കൊച്ചി: ട്രെയിനിൽ കഞ്ചാവ് കടത്താൻ ശ്രമിച്ച ഒഡിഷ സ്വദേശി സിദ്ധാർത്ഥ് മാലിക് (21) എക്സൈസിന്റെ പിടിയിലായി. ഇയാളിൽ നിന്ന് 2.360 കിലോ കഞ്ചാവ് പിടിച്ചെടുത്തു. എറണാകുളം എക്സൈസ് സംഘവും ആർ.പി.എഫുമായി ചേർന്ന് എറണാകുളം സൗത്ത് റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ പരിശോധന നടത്തുന്നതിനിടെ പ്ലാറ്റ്ഫോം മൂന്നിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |