അമ്പലപ്പുഴ: സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ മുക്കുപണ്ടം പണയം വെച്ച് പണം തട്ടിയ കേസിൽ യുവാവിനെ പുന്നപ്ര പൊലീസ് അറസ്റ്റ് ചെയ്തു.പുന്നപ്ര തെക്ക് പഞ്ചായത്ത് കുറവൻതോട് വെളിയിൽ തൻസീറിനെയാണ് (23) അറസ്റ്റ് ചെയ്തത്. കുറവൻതോടുള്ള ധനകാര്യ സ്ഥാപനത്തിൽ കഴിഞ്ഞ ഓഗസ്റ്റ് 24ന് വൈകിട്ട് 5ന് 24 ഗ്രാം തൂക്കമുള്ള മാല പണയം വെച്ച് 80000 രൂപ ഇയാൾ വാങ്ങിയിരുന്നു.പിന്നീട് സ്ഥാപന ഉടമ നടത്തിയ വിശദമായ പരിശോധയിൽ മാല മുക്കുപണ്ടമാണെന്ന് തെളിഞ്ഞു. സ്ഥാപന ഉടമയുടെ പരാതിയിൽ പുന്നപ്ര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരവേ ഇന്നലെ ഇയാൾ പിടിയിലാകുകയായിരുന്നു. ഇൾക്കൊപ്പം ഉണ്ടായിരുന്ന മറ്റൊരു യുവാവ് ഒളിവിലാണ്. എസ്.ഐ സെസിൽ ക്രിസ്റ്റിൻരാജ്, ജൂനിയർ എസ്.ഐ അജീഷ്, എസ്.സി.പി.ഒ സേവ്യർ, വിനിൽ ,രാജേഷ് എന്നിവർ അടങ്ങിയ പൊലീസ് സംഘമാണ് തൻസീറിനെ പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ്ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |