൈ.എസ്.പി സുനീഷ് ബാബുവിന്റെ നേതൃത്വത്തിൽ കിളിമാനൂർ സി.ഐ എസ്. സനൂജ്, എസ്.ഐ വിജിത് കെ.നായർ, എ.എസ്.ഐ ഷാജി, എസ്.സി.പി.ഒ ബിനു, ഷാജി, സി.പി.ഒ മഹേഷ്, കിരൺ, ശ്രീരാജ് എന്നിവരടങ്ങുന്ന സംഘം നൂറോളം സി.സി ടി വി ദൃശ്യങ്ങൾ പരിശോധിച്ചാണ് പ്രതികളെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |