SignIn
Kerala Kaumudi Online
Thursday, 25 April 2024 12.17 PM IST

ഐ.എഫ്.എഫ്.കെയുടെ വരവറിയിച്ച് ഡബിൾ ഡക്കർ ബസ് ഓടിത്തുടങ്ങി

iff

തിരുവനന്തപുരം: ഐ.എഫ്.എഫ്.കെയുടെ വരവറിയിച്ച് നഗരത്തിൽ കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ ബസ് ഓടിത്തുടങ്ങി. മേളയുടെ വിശദാംശങ്ങളും വേദികളുടെ വിവരങ്ങളും ആലേഖനം ചെയ്തിട്ടുള്ള ബസിൽ പ്രതിനിധികൾക്കും പൊതുജനങ്ങൾക്കും യാത്ര ചെയ്യാം. നഗരത്തിന്റെ പ്രധാന വീഥികളിലൂടെയാവും ഡബിൾ ഡക്കർ സർവീസ് നടത്തുക. സാംസ്‌കാരിക മന്ത്രി സജി ചെറിയാൻ ബസ് ഫ്ളാഗ് ഓഫ് ചെയ്തു. തുടർന്ന് എം.ജി റോഡ് വഴിയുള്ള ഡബിൾ ഡക്കറിലെ ആദ്യയാത്രയിൽ മന്ത്രിയും ഒത്തുചേർന്നു. മികച്ച ചിത്രങ്ങളും സംഘാടനവും ജനകീയ പങ്കാളിത്തവും കൊണ്ട് ഇത്തവണത്തെ മേള ശ്രദ്ധേയമാകുമെന്ന് മന്ത്രി പറഞ്ഞു. ഫ്ളാഗ് ഓഫ് ചടങ്ങിൽ എം.എൽ.എ മാരായ വി.കെ. പ്രശാന്ത്, വി. ജോയ്, ചലച്ചിത്ര അക്കാഡമി വൈസ് ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി സി.അജോയ് തുടങ്ങിയവർ പങ്കെടുത്തു.ഇതാദ്യമായാണ് ചലച്ചിത്ര മേളയുടെ സന്ദേശവുമായി കെ.എസ്.ആർ.ടി.സി ഡബിൾ ഡക്കർ സർവീസ് നടത്തുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM, IFFK
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.