കിം കി ഡുക്കിന്റെ ചിത്രം പ്രേക്ഷകർ വിലയിരുത്തട്ടെ

വി.എസ്.രാജേഷ് | Thursday 06 December 2018 6:53 PM IST
iffk-2018

കൊറിയൻ സംവിധായകൻ കിം കി ഡുക്കിന്റെ ഏറ്റവും പുതിയ ചിത്രം ഹ്യൂമൻ,സ്പേസ്, ടൈം ആൻഡ് ഹ്യൂമൻ സെക്സും വയലൻസും കുത്തിനിറച്ച ചിത്രമാണെന്ന ആക്ഷേപം ബെർലിൻ ,ഗോവ ഫെസ്റ്റിവലുകളിൽ സജീവമായിരുന്നു.തിരുവനന്തപുരത്ത് ഐ.എഫ്.എഫ്.കെ യിൽ ഈ ചിത്രം കാണിക്കുന്നുണ്ട്. മേളയുടെ ആർട്ടിസ്റ്റിക് ഡയറക്ടർ ബീനാപോൾ ഇതേക്കുറിച്ച് കൗമുദിയോട് സംസാരിച്ചപ്പോൾ.

 ഗൊദാർദ്, കിം കി ഡുക്, ലാസ് വോൺ ട്രയർ എന്നിവരുടെ പുതിയ ചിത്രങ്ങൾ നിരാശപ്പെടുത്തുന്നവയാണ്. വയലൻസും സെക്സും കുത്തിനിറച്ചിരിക്കുന്നു. പ്രത്യേകിച്ചും കിം കി ഡുക്കിന്റെ?

. ഒരു ഫിലിം ഫെസ്റ്റിവൽ പ്രേക്ഷകൻ എന്ന നിലയിൽ സിനിമയെ വെറുതെ കാണുകയല്ല. ഒരു ചലച്ചിത്രകാരനെക്കുറിച്ച് ധാരണയുണ്ടാക്കാൻ അത് കിം കി ഡുക്കോ, ജാഫർ പനാഹിയോ, ഗൊദാർദോ ആയാലും അവരുടെ പുതിയ സൃഷ്ടികൾ കാണുക തന്നെ വേണം. അങ്ങനെയാണ് ഒരു ചലച്ചിത്രകാരനെ മനസിലാക്കുന്നത്. ഒരു പടം വച്ചല്ലല്ലോ. ഇപ്പോൾ ഗൊദാർദിന്റെ പടം ഏറ്റവും വീക്ക് പടമായാലും അത് കാണുകതന്നെ വേണം - കാരണം ഗൊദാർദ് ഗൊദാർദ് ആണ്. അക്കാര്യത്തിൽ നമ്മൾ കൂടുതൽ വിധികർത്താക്കളാകേണ്ടതില്ലെന്നാണ് എനിക്കു തോന്നുന്നത്. സിനിമയുടെ സൗകുമാര്യതയിൽ നിങ്ങൾക്ക് വിയോജിക്കാം. പക്ഷേ ഫെസ്റ്റിവലിൽ നിന്ന് അതുപോലെയുള്ള മാസ്റ്റർമാരെ മാറ്റിനിറുത്താനാവില്ല.

കിം കി ഡുക്കിന്റെ ചിത്രം മോശമായാലും കാണിക്കേണ്ടതുണ്ടോ? വിമർശനം ഉണ്ടാകില്ലേ?

. വിമർശനങ്ങൾ ഉണ്ടാകും. അത് കലാപരമായ വിമർശനമല്ലേ.സിനിമ കാണട്ടേ.. കിം കി ഡുക്കിനെ ഇവിടുത്തെ പ്രേക്ഷകർക്ക് വലിയ ഇഷ്ടമായതിനാൽ കാണിക്കുന്നു. പ്രേക്ഷകർ വിലയിരുത്തട്ടെ.

കിം കി ഡുക്കിനെ മലയാള പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ചത് താങ്കളാണ്?

.ഞാൻ അദ്ദേഹത്തിന്റെ മൂന്നു നാല് പടങ്ങൾ കണ്ടു. സമ്മർ വിന്ററടക്കം. എനിക്കവയിൽ വളരെ താത്പ്പര്യം തോന്നി. അതിനാൽ ഇവിടെ റെട്രോ വച്ചു. പ്രേക്ഷകർക്ക് ഇത്രയുമധികം ഇഷ്ടമാകുമെന്ന് ഞാനും പ്രതീക്ഷിച്ചില്ല. എല്ലാ വർഷവും പുള്ളിയുടെ പടം കാണാൻ ആകാംക്ഷയുണ്ട്. ഈ കാരണം കൊണ്ട് വലിയ തിരക്കുണ്ടായിട്ടുണ്ട്. ഒരു സിനിമ മോശമായതിനാൽ സംവിധായകനെ തള്ളേണ്ടതുണ്ടെന്ന് ഞാൻ കരുതുന്നില്ല. ഒരിക്കൽ നല്ല സിനിക്കാരൻ ആയിരുന്നല്ലോ.

കിം കി ഡുക്കിന്റെ ചിത്രങ്ങളുടെ നിലവാരം കുറയുകയാണോ?

.എന്നു പൂർണമായി പറയാൻ പറ്റില്ല. ഇടയ്ക്ക് നല്ല ചിത്രം വരുന്നുണ്ടല്ലോ.

 കിം കി ഡുക്കിനോടുള്ള പ്രേക്ഷകരുടെ ആരാധന സെക്സും വയലൻസും കാണാനുള്ള ഒരു ഭ്രമം മാത്രമാണോ?

. ചിലപ്പോൾ ആയിരിക്കാം. എനിക്കുറപ്പില്ല. ഒരുപക്ഷേ അങ്ങനെയാകാം.

 കിംകി ഡുക്കിന്റെ വീടിനു മുന്നിൽ ബീനാപോൾ ഈ വീടിന്റെ ഐശ്വര്യം എന്ന് ബോർഡ് വച്ചിട്ടുണ്ടെന്നുവരെ കഥയിറങ്ങി.

. അതൊക്കെ കഥയാണ്. അദ്ദേഹം ഇവിടെ വരുമ്പോഴാണ് ഞാൻ ആദ്യമായി കാണുന്നത്. ഡുക്ക് മാത്രമല്ല ലാസ്‌വോൺട്രയറിന്റെ ചിത്രത്തെക്കുറിച്ചും വിമർശനമുണ്ട്. പക്ഷേ ആന്റി ക്രൈസ്റ്റ് ഉൾപ്പെടെയുള്ള ചിത്രം എടുത്തയാളാണ് . മാസ്റ്റേഴ്സ് പല വഴികളിലാണ് പോകുന്നത്. ഉയരത്തിലെത്തും താഴെക്കു പോകും വീണ്ടും മുകളിൽ വരും. അങ്ങനെയാണ് ഒരു കലാകാരന്റെ യാത്ര.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN OZHUKKINETHIRE
YOU MAY LIKE IN OZHUKKINETHIRE