മട്ടാഞ്ചേരി: ലഹരിവില്പനയെന്ന് സംശയിച്ച് മട്ടാഞ്ചേരി അസ്റാജ് ബിൽഡിംഗിലെ ഫ്ളാറ്റ് വളഞ്ഞ് നാട്ടുകാർ. സേവ് കൊച്ചി പ്രവർത്തകരുടെ നേതൃത്വത്തിലായിരുന്നു ഇത്. പുലർച്ചെ ഒന്നരയോടെ സംശയാസ്പദമായി കണ്ട ഓട്ടോറിക്ഷാ ഡ്രൈവറെ ചോദ്യം ചെയ്തതോടെയാണ് ലഹരിവില്പനയെന്ന സംശയം ഉയർന്നത്.
പ്രവർത്തകർ അറിയിച്ചപ്രകാരമെത്തിയ പൊലീസും ഏറെ ശ്രമിച്ചിട്ടും ഫ്ളാറ്റ് തുറക്കാൻ ഉള്ളിലുള്ളവർ തയ്യാറായില്ല. തുടർന്ന് ബലം പ്രയോഗിച്ച് ഫ്ലാറ്റ് തുറക്കുകയും അകത്തുള്ള മൂന്നുപേരെയും ഓട്ടോറിക്ഷക്കാരനെയും കസ്റ്റഡിയിലെടുത്തു. ഫ്ളാറ്റിൽ മട്ടാഞ്ചേരി പൊലീസ് ഇൻസ്പെക്ടർ തൃതീപ് ചന്ദ്രൻ, എസ്.ഐ എ.ആർ.രൂപേഷ് എന്നിവർ പരിശോധിച്ചെങ്കിലും ഒന്നും കണ്ടെത്തിയില്ല.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |