SignIn
Kerala Kaumudi Online
Wednesday, 24 April 2024 10.17 PM IST

പലിശപ്പണം ആവശ്യപ്പെട്ട് കടയിൽ കയറി യുവതിക്ക് നേരെ ആക്രമണം

ചാവക്കാട്: ചാവക്കാട് നഗരത്തിൽ പലിശപ്പണം ആവശ്യപ്പെട്ട് കടയിൽ കയറി യുവതിക്ക് നേരെ ആക്രമണവും ഭീഷണിയും. ചാവക്കാട് അരിയങ്ങാടിയിൽ ആപ്പിൾ പെറ്റ്‌സ് ഷോപ്പ് ഉടമ സബീന ഷബീറിന് നേരെയായിരുന്നു പലിശ സംഘത്തിന്റെ ആക്രമണം. തെക്കഞ്ചേരി സ്വദേശികളായ രണ്ട് പേരാണ് കടയിലെത്തി യുവതിയെ കൈയേറ്റം ചെയ്തതും ഭീഷണിപ്പെടുത്തിയതും.
സംഘം കടയിലെ സാമഗ്രികളും നശിപ്പിച്ചു. യുവതിയുടെ മകൻ ബാദുഷയെയും കൈയേറ്റം ചെയ്തു. ഒരു വർഷം മുൻപ് കച്ചവട ആവശ്യത്തിനായി ഇവരിൽ നിന്നും ഒന്നര ലക്ഷം പലിശയ്ക്കായി വാങ്ങിയിരുന്നു. ഇതിൽ ഒരു ലക്ഷം തിരിച്ചു നൽകി. പലിശയും മുതലുമായി ഇതിനകം തന്നെ രണ്ട് ലക്ഷത്തിലധികം നൽകിക്കഴിഞ്ഞു. 50,000 രൂപ കൂടി നൽകാനുള്ളതിൽ ഈ മാസത്തെ പലിശയിനത്തിൽ അയ്യായിരം നൽകാനുള്ളതിൽ നാലായിരം നൽകി. ആയിരം രൂപയ്ക്ക് അവധി ചോദിച്ചിരുന്നു. എന്നാൽ പണം ആവശ്യപ്പെട്ടെത്തിയ സംഘം കടയിൽ കയറി കൈയേറ്റവും അക്രമണവും നടത്തുകയായിരുന്നു. ആക്രമണത്തിൽ പരിക്കേറ്റ യുവതി ആശുപത്രിയിൽ ചികിത്സ തേടി. തേക്കഞ്ചേരി സ്വദേശികളായ അജ്മൽ, ഫയാസ് എന്നിവരാണ് ആക്രമിച്ചതെന്ന് സബീന പറഞ്ഞു. ചാവക്കാട് പൊലീസിന് പരാതി നൽകി.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.