ആലപ്പുഴ: നഗരത്തിൽ ഹോംസ്റ്റേയിലെ അനാശാസ്യപ്രവർത്തനം ചോദ്യംചെയ്ത സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ മർദിച്ചകേസിൽ സി.പി.എം പ്രവർത്തകരായ ഹോംസ്റ്റേ നടത്തിപ്പുകാരനും കൂട്ടാളിയും റിമാൻഡിലായി.
സൗത്ത് പൊലീസ് അറസ്റ്റ് ചെയ്ത സി.ഐ.ടി.യു ഹെഡ്ലോഡ് വർക്കേഴ്സ് യൂണിയൻ മുൻകൺവീനറും സി.പി.എം തിരുമല ബി ബ്രാഞ്ച് കമ്മിറ്റിയംഗവുമായ തിരുമല ഇരുമ്പുപാലം തയ്യിൽചിറവീട്ടിൽ ടി.എ.സുധീർ (50), ഹോംസ്റ്റേ നടത്തിപ്പിൽ പങ്കാളിയായ തിരുമല ഇരുമ്പുപാലം ഇല്ലിക്കൽ വീട്ടിൽ സുനിൽകുമാർ (52) എന്നിവരാണ് റിമാൻഡിലായത്.
സി.പി.എം ആലപ്പുഴ മുല്ലയ്ക്കൽ ഡി ബ്രാഞ്ച് സെക്രട്ടറിയും നന്മ റസിഡൻസ് അസോസിയേഷൻ ട്രഷററുമായ സോണി ജോസഫിനെ (42) മർദിച്ച സംഭവത്തിലാണ് അറസ്റ്റ്. വ്യാഴാഴ്ച രാവിലെ അഗ്നിരക്ഷാനിലയത്തിന് സമീപമായിരുന്നു സംഭവം. ഹോം സ്റ്റേയിൽ അനാശാസ്യം നടത്തുന്നത് സംബന്ധിച്ച് താക്കീത് നൽകിയതാണ് മർദ്ദനത്തിന് കാരണം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |