മ​ണി​ര​ത്‌​നം​ ​സി​നി​മ​ ​വേ​ണ്ടെ​ന്ന് വച്ചതിന്റ കാരണം ഇതാണ്,​ മനസുതുറന്ന് ഫഹദ് ഫാസിൽ

എസ്. അനി​ൽകുമാർ | Saturday 26 January 2019 1:39 AM IST

fahadh-fazil

ചി​ല​പ്പോ​ൾ​ ​തോ​ന്നും​ ​ഫ​ഹ​ദ് ​ഫാ​സി​ൽ​ ​ശ​രി​ക്കും​ ​ഒ​രു​ ​'​പി​ടി​കി​ട്ടാ​പ്പു​ള്ളി​"യാ​ണെ​ന്ന്.​ ​അ​ടു​ത്ത​ ​സു​ഹൃ​ത്തു​ക്ക​ൾ​ക്ക​ല്ലാ​തെ​ ​അ​ധി​ക​മാ​ർ​ക്കും​ ​അ​ത്ര​യെ​ളു​പ്പം​ ​ഫ​ഹ​ദി​ലേ​ക്ക് ​എ​ത്തി​പ്പെ​ടാ​ൻ​ ​പ​റ്റി​ല്ല.​ ​താ​ൻ​ ​റീ​ച്ച​ബി​ൾ​ ​ആ​ണെ​ന്ന് ​ഫ​ഹ​ദ് ​പ​റ​യു​മെ​ങ്കി​ലും​ ​അ​ത്ര​ ​ഈ​സി​യ​ല്ല​ ​ഫ​ഹ​ദി​ലേ​ക്കു​ള്ള​ ​വ​ഴി.​ ​പു​തി​യ​ ​സി​നി​മ​യു​ടെ​ ​പു​തി​യ​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​സ​മ്മ​ർ​ദ്ദ​ങ്ങ​ൾ​ക്കി​ട​യി​ലും​ ​സം​സാ​രി​ക്കാ​ൻ​ ​ഫ​ഹ​ദ് ​സ​മ​യം​ ​ക​ണ്ടെ​ത്തി.​

സ​ത്യ​ൻ​ ​അ​ന്തി​ക്കാ​ടി​ന്റെ​ ​സി​നി​മ​യി​ൽ​ ​വീ​ണ്ടും​ ​അ​ഭി​ന​യി​ച്ച​തി​ന്റെ​ ​അ​നു​ഭ​വ​ങ്ങ​ൾ?
ഞാ​ൻ​ ​പ്ര​കാ​ശ​ൻ​ ​എ​ന്നെ​ ​സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം​ ​ പു​തി​യ​താ​ണ്.​ ​ഒ​രു​ ​ഇ​ന്ത്യ​ൻ​ ​പ്ര​ണ​യ​ ​ക​ഥ​യി​ലാ​ണ് ​ഇ​തി​ന് ​മു​ൻ​പ് ​ഞ​ങ്ങ​ൾ​ ​ഒ​രു​മി​ച്ച​ത്.​ ​ആ​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​വ​ള​രെ​ ​വ്യ​ത്യ​സ്‌​ത​മാ​ണ് ​'​ഞാ​ൻ​ ​പ്ര​കാ​ശ​ൻ.​"​ ​ക​രി​യ​റി​ലെ​ ​ഈ​ ​സ്റ്റേ​ജി​ൽ​ ​സ​ത്യേ​ട്ട​നും​ ​ശ്രീ​നി​യേ​ട്ട​നും​ ​ഒ​രു​മി​ച്ച് ​ചെ​യ്യു​ന്നൊ​രു​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞ​ത് ​ഭാ​ഗ്യ​മാ​ണ്.​ ​പ്ര​കാ​ശ​ൻ​ ​എ​ന്നു​ ​പേ​ര് ​പ​ഴ​ഞ്ച​നാ​യി​പ്പോ​യെ​ന്ന​ ​കാ​ര​ണം​കൊ​ണ്ട് ​ഗ​സ​റ്റി​ൽ​ ​പ​ര​സ്യം​ ​ചെ​യ്‌​ത് ​പി.​ആ​ർ.​ ​ആ​കാ​ശ് ​എ​ന്ന​ ​ പേ​രു​മാ​റ്റി​യ​ ​ആ​ൾ​ ​ എ​ന്നാ​ണ് ​സ​ത്യേ​ട്ട​ൻ​ ​ഞാ​ൻ​ ​പ്ര​കാ​ശ​നെ​പ്പ​റ്റി​ ​ ആ​ദ്യ​മെ​ന്നോ​ട് ​പ​റ​യു​ന്ന​ത്.​ ​ആ​റേ​ഴ് ​മാ​സ​ങ്ങ​ൾ​ക്കു​ ​മു​ൻ​പാ​യി​രു​ന്നു​ ​അ​ത്.​ ​അ​പ്പോ​ൾ​ ​ത​ന്നെ​ ​ക​ഥാ​പാ​ത്ര​ത്തെ​ക്കു​റി​ച്ച് ​ന​മു​ക്കൊ​രു​ ​ഏ​ക​ദേ​ശ​ ​ധാ​ര​ണ​ ​കി​ട്ടും.​ന​മു​ക്ക​റി​യാ​വു​ന്ന​തോ​ ​കേ​ട്ടി​ട്ടു​ള്ള​തോ​ ​ആ​യ​ ​ആ​ളു​ക​ളു​മാ​യി​ ​സാ​മ്യ​ത​ ​തോ​ന്നും.​ ​സം​വി​ധാ​യ​ക​ർ​ ​ന​മ്മ​ളെ​ ​ഫീ​ഡ് ​ചെ​യ്‌​തു​ ​ത​രു​ന്ന​ ​രീ​തി​യാ​ണ് ​പ്ര​ധാ​നം.

ക​ഥാ​പാ​ത്രം​ ​ ന​മ്മ​ളി​ലേ​ക്ക് ​ വ​രി​ക​യാ​ണോ​ ​അ​തോ​ ​ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് ​ന​മ്മ​ൾ​ ​ഇ​റ​ങ്ങി​ച്ചെ​ല്ലു​ക​യാ​ണോ​ ​വേ​ണ്ട​ത്​?
ക​ഥാ​പാ​ത്ര​ത്തി​ലേ​ക്ക് ​ന​മു​ക്ക് ​പോ​കാ​ൻ​ ​പ​റ്റി​ല്ല.​ ​ക​ഥാ​പാ​ത്ര​ത്തെ​ ​ന​മ്മ​ളി​ലേ​ക്ക് ​വ​രു​ത്തു​ക​യാ​ണ് ​ന​ല്ല​ത്.​ ​ഒ​രു​ ​ആ​ക്ട​റാ​ണ്,​ ​അ​ഭി​ന​യി​ക്കു​ക​യാ​ണ് ​എ​ന്ന​ ​ബോ​ധ​ത്തോ​ട് ​കൂ​ടി​ത്ത​ന്നെ​യാ​ണ് ​പെ​ർ​ഫോം​ ​ചെ​യ്യു​ന്ന​ത്.​ ​ആ​ ​ഒ​രു​ ​രീ​തി​യാ​ണ് ​ഞാ​ൻ​ ​പ്രാ​ക്ടീ​സ് ​ചെ​യ്തി​ട്ടു​ള്ള​ത്.
മ​ണി​ര​ത്‌​ന​ത്തി​ന്റെ​ ​സി​നി​മ​ ​വേ​ണ്ടെ​ന്ന് ​വ​യ്‌​ക്കു​ന്നു.​ ​റോ​ൾ​ ​മോ​ഡ​ൽ​സ് ​പോ​ലെ​യു​ള്ള​ ​സി​നി​മ​ക​ൾ​ ​ചെ​യ്യു​ന്നു.​ ​

എ​ന്താ​ണ് ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​ലെ​ ​മാ​ന​ദ​ണ്ഡം?
ന​മു​ക്ക് ​ഇ​ഷ്‌​ട​മു​ള്ള​ ​സി​നി​മ​ക​ളാ​ണ് ​ചെ​യ്യേ​ണ്ട​ത്.​ ​അ​ല്ലാ​തെ​ ​മ​റ്റു​ള്ള​വ​ർ​ക്ക് ​ഇ​ഷ്‌​ട​പ്പെ​ട്ട​ ​സി​നി​മ​ക​ള​ല്ല.​ ​കു​റ​സോ​വ​യു​ടെ​യോ​ ​മ​റ്റോ​ ​അ​ങ്ങ​നെ​യൊ​രു​ ​പ്ര​ശ​സ്‌​ത​മാ​യ​ ​'​ക്വാ​ട്ട്"​ ​ത​ന്നെ​യു​ണ്ട്.​ ​മ​ണി​ര​ത്‌​നം​ ​സി​നി​മ​ ​വേ​ണ്ടെ​ന്ന് ​വ​ച്ചി​ട്ട് ​ഞാ​ൻ​ ​ചെ​യ്‌​ത​ ​സി​നി​മ​ ​വ​ര​ത്ത​നാ​ണ്.​ ​എ​നി​ക്ക​തു​കൊ​ണ്ട് ​ ഒ​രു​ ​ന​ഷ്‌​ട​വും​ ​സം​ഭ​വി​ച്ചി​ല്ല.

വി​ജ​യ് ​സേ​തു​പ​തി​യു​ടെ​ ​സൂ​പ്പ​ർ​ ​ഡീ​ല​ക്‌​സി​ൽ​ ​അ​ഭി​ന​യി​ക്കാ​നു​ള്ള​ ​കാ​ര​ണം?
ത്യാ​ഗ​രാ​ജ​ൻ​ ​കു​മാ​ര​രാ​ജ​ ​എ​ന്ന​ ​സം​വി​ധാ​യ​ക​ന്റെ​ ​സി​നി​മ​യി​ൽ​ ​അ​ഭി​ന​യി​ക്ക​ണ​മെ​ന്ന​ ​ആ​ഗ്ര​ഹ​ത്തി​ൽ​ ​ഞാ​ൻ​ ​ചെ​യ്ത​ ​സി​നി​മ​യാ​ണ​ത്.​ ​ചാ​പ്പാ​ ​കു​രി​ശി​ന്റെ​ ​പോ​സ്റ്റ് ​പ്രൊ​ഡ​ക്ഷ​ൻ​ ​ജോ​ലി​ക​ളു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട് ​ചെ​ന്നൈ​യി​ൽ​ ​പോ​യ​പ്പോ​ഴാ​ണ് ​ഞാ​ൻ​ ​കു​മാ​ര​രാ​ജ​ ​സം​വി​ധാ​നം​ ​ചെ​യ്‌​ത​ ​'​ആ​ര​ണ്യ​കാ​ണ്ഡം​"​ ​ക​ണ്ട​ത്.​ ​പ​ത്തു​വ​ർ​ഷ​ത്തോ​ള​മാ​യി​ക്കാ​ണും.​ ​അ​ന്ന് ​ എ​ന്നെ​ ​ഞെ​ട്ടി​ച്ച​ ​സി​നി​മ​യാ​ണ​ത്.​ ​ഇ​നി​യൊ​രു​ ​പ​ത്തു​വ​ർ​ഷം​ ​കൂ​ടി​ ​ക​ഴി​ഞ്ഞാ​ലും​ ​ആ​ ​സി​നി​മ​ ​എ​ന്നെ​ ​ഞെ​ട്ടി​ക്കും.

കു​മാ​ര​രാ​ജ​യെ​ ​ഒ​ന്നു​ ​കാ​ണ​ണ​മെ​ന്നും​ ​പ​രി​ച​യ​പ്പെ​ട​ണ​മെ​ന്നും​ ​ആ​ഗ്ര​ഹി​ച്ചെ​ങ്കി​ലും​ ​ന​ട​ന്നി​ല്ല.​ ​പി​ന്നീ​ട് ​ഭാ​ഗ്യം​പോ​ലെ​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​ഫോ​ൺ​കാ​ൾ​ ​എ​ന്നെ​ ​തേ​ടി​വ​ന്നു.​ ​ര​ണ്ട് ​മൂ​ന്ന് ​ക​ഥ​ക​ൾ​ ​ഞ​ങ്ങ​ൾ​ ​ഡി​സ്​​ക​സ് ​ചെ​യ്തു.​ ​ഒ​രു​ ​വ​ലി​യ​ ​സി​നി​മ​യാ​ണ് ​അ​ന്ന് ​പ്ലാ​ൻ​ ​ചെ​യ്ത​ത്.​ ​പ​ല​ ​കാ​ര​ണ​ങ്ങ​ളാ​ലും​ ​അ​ത് ​നീ​ണ്ട​പ്പോ​ൾ​ ​കു​മാ​ര​രാ​ജ​ ​ഒ​രു​ ​ചെ​റി​യ​ ​സി​നി​മ​ ​ആ​ലോ​ചി​ച്ചു.​ ​ഫ​ഹ​ദി​ന് ​ ചെ​യ്യാ​മോ​യെ​ന്ന് ​ ചോ​ദി​ച്ചു.​ ​ആ​ ​സി​നി​മ​യാ​ണ് ​സൂ​പ്പ​ർ​ ​ഡീ​ല​ക്‌​സ്.​വി​ജ​യ് ​സേ​തു​പ​തി​യെ​ ​വ്യ​ക്തി​പ​ര​മാ​യി​ ​ആ​ ​സി​നി​മ​ ​ചെ​യ്യും​ ​മു​ൻ​പേ​ ​അ​റി​യാം.​ ​വ​ല്ല​പ്പോ​ഴു​മൊ​ക്കെ​ ​ഞ​ങ്ങ​ൾ​ ​ഫോ​ണി​ൽ​ ​സം​സാ​രി​ക്കാ​റു​ണ്ട്.​ ​സി​നി​മ​ക​ളെ​പ്പ​റ്റി​യാ​വും​ ​കൂ​ടു​ത​ലും​ ​സം​സാ​രി​ക്കാ​റ്.​ ​ത​ന്റേ​താ​യ​ ​ഒ​രു​ ​സ്റ്റൈ​ലു​ണ്ട് ​വി​ജ​യ് ​സേ​തു​പ​തി​ക്ക്.​ ​ഇ​ത്ര​ ​അ​ർ​പ്പ​ണ​ബോ​ധ​മു​ള്ള​ ​ആ​ർ​ട്ടി​സ്റ്റു​ക​ൾ​ ​സി​നി​മ​യി​ൽ​ ​അ​ധി​ക​മു​ണ്ടാ​വി​ല്ല.​ഒ​രു​ ​സീ​ൻ​ ​ചെ​യ്യു​മ്പോ​ൾ​ ​മ​ന​സി​ൽ​ ​എ​ന്താ​യി​രു​ന്നു​ ​എ​ന്നൊ​ക്കെ​ ​വി​ജ​യ്‌​സേ​തു​പ​തി​ ​ചോ​ദി​ക്കാ​റു​ണ്ട്.​ ​പെ​ർ​ഫോം​ ​ചെ​യ്യു​മ്പോ​ഴു​ള്ള​ ​തോ​ട്ട് ​പ്രോ​സ​സി​നെ​ക്കു​റി​ച്ച് ​അ​റി​യാ​നും​ ​പ​റ​യാ​നും​ ​എ​നി​ക്കും​ ​ഇ​ഷ്ട​മാ​ണ്.

ഇ​പ്പോ​ൾ​ ​അ​ഭി​ന​യി​ക്കു​ന്ന​ ​കു​മ്പ​ള​ങ്ങി​ ​നൈ​റ്റ് ​സി​നെ​ക്കു​റി​ച്ച്?
കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്‌​സ് ​ശ്യാം​ ​(ശ്യാം​ ​പു​ഷ്‌​ക​ര​ൻ​)​ ​ഇ​തു​വ​രെ​ ​എ​ഴു​തി​യ​ ​സി​നി​മ​ക​ൾ​ ​പോ​ലെ​യോ​ ​ഞാ​ൻ​ ​ഇ​തു​വ​രെ​ ​അ​ഭി​ന​യി​ച്ച​ ​സി​നി​മ​ക​ൾ​ ​പോ​ലെ​യോ​യു​ള്ള​ ​ഒ​രു​ ​സി​നി​മ​യ​ല്ല.​ ​കു​മ്പ​ള​ങ്ങി​ ​നൈ​റ്റ്‌​സ് ​ സൗ​ബി​ന്റെ​യും​ ​ ഷെ​യ്‌​നി​ന്റെ​യും​ ​സി​നി​മ​യാ​ണ്.​ ​ഞാ​ന​തി​ലൊ​രു​ ​ ഭാ​ഗ​മാ​വു​ന്നു​വെ​ന്നേ​യു​ള്ളൂ.​ ​ദി​ലീ​ഷും​ ​(ദി​ലീ​ഷ് ​പോ​ത്ത​ൻ​)​ ​ശ്യാ​മും​ ​എ​ന്നോ​ട് ​ അ​ഭി​ന​യി​ക്കാ​ൻ​ ​വേ​ണ്ടി​യാ​ണ് ​ ക​ഥ​ ​പ​റ​ഞ്ഞ​ത്.​ ​ക​ഥ​ ​കേ​ട്ട​പ്പോ​ൾ​ ​ആ​ ​സി​നി​മ​യു​ടെ​ ​നി​ർ​മ്മാ​ണ​ത്തി​ലും​ ​പ​ങ്കാ​ളി​യാ​ക​ണ​മെ​ന്ന് ​തോ​ന്നി.

ന​ട​നാ​യി​ ​നി​ൽ​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​ ​ഫ​ഹ​ദി​നെ​ ​താ​ര​മാ​യി​ ​ആ​ഘോ​ഷി​ച്ച​ ​സി​നി​മ​യാ​ണ് ​വ​ര​ത്ത​ൻ?
ഇ​മേ​ജ് ​പൊ​ലി​പ്പി​ക്കാ​ൻ​ ​വേ​ണ്ടി​ ​വ​ര​ത്ത​നി​ൽ​ ​ഒ​ന്നും​ ​ചെ​യ്‌​തി​ട്ടി​ല്ല.​ ​വ​ര​ത്ത​ൻ​ ​ഇ​ഫ​ക്‌​ട് ​എ​ന്റെ​ ​വ​രാ​ൻ​ ​പോ​കു​ന്ന​ ​സി​നി​മ​ക​ളെ​ ​ഒ​രു​ ​രീ​തി​യി​ലും​ ​ബാ​ധി​ക്കു​മെ​ന്ന് ​ക​രു​തു​ന്നി​ല്ല.​ഓ​രോ​ ​സി​നി​മ​ക​ൾ​ക്കും​ ​ഓ​രോ​ ​സ്വ​ഭാ​വ​മു​ണ്ട്.​ ​അ​ത് ​തീ​രു​മാ​നി​ക്കു​ന്ന​ത് ​ ആ​ ​സി​നി​മ​യു​ടെ​ ​റൈ​റ്റ​റും​ ​ഡ​യ​റ​ക്‌​ട​റു​മാ​ണ്.​ഞാ​ൻ​ ​ചെ​‌​യ്‌​തു​ ​ക​ഴി​ഞ്ഞ​ ​സി​നി​മ​യ്‌​ക്കോ​ ​ചെ​യ്യാ​ൻ​ ​പോ​കു​ന്ന​ ​സി​നി​മ​ക​ൾ​ക്കോ​ ​വ​ര​ത്ത​ന്റെ​ ​സ്വാ​ധീ​ന​മു​ണ്ടാ​വി​ല്ല.​ ​അ​ങ്ങ​നെ​യു​ണ്ടാ​കാ​നും​ ​പാ​ടി​ല്ല.​ ​ചി​ല​ ​സി​നി​മ​ക​ൾ​ ​മ​റ്റൊ​രു​ ​നി​ർ​മ്മാ​താ​വി​നെ​ ​പ​റ​ഞ്ഞ് ​ബോ​ദ്ധ്യ​പ്പെ​ടു​ത്താ​ൻ​ ​ബു​ദ്ധി​മു​ട്ടാ​യി​രി​ക്കും.​ ​'​ഇ​യ്യോ​ബി​ന്റെ​ ​പു​സ്ത​ക​"​ ​ത്തി​ൽ​ ​നി​ർ​മ്മാ​ണ​ ​പ​ങ്കാ​ളി​യാ​യ​ത് ​അ​ങ്ങ​നെ​യാ​ണ്.​ ​ഇ​പ്പോ​ൾ​ ​വ​ര​ത്ത​നി​ലും.​ ​ന​മു​ക്ക് ​വി​ശ്വാ​സ​മു​ള്ള​ ​എ​ന്നാ​ൽ​ ​മ​റ്റൊ​രാ​ളെ​ ​പ​റ​ഞ്ഞ് ​വി​ശ്വ​സി​പ്പി​ക്കാ​ൻ​ ​ബു​ദ്ധി​മു​ട്ടു​ള്ള​ ​പ്രോ​ജ​ക്‌​ടു​ക​ൾ​ ​നി​ർ​മ്മി​ക്കു​മ്പോ​ൾ​ ​സ്വാ​ത​ന്ത്ര്യം​ ​കൂ​ടും.​ ​സ​മ്മ​ർ​ദ്ദം​ ​കു​റ​യു​ക​യും​ ​ചെ​യ്യും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA