ഞാൻ ഏറെ ആരാധിക്കുന്ന ആളാണ് മമ്മൂക്ക,​ ഒ​ന്നു​മ​ല്ലാ​തി​രു​ന്ന​ ​സ​മ​യ​ത്തും​ ​അ​ദ്ദേ​ഹം​ ​എന്റെ​ ​കാ​ര്യ​ങ്ങ​ൾ​ ​ശ്ര​ദ്ധി​ച്ചി​രു​ന്നു: ജോ​ജു​ ​ജോ​ർ​ജ്

അശ്വതി വിജയൻ | Sunday 24 February 2019 1:47 AM IST
joju-george

വർ​ഷ​ങ്ങ​ളു​ടെ​ ​അ​ദ്ധ്വാ​ന​ത്തി​നും​ ​നീ​ണ്ട​ ​അ​ല​ച്ചി​ലു​ക​ൾ​ക്കു​മൊ​ടു​വി​ലാ​ണ് ​സ്വ​പ്‌​നം​ ​ക​ണ്ട​തെ​ല്ലാം​ ​ജോ​ജു​വി​നാ​യി​ ​ദൈ​വം​ ​സ​മ്മാ​നി​ച്ച​ത്.​ ​ആ​ ​അ​നു​ഗ്ര​ഹം​ ​സ​ത്യ​ത്തി​ൽ​ ​ഒ​ന്നൊ​ന്ന​ര​ ​സം​ഭ​വ​മാ​യി​രു​ന്നു.​ ​നി​ർ​മ്മാ​താ​വാ​യും​ ​നാ​യ​ക​നാ​യും​ ​എ​ണ്ണം​ ​പ​റ​ഞ്ഞ​ ​സ്വ​ഭാ​വ​ന​ട​നാ​യും​ ​ആ​ ​സ്വ​പ്‌​ന​ത്തി​ന്റെ​ ​തു​ട​ർ​ച്ച​യി​ലാ​ണി​പ്പോ​ൾ​ ​ഈ​ ​താ​രം.​ ​സി​നി​മാ​ ​വ​ഴി​യി​ലെ​ ​പു​തി​യ​ ​പ്ര​തീ​ക്ഷ​ക​ൾ​ ​ജോ​ജു​ ​ജോ​ർ​ജ് ​പ​ങ്കു​വ​യ്​​ക്കു​ന്നു.

നാ​യ​ക​നാ​യി​ ​മാ​റ്റം
സ​ന​ൽ​കു​മാ​ർ​ ​ശ​ശി​ധ​ര​ന്റെ​ ​ചോ​ല​യി​ലും​ ​എം.​ ​പ​ദ്മ​കു​മാ​റി​ന്റെ​ ​ജോ​സ​ഫി​ലു​മാ​ണ് ​നാ​യ​ക​നാ​യി​ ​അ​ഭി​ന​യി​ച്ച​ത്.​ ​നാ​യ​ക​നെ​ന്ന​ ​വാ​ക്ക് ​ഉ​പ​യോ​ഗി​ക്കാ​മോ​ ​എ​ന്ന​റി​യി​ല്ല.​ ​കാ​ര​ണം​ ​നാ​യ​ക​നെ​ന്ന് ​പ​റ​യു​മ്പോ​ൾ​ ​ന​മ്മ​ൾ​ ​ഉ​ദ്ദേ​ശി​ക്കു​ന്ന​ ​സാ​ദ്ധ്യ​ത​ക​ളു​ള്ള​വ​യ​ല്ല​ ​ഈ​ ​ര​ണ്ട് ​സി​നി​മ​ക​ളും.​ ​ക​ഥ​യി​ലെ​ ​കേ​ന്ദ്ര​ക​ഥാ​പാ​ത്രം​ ​എ​ന്നേ​ ​പ​റ​യാ​ൻ​ ​ക​ഴി​യൂ.​ ​വ​ലി​യ​ ​സ​ന്തോ​ഷ​മു​ണ്ട്.​ ​ര​ണ്ടും​ ​ഉ​ഗ്ര​ൻ​ ​സം​വി​ധാ​യ​ക​രാ​ണ്.​ ​നൂ​റു ശ​ത​മാ​നം​ ​ഭാ​ഗ്യം​ ​കൊ​ണ്ട് ​മാ​ത്രം​ ​സം​ഭ​വി​ക്കു​ന്ന​താ​ണ്.​ ​പ്ര​പ​ഞ്ച​ ​ശ​ക്തി​യു​ടെ​ ​അ​നു​ഗ്ര​ഹ​ത്താ​ൽ​ ​ന​ട​ന്നു​പോ​കു​ന്നു​ ​എ​ന്നു​ ​മാ​ത്ര​മേ​ ​എ​നി​ക്ക് ​തോ​ന്നി​യി​ട്ടു​ള്ളൂ.​ ​ഞാ​ൻ​ ​ഒ​രി​ക്ക​ലും​ ​പ്ര​തീ​ക്ഷി​ക്കാ​ത്ത​ ​ആ​ളു​ക​ളാ​ണ് ​ചി​ല​ ​അ​വ​സ​ര​ങ്ങ​ൾ​ ​ത​ന്ന​ത്.​ ​ചാ​ൻ​സ് ​ചോ​ദി​ച്ച് ​ന​ട​ക്കു​ന്ന​ ​സ​മ​യ​ത്ത് ​എ​ന്നോ​ടൊ​പ്പ​മു​ണ്ടാ​യി​രു​ന്ന​ ​എ​ന്നാ​ൽ​ ​എ​ന്നേക്കാ​ൾ​ ​ക​ഴി​വു​ള്ള​ ​പ​ല​ർ​ക്കും​ ​വേ​ണ്ട​ത്ര​ ​അ​വ​സ​ര​ങ്ങ​ൾ​ ​കി​ട്ടി​യി​ട്ടി​ല്ല.

അം​ഗീ​കാ​ര​ങ്ങ​ളി​ൽ​ ​സ​ന്തോ​ഷം
അ​വാ​ർ​ഡു​ക​ളൊ​ന്നും​ ​മോ​ഹി​ച്ച​ല്ല​ ​സി​നി​മ​ ​ചെ​യ്യു​ന്ന​ത്.​ ​കി​ട്ടി​യ​ ​അം​ഗീ​കാ​ര​ങ്ങ​ളി​ലെ​ല്ലാം​ ​സ​ന്തോ​ഷം.​ ​ലു​ക്കാ​ച്ചു​പ്പി,​ ​ഒ​രു​ ​സെ​ക്ക​ൻ​ഡ് ​ക്ലാ​സ് ​യാ​ത്ര​ ​എ​ന്നീ​ ​സി​നി​മ​ക​ളാ​ണ് ​സം​സ്ഥാ​ന​ ​സ​ർ​ക്കാ​രി​ന്റെ​ ​പ്ര​ത്യേ​ക​ ​പ​രാ​മ​ർ​ശം​ ​നേ​ടി​ത്ത​ന്ന​ത്.​ ​ജീ​വി​ത​ത്തി​ൽ​ ​സ്വ​പ്നം​ ​പോ​ലും​ ​ക​ണ്ടി​ട്ടി​ല്ലെ​ങ്കി​ലും​ ​അം​ഗീ​കാ​ര​ങ്ങ​ൾ​ ​സ​ന്തോ​ഷി​പ്പി​ക്കു​ന്നു.​ ​പ​ക്ഷേ,​ ​സ​ന​ൽ​ ​കു​മാ​ർ​ ​ശ​ശി​ധ​ര​നെ​ ​പോ​ലു​ള്ള​ ​സം​വി​ധാ​യ​ക​ർ​ക്കൊ​പ്പം​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​വ​ലി​യ​ ​കാ​ര്യ​മാ​ണ്.​ ​സി​നി​മ​യെ​ ​മ​റ്റൊ​രു​ ​ത​ല​ത്തി​ലാ​ണ് ​അ​വ​രൊ​ക്കെ​ ​സ​മീ​പി​ക്കു​ന്ന​ത്.​ ​എ​നി​ക്ക് ​പു​തി​യൊ​രു​ ​സ്​​കൂ​ളി​ൽ​ ​ചേ​ർ​ന്ന​ ​അ​നു​ഭ​വ​മാ​യി​രു​ന്നു.​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ​വേ​ണ്ടി​ ​ഹോം​ ​വ​ർ​ക്ക് ​ചെ​യ്യു​ന്ന​ ​ശീ​ല​മൊ​ന്നു​മി​ല്ല.​ ​ഇ​ത്ര​യും​ ​വ​ർ​ഷ​ത്തെ​ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് ​എ​ന്റെ​ ​പി​ൻ​ബ​ലം.​ ​സി​നി​മ​യ്​​ക്ക് ​പി​ന്നാ​ലെ​ ​ന​ട​ക്കു​ന്ന​തി​നി​ട​യി​ൽ​ ​നൂ​റു​ക​ണ​ക്കി​ന് ​വ്യ​ത്യ​സ്​​ത​രാ​യ​ ​ആ​ളു​ക​ളെ​ ​പ​രി​ച​യ​പ്പെ​ട്ടി​ട്ടു​ണ്ട് .​ ​അ​വ​ർ​ക്കി​ട​യി​ൽ​ ​ജീ​വി​ച്ചൊ​രാ​ളെ​ന്ന​ ​നി​ല​യി​ൽ​ ​ചി​ല​ ​ഗു​ണ​ങ്ങ​ളു​ണ്ട്.​ ​ബാ​ക്കി​യെ​ല്ലാം​ ​സം​വി​ധാ​യ​ക​രു​ടെ​ ​കൈ​യി​ലാ​ണ്.​ ​അ​വ​ർ​ ​പ​റ​ഞ്ഞു​ത​രു​ന്ന​തി​ന് ​അ​നു​സ​രി​ച്ച് ​ചെ​യ്യു​ന്നെ​ന്ന് ​മാ​ത്രം.

സി​നി​മാ​ ജീ​വി​തം
കി​ട്ടു​ന്ന​ ​ക​ഥാ​പാ​ത്രം​ ​ന​ല്ല​താ​ണോ​ ​എ​ന്നേ​ ​നോ​ക്കാ​റൂ​ള്ളൂ.​ ​സീ​രി​യ​സാ​ണോ​ ​കോ​മ​ഡി​യാ​ണോ​ ​എ​ന്ന​ത് ​പ്ര​ശ്‌​ന​മ​ല്ല.​ ​സി​നി​മാ​മോ​ഹം​ ​ത​ല​യ്​​ക്ക് ​പി​ടി​ച്ച​പ്പോ​ൾ​ ​ആ​ദ്യം​ ​ആ​ഗ്ര​ഹി​ച്ച​ത് ​ഏ​തെ​ങ്കി​ലും​ ​സീ​നി​ൽ​ ​ഒ​ന്ന് ​മു​ഖം​ ​കാ​ണി​ക്ക​ണ​മെ​ന്നാ​ണ്.​ ​അ​തു​ ​ന​ട​ന്ന​പ്പോ​ൾ​ ​ഡ​യ​ലോ​ഗ് ​പ​റ​യ​ണ​മെ​ന്ന് ​തോ​ന്നി.​ ​പി​ന്നെ​ ​നീ​ള​മു​ള്ള​ ​വേ​ഷം​ ​ല​ഭി​ക്ക​ണ​മെ​ന്ന് ​തോ​ന്നി.​ ​അ​തെ​ല്ലാം​ ​പി​ന്നി​ട്ട് ​ദൈ​വം​ ​ഇ​വി​ടെ​ ​വ​രെ​ ​എ​ത്തി​ച്ചു.​ ​ഇ​നി​ ​അ​ങ്ങോ​ട്ടൊ​ന്നും​ ​സം​ഭ​വി​ച്ചി​ല്ലെ​ങ്കി​ലും​ ​സാ​ര​മി​ല്ല.​ ​അ​ത്ര​യ്​​ക്ക് ​സ​ന്തോ​ഷ​മാ​ണ്.​ ​ത​മി​ഴി​ൽ​ ​നി​ന്നൊ​ക്കെ​ ​സി​നി​മ​ക​ൾ​ ​വ​രു​ന്നു​ണ്ട്.​ ​ന​ല്ല​ ​റോ​ളു​ക​ൾ​ ​വ​ന്നാ​ൽ​ ​ചെ​യ്യ​ണ​മെ​ന്ന് ​ആ​ഗ്ര​ഹ​മു​ണ്ട്.

തി​രി​ഞ്ഞു​ നോ​ക്കു​പ്പോ​ൾ​ ​സി​നി​മ​യ്​​ക്ക് ​പി​ന്നാ​ലെ​ ​ന​ട​ന്ന​ത് ​വ​ലി​യ​ ​റി​സ്​​കാ​യി​രു​ന്നെ​ന്ന് ​തോ​ന്നു​ന്നു​ണ്ട്.​ ​അ​തി​ൽ​ ​വി​ജ​യി​ക്കാ​തെ​ ​പോ​യി​രു​ന്നെ​ങ്കി​ൽ​ ​ഒ​രു​പാ​ട് ​പേ​രെ​ ​ബാ​ധി​ക്കു​ന്ന​ ​വ​ലി​യ​ ​ദു​ര​ന്ത​മാ​യി​ ​മാ​റി​യേ​നെ.​ ​ഒ​രു​ ​ഉ​റ​പ്പു​മി​ല്ലാ​ത്ത​ ​മേ​ഖ​ല​യി​ൽ​ ​ആ​ഗ്ര​ഹം​ ​കൊ​ണ്ട് ​മാ​ത്രം​ ​ഇ​റ​ങ്ങി​പ്പു​റ​പ്പെ​ട്ട​താ​ണ്.​ ​ഇ​ന്ന​ത്തെ​ ​നി​ല​യി​ലേ​ക്കെ​ത്തി​യ​ത് ​എ​ന്റെ​ ​ക​ഴി​വു​കൊ​ണ്ടൊ​ന്നു​മ​ല്ല.​ ​ദൈ​വാ​നു​ഗ്ര​ഹ​വും​ ​ഭാ​ഗ്യ​വും​ ​മാ​ത്ര​മാ​ണ്.​ ​സി​നി​മ​ ​കൊ​ണ്ട് ​ജീ​വി​ച്ചു​പോ​കു​ക​ ​പ്ര​യാ​സ​മു​ള്ള​ ​പ​രി​പാ​ടി​യാ​ണ്.​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​ ​വി​ജ​യി​ക്ക​ണം,​ ​ന​മ്മു​ടെ​ ​ക​ഥാ​പാ​ത്രം​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട​ണം​ ​അ​ങ്ങ​നെ​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​സം​ഭ​വി​ച്ചാ​ൽ​ ​മാ​ത്ര​മേ​ ​അ​ടു​ത്ത​ ​സി​നി​മ​ ​കി​ട്ടൂ.

ഓ​രോ​ ​സ​മ​യ​ത്തും​ ​ഓ​രോ​ ​ന​ല്ല​ ​സി​നി​മ​ക​ൾ​ ​ദൈ​വം​ ​ത​ന്നി​ട്ടു​ണ്ട്.​ ​പ​ട്ടാ​ളം,​ ​പു​ള്ളി​പ്പു​ലി​ക​ളും​ ​ആ​ട്ടി​ൻ​കു​ട്ടി​യും,​ ​രാ​ജാ​ധി​രാ​ജ,​ ​ആ​ക്​​ഷ​ൻ​ ​ഹീ​റോ​ ​ബി​ജു,​ ​ഒ​രു​ ​സെ​ക്ക​ൻ​ഡ് ​ക്ലാ​സ് ​യാ​ത്ര,​ ​ലു​ക്കാ​ച്ചു​പ്പി,​ ​രാ​മ​ന്റെ​ ​ഏ​ദ​ൻ​തോ​ട്ടം​ ​തു​ട​ങ്ങി​ ​ഉ​ദാ​ഹ​ര​ണം​ ​സു​ജാ​ത​ ​വ​രെ​ ​നി​ര​വ​ധി​ ​സി​നി​മ​ക​ൾ​ ​കൃ​ത്യ​മാ​യ​ ​സ​മ​യ​ത്ത് ​ബ്രേ​ക്ക് ​ത​ന്ന​വ​യാ​ണ്.​ ​ഒ​രു​ ​സി​നി​മ​ ​പോ​ലും​ ​മോ​ശ​മാ​യി​ ​സം​ഭ​വി​ച്ചി​ട്ടി​ല്ല.​ ​ലാ​ൽ​ജോ​സ്,​ ​ബി​ജു​ ​മേ​നോ​ൻ,​ ​അ​നൂ​പ് ​മേ​നോ​ൻ,​ ​മ​മ്മൂ​ക്ക,​ ​കു​ഞ്ചാ​ക്കോ​ ​ബോ​ബ​ൻ​ ​തു​ട​ങ്ങി​ ​ഒ​രു​പാ​ട് ​പേ​ർ​ ​സ​ഹാ​യി​ച്ചു.​ ​ബി​ജു​ ​മേ​നോ​നു​മാ​യു​ള്ള​ ​സൗ​ഹൃ​ദം​ ​വ​ഴി​ത്തി​രി​വാ​യി​രു​ന്നു.​ ​അ​തു​പോ​ലെ​ ​ഞാ​ൻ​ ​ആ​രാ​ധി​ക്കു​ക​യും​ ​സ്‌​​​നേ​ഹി​ക്കു​ക​യും​ ​ചെ​യ്യു​ന്ന​യാ​ളാ​ണ് ​മ​മ്മൂ​ക്ക.​ ​ഒ​ന്നു​മ​ല്ലാ​തി​രു​ന്ന​ ​സ​മ​യ​ത്തും​ ​അ​ദ്ദേ​ഹം​ ​എ​ന്റെ​ ​കാ​ര്യ​ങ്ങ​ൾ​ ​ശ്ര​ദ്ധി​ച്ചി​രു​ന്നു.

കാ​മ​റ​യ്ക്ക് ​മു​ന്നി​ലും​ ​പി​ന്നി​ലും
നി​ർ​മ്മാ​ണ​മൊ​ഴി​ച്ച് ​സി​നി​മ​യു​ടെ​ ​എ​ല്ലാ​ ​മേ​ഖ​ല​യോ​ടും​ ​താ​ത്പ​ര്യ​മു​ണ്ട്.​ ​സം​വി​ധാ​യ​ക​രോ​ടും​ ​ഛാ​യാ​ഗ്രാ​ഹ​ക​രോ​ടും​ ​മേ​ക്ക​പ്പ് ​ആ​ർ​ട്ടി​സ്​​റ്റു​ക​ളോ​ടും​ ​സം​ഗീ​ത​സം​വി​ധാ​യ​ക​രോ​ടു​മെ​ല്ലാം​ ​ബ​ഹു​മാ​ന​മാ​ണ്.​ ​ഉ​ദാ​ഹ​ര​ണ​ത്തി​ന് ​'ജോ​സ​ഫ്" ​എ​ന്ന​ ​സി​നി​മ​യി​ൽ​ ​എ​നി​ക്ക് ​മേ​ക്ക​പ്പ് ​ചെ​യ്​​തി​രി​ക്കു​ന്ന​ത് ​റോ​ഷ​ൻ​ ​എ​ന്നൊ​രു​ ​ആ​ർ​ട്ടി​സ്​​റ്റാ​ണ്.​ ​ല​ണ്ട​നി​ൽ​ ​നി​ന്നൊ​ക്കെ​ ​പ​ഠി​ച്ചു​ ​വ​ന്ന​യാ​ളാ​ണ്.​ ​അ​തു​പോ​ലെ​ ​ക​ഴി​വു​ള്ള​ ​ക​ലാ​കാ​ര​ന്മാ​രു​ടെ​ ​കൂ​ട്ടാ​യ്മ​യാ​ണ് ​സി​നി​മ.​ ​അ​വ​രോ​ട് ​ഇ​ട​പെ​ടു​ന്ന​ത് ​ത​ന്നെ​ ​ന​മ്മ​ളെ​ ​സി​നി​മ​യോ​ട് ​അ​ടു​പ്പി​ക്കും.

നി​ർ​മ്മി​ച്ച​ ​ഉ​ദാ​ഹ​ര​ണം​ ​സു​ജാ​ത​യും​ ​ചാ​ർ​ലി​യും​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ടു.​ ​ടെ​ൻ​ഷ​ന​ല്ലാ​തെ​ ​മാ​ന​സി​ക​മാ​യി​ ​ഒ​രു​ ​സം​തൃ​പ്തി​യും​ ​ത​രാ​ത്ത​ ​മേ​ഖ​ല​യാ​ണ് ​നി​ർ​മ്മാ​ണം.​ ​മാ​ർ​ട്ടി​ൻ​ ​പ്ര​ക്കാ​ട്ടു​മാ​യു​ള്ള​ ​സൗ​ഹൃ​ദ​മാ​ണ് ​ചാ​ർ​ലി​യും​ ​ഉ​ദാ​ഹ​ര​ണം​ ​സു​ജാ​ത​യും​ ​നി​ർ​മ്മി​ക്കാ​ൻ​ ​കാ​ര​ണം.​ ​ബെ​സ്​​റ്റ് ​ആ​ക്​​ട​ർ​ ​മു​ത​ൽ​ ​തു​ട​ങ്ങി​യ​ ​സൗ​ഹൃ​ദ​മാ​ണ് ​ഞ​ങ്ങ​ളു​ടേ​ത്.​ ​ന​ല്ല​ ​പ്രോ​ജ​ക്​​ടു​ക​ൾ​ ​വ​ന്ന​പ്പോ​ൾ​ ​നി​ർ​മ്മി​ക്കാ​ൻ​ ​തീ​രു​മാ​നി​ച്ചു.​ ​അ​ത​ങ്ങ് ​സം​ഭ​വി​ച്ചു​ ​പോ​കു​ന്ന​താ​ണ്.​ ​തു​ട​രു​മെ​ന്ന് ​യാ​തൊ​രു​ ​ഉ​റ​പ്പു​മി​ല്ല.

ഒ​ഴി​വ് ​ സ​മ​യ​ങ്ങ​ളിൽ
സി​നി​മ​യി​ല്ലാ​ത്തൊ​രു​ ​സ​മ​യ​മി​ല്ല.​ ​എ​ല്ലാം​ ​സി​നി​മ​യാ​ണ്.​ ​ഷൂ​ട്ടിം​ഗി​ല്ലെ​ങ്കി​ൽ​ ​ഉ​റ​ങ്ങി​യെ​ഴു​ന്നേ​റ്റാ​ലു​ട​ൻ​ ​സി​നി​മ​ ​കാ​ണാ​ൻ​ ​തു​ട​ങ്ങും.​ ​ഇ​പ്പോ​ഴ​ത് ​വീ​ട്ടു​കാ​ർ​ക്കും​ ​ശീ​ല​മാ​യി.​ ​ഞാ​ൻ​ ​സി​നി​മ​യി​ൽ​ ​വി​ജ​യി​ച്ച​പ്പോ​ൾ​ ​അ​വ​രും​ ​ആ​ ​ശീ​ല​ങ്ങ​ൾ​ ​ആ​സ്വ​ദി​ക്കാ​ൻ​ ​തു​ട​ങ്ങി.​ ​മു​മ്പ് ​അ​വ​ർ​ക്ക് ​ഈ​ ​സി​നി​മാ​ ​ഭ്രാ​ന്ത് ​കാ​ര​ണം​ ​ചെ​റി​യ​ ​ബു​ദ്ധി​മു​ട്ടൊ​ക്കെ​യു​ണ്ടാ​യി​രു​ന്നു.​ ​ഒ​രി​ക്ക​ലും​ ​സി​നി​മ​യെ​ ​ഉ​പേ​ക്ഷി​ച്ചി​ല്ല​ ​എ​ന്ന​താ​ണ് ​എ​ന്റെ​ ​നേ​ട്ടം.
മ​ക്ക​ൾ​ ​മൂ​ന്ന് ​പേ​രു​ണ്ട്.​ ​മൂ​ത്ത​ ​ര​ണ്ടു​പേ​രോ​ടും​ ​വ​ള​രു​മ്പോ​ൾ​ ​ആ​രാ​ക​ണ​മെ​ന്ന് ​ചോ​ദി​ച്ചാ​ൽ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്ക​ണ​മെ​ന്ന് ​പ​റ​യും.​ ​അ​വ​ർ​ ​സി​നി​മ​ ​ന​ൽ​കി​യ​ ​സൗ​ഭാ​ഗ്യ​ങ്ങ​ള​ല്ലേ​ ​ക​ണ്ടി​ട്ടു​ള്ളൂ.​ ​അ​തി​നു​ ​പി​ന്നി​ലു​ള്ള​ ​ക​ഷ്​​ട​പ്പാ​ടി​നെ​ ​കു​റി​ച്ചൊ​ന്നും​ ​അ​റി​യി​ല്ല​ല്ലോ.​ ​വ​ള​ർ​ന്നു​ ​വ​രു​മ്പോ​ൾ​ ​അ​ങ്ങ​നെ​യൊ​രു​ ​ആ​ഗ്ര​ഹ​മു​ണ്ടെ​ങ്കി​ൽ​ ​പി​ന്തു​ണ​യ്​​ക്കും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA