പുനലൂർ: വീടിന് സമീപത്തെ തൊഴുത്തിൽ കെട്ടിയിട്ടിരുന്ന ആടുകളെ മോഷ്ടിച്ച കേസിലെ നാലുപേരെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. കോട്ടുക്കൽ സ്വദേശി അനസ്, വയല അന്നപ്പാട് സ്വദേശികളായ അജാസ്,ശ്യാം, സുനിൽ കുമാർ എന്നിവരെയാണ് തെന്മല സി.ഐ.ശ്യാം, എസ്.ഐ.സുബിൻ തങ്കച്ചൻ തുടങ്ങിയവരുടെ നേതൃത്വത്തിൽ പിടികൂടിയത്. ഒരാഴ്ച മുമ്പ് ഏനാത്ത് നിന്ന് ഇടമൺ ചെറുതന്നൂരിൽ താമസമാക്കിയ കുഞ്ഞാപ്പിയുടെ തൊഴുത്തിൽ കെട്ടിയിരുന്ന രണ്ട് ആടുകളെയാണ് കാറിലെത്തിയ സംഘം മോഷ്ടിച്ചത്. മോഷണം നടക്കുന്നതിന് രണ്ട് ദിവസം മുമ്പ് കുഞ്ഞാപ്പിയുടെ വീട്ടിലെത്തിയ സംഘം ആടിന് വിലപറഞ്ഞു ഉറപ്പിച്ച ശേഷം മടങ്ങുകയും രാത്രിയിൽ കാറിലെത്തി മോഷണം നടത്തുകയുമായിരുന്നു. വീട്ടുടമ തെന്മല പൊലീസിൽ നൽകിയ പരാതിയെ തുടർന്ന് അന്വേഷണം നടത്തുന്നതിനിടെ ചിതറയിൽ നിന്നാണ് പ്രതികളെ പിടികൂടിയത്.നാല് പ്രതികളെയും കോടതിയിൽ ഹാജരാക്കി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |