SignIn
Kerala Kaumudi Online
Tuesday, 23 April 2024 6.51 PM IST

13 കാരിക്ക് സൗജന്യ ചികിത്സ നിഷേധിച്ചെന്നു പരാതി

അമ്പലപ്പുഴ: ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ 13 കാരിക്ക് ആരോഗ്യ കിരണം പദ്ധതി പ്രകാരമുള്ള ആനുകൂല്യം നിഷേധിച്ചെന്നു പരാതി.

ആലപ്പുഴ പാലസ് വാർഡ് സുൽത്താന മൻസിലിൽ ഷിഹാബുദ്ദീന്റെ മകൾ സുൽത്താനയുടെ (13) ബന്ധുക്കളാണ് മുഖ്യമന്ത്രിക്കും ആരോഗ്യമന്ത്രിക്കും പരാതി നൽകിയത്. കഴിഞ്ഞ 15 ന് രാത്രി തൊണ്ടയിൽ മുള്ള് കുരുങ്ങിയതിനെ തുടർന്ന് ഇവർ ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ എത്തി. തൊണ്ടയുടെ എക്സ്റെ ആവശ്യപ്പെട്ടതനുസരിച്ച് ചെന്നപ്പോൾ അധികൃതർ 70 രൂപ ആവശ്യപ്പെട്ടു. 18 വയസുവരെയുള്ള കുട്ടികൾക്ക് ആരോഗ്യ കിരണം പദ്ധതി പ്രകാരം സൗജന്യ ചികിത്സ അന്വേഷിച്ചപ്പോൾ വൈകിട്ട് 5ന് ശേഷം ഈ ആനുകൂല്യം ലഭിക്കില്ലെന്നാണ് അധികൃതർ പറഞ്ഞത്. തുടർന്ന് പണം അടച്ച് എക്സ് റേ എടുത്തു. ആരോഗ്യകരണം പദ്ധതിക്ക് സമയക്രമം ബാധകമല്ലെന്ന് വ്യക്തമായതോടെയാണ് പരാതി നൽകിയത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CASE DIARY
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.