SignIn
Kerala Kaumudi Online
Saturday, 20 April 2024 7.17 AM IST

വാപ്പാന്റെ കല്യാണം കൂടിയ സന്തോഷത്തിൽ അനാർക്കലി 

anarkkali

നാളെ ഉമ്മയ്ക്ക് ഒരു കൂട്ട് വേണമെന്ന് തോന്നിയാൽ ഉമ്മയും മറ്റൊരു വിവാഹം കഴിക്കും.'' അനാർക്കലി പറയുന്നു

''പണ്ട് കുട്ടിക്കാലത്ത് ഞങ്ങൾ വാപ്പയോട് പറഞ്ഞിട്ടുണ്ട് വാപ്പാന്റെ കല്യാണത്തിന് ഞങ്ങളെ വിളിച്ചിട്ടില്ലല്ലോയെന്ന് . അന്ന് തമാശയ്ക്ക് പറഞ്ഞ ആ കാര്യം ഇന്ന് നടന്നു. വാപ്പാന്റെ കല്യാണം ഞാനും ചേച്ചിയും കൂടി.'' വാപ്പാന്റെ കല്യാണം കൂടിയ ത്രില്ലിലാണ് അനാർക്കലി മരിക്കാർ. കഴിഞ്ഞ ദിവസം അനാർക്കലി ഇൻസ്റ്റാഗ്രാമിൽ തന്റെ കുടുംബത്തിൽ പുതിയൊരാൾ വന്ന സന്തോഷം അറിയിച്ചിരുന്നു.അനാർക്കലിയുടെ പിതാവ് പ്രമുഖ ഫോട്ടോഗ്രാഫർ നിയാസ് മരിക്കാർ കഴിഞ്ഞ ദിവസം കണ്ണൂർ സ്വാദേശിനി ലൈല പി യെ വിവാഹം ചെയ്തു. തങ്ങളുടെ കൊച്ചുമ്മയെ സ്‌നേഹപൂർവ്വമാണ് അനാർക്കലിയും ചേച്ചി ലക്ഷ്മി മരിക്കാറും (നടിയും സഹസംവിധായികയുമാണ് ) സ്വാഗതം ചെയ്തത്. എന്നാൽ ഇത് കണ്ട താരത്തിന്റെ ആരാധകർ പല ആശങ്കകളും പ്രകടിപ്പിച്ചിരുന്നു. അവർക്കെല്ലാം മറുപടിയുമായി നടിയെത്തി.


''കഴിഞ്ഞ ദിവസം എന്റെ വാപ്പയുടെ കല്യാണത്തിന്റെ പോസ്റ്റ് ഇട്ടതുമുതൽ പലരും ആശങ്കകൾ പ്രകടിപിച്ചത് എന്റെ ശ്രദ്ധയിൽ പെട്ടു. എനിക്കിത് സർവ്വസാധാരണമായ ഒരു കാര്യമായിട്ടാണ് തോന്നിയത്. ഞാൻ നേരത്തെ സംസാരിച്ചിരുന്നിലെങ്കിലും എന്റെ മാതാപിതാക്കൾ കഴിഞ്ഞ ഒരു വർഷമായി വേർപിരിഞ്ഞു ജീവിക്കുകയാണ്. 30 വർഷമാണ് അവർ ഒരുമിച്ച് ജീവിച്ചത്. വാപ്പ ഇനിയൊരു വിവാഹം ചെയ്യണമെന്ന് ഞാനും ചേച്ചിയും ആത്മാർഥമായി ആഗ്രഹിച്ച കാര്യമാണ്. വാപ്പ തന്നെയാണ് കൊച്ചുമ്മയെ കണ്ടു പിടിച്ചത്. ഓർമ്മ വച്ച കാലം മുതൽ ഉമ്മ തുറന്ന ചിന്തഗതിയുള്ള ഒരാളാണ്. ആ ഒരു ശിക്ഷണത്തിൽ വളർന്നതുകൊണ്ട് തന്നെയാണ് എനിക്കും ചേച്ചിക്കും വാപ്പയുടെ വിവാഹം കൂടാൻ സാധിച്ചതും. നമുക്ക് വാപ്പയുടെ കൂടെ നിന്ന് സന്തോഷിപ്പിക്കുക എന്ന് മാത്രമേ ഉണ്ടായിരുന്നുള്ളൂ' അനാർക്കലിയുടെ വാക്കുകൾ.


''വാപ്പ മറ്റൊരു സ്ത്രീയെ ജീവിതത്തിലേക്ക് കൊണ്ടുവരരുതെന്നൊക്കെ പറയുന്നത് തന്നെ സ്വാർത്ഥ സ്വഭാവമാണ്. നമ്മുടെ മാതാപിതാക്കൾക്ക് അവരുടേതായ ചോയ്‌സുകളുണ്ട്. അതിനെ ബഹുമാനിക്കണം .മാനിക്കണം. പലരും ഉമ്മയെ വിളിച്ച് വിഷമം അറിയിച്ചുവെന്നു അറിഞ്ഞു. അതിന്റെയൊരു ആവശ്യമില്ല. ഉമ്മയ്ക്ക് ഇതിലൊരു വിഷമവുമില്ല . വാപ്പ ഒറ്റയ്ക്കാവരുതെന്ന് ആരേക്കാൾ കൂടുതൽ ആഗ്രഹിച്ച ഒരാളാണ് ഉമ്മ. മുപ്പത് വർഷം ഒരുമിച്ച് ജീവിച്ചതിന്റെ സ്‌നേഹമുണ്ട് ഉമ്മയ്ക്ക് വാപ്പയോട്. ഉമ്മ ഒറ്റയ്ക്കുള്ള ജീവിതം ആസ്വദിക്കുന്നുണ്ട്. നാളെ ഉമ്മയ്ക്ക് ഒരു കൂട്ട് വേണമെന്ന് തോന്നിയാൽ ഉമ്മയും മറ്റൊരു വിവാഹം കഴിക്കും.'' അനാർക്കലി പറഞ്ഞു.

കുമ്പളങ്ങി നൈറ്റ്‌സ് ,ഹെലൻ ,ഫോറൻസിക് തുടങ്ങിയ ചിത്രങ്ങളിലെല്ലാം അഭിനയിച്ച ലാലി പി എം ആണ് അനാർക്കലിയുടെയും ലക്ഷ്മി മരിക്കാറിന്റേയും മാതാവ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ANARKKALI MARAKKAR
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
TRENDING IN CINEMA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.