തിരുവനന്തപുരം: ഡ്യൂട്ടിക്കിടെ മദ്യപിച്ച് ഏറ്റുമുട്ടിയ പൊലീസുകാർക്കെതിരെ കേസെടുത്തു. നന്ദാവനം എ.ആർ ക്യാമ്പിൽ ഇന്നലെ ഉച്ചയോടെയായിരുന്നു സംഭവം. എ.ആർ ക്യാമ്പിലെ സിവിൽ പൊലീസ് ഓഫീസർമാരായ ഷാജി, ലാൽകുമാർ എന്നിവരാണ് മദ്യപിച്ച് പരസ്പം ഏറ്റുമുട്ടിയത്. ക്യാമ്പിലെ ഡ്രൈവർമാരാണ് ഇവർ. ഡ്രൈവർ ബാരക്കിൽ വച്ച് ഇവർ മദ്യപിച്ചു. തുടർന്ന് ഒന്നും രണ്ടും പറഞ്ഞ് വാക്കുതർക്കമായി. തർക്കം മൂത്ത് ഇരുവരും തമ്മിൽ കൈയ്യാങ്കളി വരെ എത്തി. ബഹളം കേട്ട് ഓടിവന്ന സഹപ്രവർത്തകരും ഉദ്യോഗസ്ഥരുമാണ് ഇവരെ പിടിച്ചുമാറ്റി രംഗം ശാന്തമാക്കിയത്. മദ്യപിച്ച് ലെക്കുകെട്ട ഇവരെ പിന്നീട് ഓഫീസിലേക്ക് മാറ്റി. തുടർന്ന് ക്യാമ്പ് കമൻഡാന്റ് വിവരം മ്യൂസിയം പൊലീസിൽ അറിയിച്ച് കേസെടുക്കുകയായിരുന്നു. ഡ്യൂട്ടിക്കിടയിൽ പ്രശ്നമുണ്ടാക്കിയതിനാണ് കേസ് എടുത്തിരിക്കുന്നത്. സംഭവത്തിൽ ഉന്നത ഉദ്യോഗസ്ഥർ റിപ്പോർട്ട് തേടിയതായാണ് വിവരം. ഇവർക്കെതിരെ വകുപ്പുതല നടപടികൾ രണ്ട് ദിവസത്തിനുള്ളിൽ ഉണ്ടാകും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |