കൊല്ലം: പരാതി പരിഹരിക്കാനെത്തിയ പൊലീസുകാരെയും ഇവർ സഞ്ചരിച്ചിരുന്ന വാഹനവും ആക്രമിച്ച കേസിൽ യുവാവ് അറസ്റ്റിൽ. പരവൂർ കോങ്ങാൽ ലാസിം മനസിലിൽ ലാസിമാണ് (32) പരവൂർ പൊലീസിന്റെ പിടിയിലായത്. കഴിഞ്ഞ വെള്ളിയാഴ്ച പരവൂർ ചില്ലക്കൽ കോങ്ങാൽ ഭാഗത്തായിരുന്നു സംഭവം. ബഹളം നടക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിൽ എത്തിയ പൊലീസുകാരെ പ്രകോപനമില്ലാതെ ലാസിം അസഭ്യം വിളിച്ച് ആക്രമിച്ചുവെന്നാണ് കേസ്. പൊലീസ് ഉദ്യോഗസ്ഥർ തടയാൻ ശ്രമിച്ചെങ്കിലും വേലിക്കെട്ടിൽ നിന്ന് തടിയെടുത്ത് പൊലീസ് വാഹനത്തിൽ അടിക്കുകയായിരുന്നു. പിന്നീട് പരവൂർ പൊലീസ് ഇൻസ്പെക്ടർ എ.നിസാറിന്റെ നേതൃത്വത്തിലാണ് ലാസിമിനെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |