SignIn
Kerala Kaumudi Online
Thursday, 25 April 2024 1.15 AM IST

നായികയാവാൻ സൗന്ദര്യമില്ലെന്ന് കരുതി

cinema

വിൻസി അലോഷ്യസ് സംസാരിക്കുന്നു

സിനിമയും റിയാലിറ്റി ഷോയും ജീവിതത്തിൽ ഭയങ്കര മാറ്റം വരുത്തി. ആളുകൾ തിരിച്ചറിയാൻ തുടങ്ങി. ജീവിതത്തിൽ സന്തോഷം ഉൾപ്പെടെ കുറെ കാര്യങ്ങൾ സംഭവിച്ചു. എന്റെ സ്വഭാവം തന്നെ സിനിമ മാറ്റി . ചിന്തകൾ, കാഴ്ചപ്പാടുകൾ എല്ലാം മാറി. അഭിനയത്തിൽ മാത്രമല്ല,​ സിനിമയെ സമീപിക്കുന്ന രീതിയും മാറി. വിഷമങ്ങൾ ഉണ്ടാകാതെ മനോഹരമായ വളർച്ച സംഭവിച്ചു എന്ന് തിരിച്ചറിയാൻ സാധിച്ചു. പല ആളുകളെ പരിചയപ്പെട്ടു. പുതിയ സൗഹൃദങ്ങളും ബന്ധങ്ങളും ജീവിതത്തിൽ സഹായിച്ചുകൊണ്ടേയിരിക്കുന്നു. സിനിമ എന്നെ വളർത്തുകയേ ചെയ്തിട്ടുള്ളു. 'നായിക നായകൻ' റിയാലിറ്റി ഷോ കഴിഞ്ഞു ലാൽജോസ് സാറിന്റെ സിനിമയാണ് ആദ്യം സംഭവിക്കേണ്ടിയിരുന്നത്. എന്നാൽ പല കാരണത്താൽ വൈകി. ആ സമയത്ത് വിഷമം തോന്നി. എന്നിൽ നിന്ന് എന്തുപോകുന്നു അത് നല്ലതിന്. എന്തു എന്നിലേക്ക് വരുന്നു അതും നല്ലതിന്. മറ്റു സിനിമകളിൽ നിന്ന് വിളിവന്നു. ലാൽജോസ് സാറിന്റെ അനുവാദം തേടിയശേഷം കാമറയുടെ മുന്നിൽ. ബേസിക്കിലി ഹ്യുമൻസ് ആർ പോളിഗമിസ്റ്റ് എന്നു കനകം കാമിനി കലഹത്തിൽ പറയുന്നത് പോലത്തെ സ്വഭാവം തന്നെയാണ് എനിക്കും കിട്ടിയിട്ടുള്ളത് . പ്രണയമുണ്ട്. പ്രണയങ്ങളുണ്ട്. ഒരാളോട് മാത്രമുള്ള പ്രണയമില്ല. ഞാൻ ഒരു പോളിഗമിസ്റ്റാണ്. പ്രണയമേയുള്ളൂ. ആർക്കും അറിയാത്ത വിൻസി അലോഷ്യസുണ്ട്. അത് വെളിപ്പെടുത്തിയാൽ എല്ലാവരും അറിയുന്ന വിൻസി അലോഷ്യസായി മാറും. എന്റെ അച്ഛനോ അമ്മയോ എന്നെ അടുത്തറിയുന്നവരും പോലും അറിയാത്ത ഒരു വിൻസി എന്റെ ഉള്ളിലുണ്ട്. അത് ഞാൻ മാത്രം അറിഞ്ഞാൽ മതി എന്നത് എന്റെ വാശിയാണ്. അപ്പച്ചൻ അലോഷ്യസ്. ഡ്രൈവറായിരുന്നു. അമ്മ സോണി. അദ്ധ്യാപികയായിരുന്നു. ചേട്ടൻ വിപിൻ മസ്കറ്റിൽ. ഒരു കൊച്ചുകുടുംബം. സിനിമയിലേക്ക് വന്നപ്പോൾ കുടുംബത്തിൽനിന്ന് എതിർപ്പുകൾ നേരിടേണ്ടിവന്നു. കഴിവിനെപ്പറ്റിയും എന്ത് സാധിക്കുമെന്നതിനെക്കുറിച്ചും വീട്ടുകാർക്ക് അറിയില്ല. അത് കാണിച്ചുകൊടുത്തപ്പോൾ വിശ്വാസം വന്നു. മക്കളുടെ ജീവിതത്തിൽ ഉയർച്ച ഉണ്ടാവുമ്പോൾ മാതാപിതാക്കൾക്ക് സന്തോഷമായിരിക്കുമല്ലോ. ആ നിമിഷത്തിലാണ് അപ്പച്ചനും അമ്മയും. ക്രിസ്‌മസും പുതുവത്സരവും ഞങ്ങൾ എല്ലാവരും ചേർന്ന് വീട്ടിൽ ആഘോഷിച്ചു. വികൃതി ആണ് ആദ്യ സിനിമ. ഒ.ടി.ടി റിലീസായി എത്തിയ കനകം കാമിനി കലഹം രണ്ടാമത്തെ സിനിമയും. ഭീമന്റെ വഴിയിൽ എത്തി നിൽക്കുന്നു. എമിലി എന്ന വെബ് സീരിസിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. പോയവർഷം ഗംഭീരമായാണ് കടന്നുപോയത്. റിയാലിറ്റി ഷോയിൽ പങ്കെടുത്ത മറ്റു ഏഴുപേരെവച്ച് നോക്കുമ്പോൾ എനിക്ക് നായികയാകാനുള്ള സൗന്ദര്യമില്ല എന്നാണ് കിട്ടിയ കമന്റ്. കഥാപാത്രവും ചെയ്യുന്ന രീതിയും പ്രേക്ഷകർക്ക് ഇഷ്ടപ്പെടുന്നുണ്ട്. ഞാൻ ചെയ്യുന്നത് രസിക്കുന്നതായിരിക്കും അതിന് കാരണമെന്ന് കരുതുന്നു. അഭിമുഖങ്ങൾ ശ്രദ്ധിക്കപ്പെടുന്നു. ഒരുപക്ഷേ എന്റെ സംസാര രീതികൊണ്ടായിരിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.