ആലപ്പുഴ: ആലപ്പുഴ തെക്കനാര്യാട് സ്വദേശി ബിന്ദുമോനെ (46) കൊലപ്പെടുത്തി ചങ്ങനാശേരിയിലെ വാടകവീടിന്റെ തറ തുരന്ന് കുഴിച്ചിട്ട് കോൺക്രീറ്റ് ചെയ്ത് മൂടിയ കേസിലെ പ്രതി ആലപ്പുഴ പാതിരപ്പള്ളി സ്വദേശി മുത്തുകുമാറിനെ പൊലീസ് പിടികൂടി. ഇന്നലെ രാവിലെ 9.30ന് കലവൂർ മണ്ണഞ്ചേരി ഐ.ടി.സി കോളനിയിൽ നിന്ന് ആലപ്പുഴ നോർത്ത് സി.ഐ എം.കെ.രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ബന്ധുവീടുകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിലാണ് ഇയാൾ കുടുങ്ങിയത്. കേസിൽ മൂന്ന് പ്രതികളുണ്ടെന്നാണ് പൊലീസ് നൽകുന്ന വിവരം. മറ്റ് രണ്ട് പേർ ഒളിവിലാണ്. പ്രതിയെ ചങ്ങനാശേരി പൊലീസിന് കൈമാറി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |