കൊല്ലം: മൈലക്കാട് കണ്ണമത്ത്കാവ് ഭഗവതി ക്ഷേത്രത്തിലെ വഞ്ചി കുത്തിത്തുറന്ന് മോഷണം നടത്തിയ യുവാവ് ചാത്തന്നൂർ പൊലീസിന്റെ
നൈറ്റ്പട്രോളിംഗ് സംഘത്തിന്റെ പിടിയിലായി. വരിഞ്ഞം ഇടനാട് മഹേശ്വരി വിലാസത്തിൽ സത്യശീലനാണ് (37) പിടിയിലായത്. ഇന്നലെ പുലർച്ചെ ക്ഷേത്രത്തിന്റെ കിഴക്ക് വശത്ത് റോഡിന് സമീപത്തായി സ്ഥാപിച്ചിരുന്ന വഞ്ചി പൂട്ട് പൊളിച്ച് മോഷണ മുതലുമായി കടക്കുന്നതിനിടെയാണ് ഇത്തിക്കര ഭാഗത്ത് വച്ച് പട്രോളിംഗ് സംഘത്തിന്റെ പിടിയിലായത്. മുമ്പും സമാന കുറ്റകൃത്യങ്ങളിൽ പ്രതിയായിട്ടുളള ഇയാളെ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് മോഷണ മുതൽ കണ്ടെത്തിയത്.
ഏകദേശം 8000 രൂപ വഞ്ചിയിൽ നിന്ന് മോഷ്ടിച്ചതായി പ്രതി സമ്മതിച്ചു. ചാത്തന്നൂർ ഇൻസ്പെക്ടർ ശിവകുമാറിന്റെ നേതൃത്വത്തിൽ എസ്.ഐ. സുരേഷ് കുമാർ, എ.എസ്.ഐ മാരായ രാജേഷ്, റെജിമോൻ, സി.പി.ഒ കണ്ണൻ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |