SignIn
Kerala Kaumudi Online
Friday, 29 March 2024 1.06 PM IST

ഓണാഘോഷത്തിന് മുൻകരുതലുമായി പൊലീസ് വിഭാഗം

munkaruthal

കായംകുളം : ഓണാഘോഷം അതിരുകടക്കാതിരിക്കാനും സാമൂഹ്യ വിരുദ്ധ പ്രവർത്തനങ്ങളും അപകടങ്ങളും ഉണ്ടാകാതിരിക്കാനുമായി പെട്രോളിംഗ് സംഘത്തെ നിയോഗിച്ച് പരിശോധന കർശനമാക്കി കായംകുളം പൊലീസ്. വാഹനങ്ങളിലും ബൈക്കുകളിലുമായാണ് പെട്രോളിംഗ് . അപകടകരമായ വിധത്തിലും മദ്യപിച്ചും വാഹനം ഓടിക്കുന്നവർക്കെതിരെ കർശന നിയമ നടപടി സ്വീകരിക്കാനും വാഹനം കോടതിയിൽ ഹാജരാക്കുകയും, ലൈസൻസ് സസ്പെൻഡ് ചെയ്യുകയും ഉൾപ്പെടെയുള്ള കർശന നടപടികൾ സ്വീകരിക്കുമെന്ന് കായംകുളം പോലീസ് അറിയിച്ചു. ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിനായി ട്രാഫിക് പോലീസിനെ പ്രധാന ജംഗ്ഷനുകളിൽ നിയോഗിച്ചതായും , ക്ലബ്ബുകളും മറ്റും നടത്തുന്ന ഓണാഘോഷ പരിപാടികൾ പ്രത്യേകം നിരീക്ഷിച്ചു വരുന്നതായും സംഘർഷം ഉണ്ടായാൽ ക്ലബ്ബ് ഭാരവാഹികൾക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ആയതിന് മുൻകൂർ അറിയിപ്പ് നൽകിയിട്ടുള്ളതായും കായംകുളം ഡി.വൈ.എസ്.പി. അലക്സ് ബേബി, സി.ഐ. മുഹമ്മദ് ഷാഫി എന്നിവർ അറിയിച്ചു. ഓണത്തോടനുബന്ധിച്ച് സുരക്ഷയുടെ ഭാഗമായി കായംകുളം റെയിൽവേ സ്റ്റേഷനിൽ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ച് പ്രത്യേക പരിശോധന നടത്തി. ഓണത്തോടനുബന്ധിച്ച് സ്ഫോടക വസ്തുക്കളും, ലഹരി പദാർത്ഥങ്ങളും മറ്റും കണ്ടെത്തുന്നതിനായി ആലപ്പുഴ K9 ഡോഗ് സ്ക്വാഡ് കായംകുളം റെയിൽവേ സ്റ്റേഷനിൽ പരിശോധന നടത്തി. ട്രെയിൻ മാർഗ്ഗം വൻതോതിൽ മയക്ക് മരുന്ന് കടത്തുന്നതായി വിവരം ലഭിച്ചതിന്റേയും, സ്ഫോടക വസ്തുക്കൾ ട്രെയിൻ മാർഗ്ഗം കടത്തുന്നത് കണ്ടെത്തുന്നതിന്റേയും ഭാഗമായാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും ഇത്തരത്തിൽ കർശന പരിശോധനകൾ വിവിധ സ്ഥലങ്ങളിൽ നടത്തുമെന്ന് കായംകുളം പോലീസ് അറിയിച്ചു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.