പാവറട്ടി: പറപ്പൂരിൽ പട്ടാപ്പകൽ വൃദ്ധയുടെ സ്വർണമാല പൊട്ടിക്കാൻ ശ്രമിച്ചതായി പരാതി. ജെ.ബി കോൺവെന്റിന് സമീപത്തെ റോഡിലൂടെ നടന്നു പോവുകയായിരുന്ന വൃദ്ധയുടെ സ്വർണമാലയാണ് ഒറ്റയ്ക്ക് നടന്നുവന്ന യുവാവ് പൊട്ടിച്ചെടുക്കാൻ ശ്രമിച്ചത്.
വൃദ്ധ ബഹളം വച്ചതോടെ മോഷ്ടാവ് ഓടിരക്ഷപ്പെടുകയായിരുന്നു. പൊലീസിൽ വിളിച്ചറിയിച്ചിട്ടുണ്ട്. 16-20 വയസ് പ്രായം തോന്നുന്നയാളാണ് മോഷണം നടത്തുന്നതിന് ശ്രമിച്ചതെന്ന് പറയപ്പെടുന്നു. ലഹരി ഉപയോഗത്തിന് പണം കണ്ടെത്തുന്നതിനായി യുവാക്കൾ തോളൂർ പഞ്ചായത്തിലും പരിസരങ്ങളിലും മോഷണം നടത്തുന്നത് പതിവായിട്ടുണ്ട് എന്നാണ് നാട്ടുകാരുടെ ആക്ഷേപം.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |