തിരുവനന്തപുരം: വെൺപാലവട്ടത്തെ ബാർ ഹോട്ടലിന് മുന്നിൽ യുവാക്കളെ തലയ്ക്കടിച്ച സംഭവത്തിലെ പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.കരിക്കകം സ്വദേശി നന്ദുലാൽ(28),ആനയറ സ്വദേശി മിനീഷ് കുമാർ (24),കടകംപള്ളി സ്വദേശി ശ്യാം മനോജ് (27),കടകംപള്ളി, കിഴക്കതിൽ ശ്രീ ഭഗവതി ക്ഷേത്രത്തിന് സമീപം താമസിക്കുന്ന അമൽ ബാബു (26) എന്നിവരെയാണ് പേട്ട പൊലീസ് അറസ്റ്റുചെയ്തത്.അമൽ ബാബുവിനെതിരെ പേട്ട പൊലീസ് സ്റ്റേഷനിൽ അടിപിടി, വധശ്രമം അടക്കമുള്ള കേസുകൾ നിലവിലുണ്ട്.ഹോട്ടലിന്റെ പാർക്കിംഗ് ഏരിയയിലാണ് ആക്രമണം നടന്നത്. യുവാക്കളെ അസഭ്യം വിളിച്ച് മർദ്ദിച്ച ശേഷം കരിങ്കൽ കഷണം കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. സി.സി.ടി.വി. ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതികൾ പിടിയിലായത്. ശംഖുമുഖം എ.സി.പി ഡി.കെ.പൃഥ്വിരാജിന്റെ നിർദ്ദേശ പ്രകാരം പേട്ട സബ് ഇൻസ്പെക്ടർ സുനിലിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |