കാസർകോട്: പൾസർ ബൈക്കിൽ കടത്താൻ ശ്രമിച്ച 27 ഗ്രാം എം.ഡി.എം.എ മയക്കുമരുന്നുമായി രണ്ടു പേരെ കാസർകോട് എക്സൈസ് സ്ക്വാഡ് സംഘം അറസ്റ്റുചെയ്തു. പെർണയിലെ എ. കൃഷ്ണ പ്രസാദ് (37), പുത്തിഗെ എ.കെ.ജി.നഗർ ഹൗസിലെ കെ.എ. മുഹമ്മദ് അനീഫ (33) എന്നിവരാണ് അറസ്റ്റിലായത്. കാസർകോട് എക്സൈസ് എൻഫോസ്മെന്റ് ആൻഡി നാർക്കോട്ടിക്ക് സർക്കിൽ ഇൻസ്പെക്ടർ ടോണി എസ്. ഐസക്കിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം നടത്തിയ വാഹന പരിശോധനയിലാണ് കളത്തൂരിൽ വെച്ച് മയക്കുമരുന്ന് പിടികൂടിയത്. പ്രിവന്റീവ് ഓഫീസർമാരായ സി.കെ. അഷറഫ്, എം.വി. സുധീന്ദ്രൻ, സിവിൽ എക്സൈസ് ഓഫീസർമാരായ എ.സാജൻ, സി. അജിഷ്, കെ.ആർ. പ്രജിത്ത്, പി. നിസാദ്, വി. മഞ്ചുനാഥ, പി. മനോജ്, എൽ. മോഹന കുമാർ, പി. ശൈലേഷ് കുമാർ എന്നിവർ പരിശോധക സംഘത്തിലുണ്ടായിരുന്നു.
നാലുകിലോ കഞ്ചാവ് വീട്ടിൽ സൂക്ഷിച്ച നിലയിൽ
കാസർകോട്: നാലുകിലോ കഞ്ചാവ് വീട്ടിൽ സൂക്ഷിച്ചതിന് വീട്ടമ്മയ്ക്കെതിരെ കേസ്. ബന്തിയോട് അടുക്കയിലെ സുഹ്റാബിയുടെ വീട്ടിൽ നിന്നാണ് സർക്കിൾ ഇൻസ്പെക്ടർ ടോണി. എസ് ഐസക്കിന്റെ നേതൃത്വത്തിലുള്ള എക്സൈസ് സംഘം കഞ്ചാവ് കണ്ടെത്തിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |