വിഴിഞ്ഞം:തമിഴ് വിശ്വബ്രഹ്മ സമാജം ശ്രീ മുത്തുമാരിഅമ്മൻ ക്ഷേത്രത്തിൽ തിടപ്പള്ളി കുത്തിത്തുറന്ന് നിവേദ്യപാത്രം കവർന്ന മോഷ്ടാവിനെ വിഴിഞ്ഞം പൊലീസ് അറസ്റ്റു ചെയ്തു.ഉച്ചക്കട കീഴേ തെരുവു പുത്തൻ വീട്ടിൽ കുമാർ(75) നെയാണ് സി.സി.ടി.വി ദൃശ്യത്തിന്റെ സഹായത്തോടെ പിടികൂടിയത്.
ഇന്നലെ പുലർച്ചെ 1.30 തോടെയാണ് മോഷണം നടന്നതെന്ന് ക്ഷേത്ര ഭാരവാഹികൾ പറഞ്ഞു. തൊട്ടടുത്ത ശാസ്താ പ്രതിഷ്ഠയുടെ ശ്രീകോവിലിന്റെ പൂട്ടും തകർത്തിരുന്നു. മോഷണം, പോക്കറ്റടി കേസുകളിലെ പ്രതിയാണ് ഇയാളെന്ന് വിഴിഞ്ഞം എസ്.ഐ കെ.എൽ.സമ്പത്ത് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |