SignIn
Kerala Kaumudi Online
Tuesday, 16 April 2024 5.20 PM IST

യുവതിയെ ആക്രമിച്ച സംഘത്തിലെ ഒന്നാം പ്രതി അറസ്റ്റിൽ

ll

വർക്കല: അകത്തുമുറിയിൽ യുവതിയെ ആക്രമിച്ച കേസിലെ ഒന്നാം പ്രതിയെ വർക്കല പൊലീസ് അറസ്റ്റുചെയ്തു. പാളയംകുന്ന് നന്ദനം വീട്ടിൽ അജയൻ (38) ആണ് അറസ്റ്റിലായത്.മൂന്നംഗ സംഘത്തിലെ രണ്ടു പേരെ വർക്കല പൊലീസ് നേരത്തെ അറസ്റ്റ് ചെയ്തിരുന്നു . വർക്കലയിലെ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ ജീവനക്കാരിയായ അഞ്ചുതെങ്ങ് സ്വദേശിനിയെ ഇക്കഴിഞ്ഞ 8ന് വൈകുന്നേരം അകത്തുമുറി റെയിൽവേസ്റ്റേഷനു സമീപത്തുവച്ച് ആക്രമിച്ച കേസിലാണ് അറസ്റ്റ്.

വർക്കലയിലെ സ്വകാര്യ മൈക്രോ ഫിനാൻസ് സ്ഥാപനത്തിലെ കളക്ഷൻ ഏജന്റുകൂടിയായ യുവതി, ജോലി സംബന്ധമായ ആവശ്യത്തെ തുടർന്ന് എട്ടാം തീയതി വൈകുന്നേരത്തോടെ അകത്തുമുറി ബസ് സ്റ്റാൻഡിന് സമീപമെത്തി. തന്റെ ഇരുചക്ര വാഹനം പാർക്ക് ചെയ്തശേഷം റെയിൽവേ ട്രാക്കിന്‌ സമീപത്തെ വീട്ടിലേക്ക് പോവുകയായിരുന്നു. യുവതി ഒറ്റയ്ക്കാണെന്ന് മനസ്സിലാക്കി അജയൻ, യുവതിയെ തടഞ്ഞുനിറുത്തി അസഭ്യം പറയുകയും ദേഹോപദ്രവത്തിന് ശ്രമിക്കുകയും ചെയ്തു. പരിസരത്ത് ഉണ്ടായിരുന്ന ഷിബിയും വിജയനും അജയനൊപ്പം ദേഹോപദ്രവമേൽപ്പിച്ചതായും യുവതി മൊഴി നൽകിയിരുന്നു. കോടതിയിൽ ഹാജരാക്കിയ അജയനെ റിമാൻഡ് ചെയ്തു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.