SignIn
Kerala Kaumudi Online
Thursday, 28 March 2024 6.36 PM IST

സർക്കാർ അർപ്പണ മനോഭാവമുള്ള വനിതകൾക്കൊപ്പം: മുഖ്യമന്ത്രി

iffk

തിരുവനന്തപുരം: സിനിമാ രംഗത്ത് അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വനിതകൾക്കൊപ്പമാണ് സർക്കാരെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം. അന്താരാഷ്ട്ര മത്സരവിഭാഗത്തിലേക്കു തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങളിലൊന്ന് സംവിധാനം ചെയ്തത് വനിതയാണ്. വനിതാ സംവിധായകർക്കു ചലച്ചിത്ര നിർമ്മാണത്തിനു സർക്കാർ നൽകുന്ന ധനസഹായം പ്രയോജനപ്പെടുത്തിയാണ് ആ ചിത്രം നിർമ്മിച്ചിരിക്കുന്നത്. സിനിമാ രംഗത്ത് അർപ്പണ മനോഭാവത്തോടെ പ്രവർത്തിക്കുന്ന വനിതകളോടൊപ്പമാണ് ഈ സർക്കാർ എന്നതിന് തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.

ഇതുവരെ സൃഷ്ടിക്കപ്പെട്ടിട്ടുള്ള മനുഷ്യ കലകളിൽ ഏറ്റവും ജനകീയമാണ് സിനിമയെന്നും സാമൂഹ്യ പരിവർത്തനത്തിനും പരോഗതിക്കും ഉപയോഗപ്പെടുത്താവുന്ന സവിശേഷമായ മാദ്ധ്യമമാണതെന്നും അദ്ദേഹം പറഞ്ഞു .

തന്റെ സിനിമകളിലൂടെ ഭരണാധികാര ഭീകരതയ്ക്കും വംശീയ വിവേചനത്തിനുമെതിരെ പ്രതികരിച്ച ലിസാ ചലാൻ, സിനിമയെന്ന മാദ്ധ്യമത്തെ പരോഗമനപരമായി ഉപയോഗിച്ചു. അതുകൊണ്ടുതന്നെ 'സ്പിരിറ്റ് ഓഫ് സിനിമ' പുരസ്‌കാരത്തിന് ഏറ്റവും അർഹയാണവരെന്നും ലിസയെ ആദരിക്കുന്നതിലൂടെ സ്ത്രീകളുടെ ഉന്നമനം ലക്ഷ്യമിട്ടു നടത്തുന്ന പ്രവർത്തനങ്ങൾ കൂടിയാണ് ആദരിക്കപ്പെടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: IFFK
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.