​അ​​​ണി​​​ക​​​ൾ​​​ ​​​​​​അദ്ദേഹത്തെ ഇ​​​ര​​​ട്ട​​​ച്ച​​​ങ്ക​​​നെ​​​ന്നും​​​ ​​​വി​​​പ്ല​​​വ​​​ ​​​സിം​​​ഹ​​​മെ​​​ന്നു​​​മൊ​​​ക്കെ​​​ തള്ളിവിടും,​ നിലപാട് വ്യക്തമാക്കി ജോ​യ് ​മാ​ത്യു

പി.ജി.എസ് സൂരജ് | Sunday 10 February 2019 1:44 AM IST
joy-mathew

കലാ​കാ​ര​ൻ​ ​എ​പ്പോ​ഴും​ ​സ​മൂ​ഹ​വു​മാ​യി​ ​അ​ടു​ത്തി​ട​പ​ഴ​ക​ണ​മെ​ന്ന​ ​വി​ശ്വാ​സ​ക്കാ​ര​നാ​ണ് ​ന​ട​ൻ​ ​ജോ​യ് ​മാ​ത്യു.​ ​അ​ഭി​ന​യം​ ​കാ​മ​റ​യ്‌​ക്ക് ​മു​ന്നി​ലാ​ണ് ​വേ​ണ്ട​ത്,​ ​പി​ന്നി​ൽ​ ​ന​മ്മ​ൾ​ ​യ​ഥാ​ർ​ത്ഥ​ ​മ​നു​ഷ്യ​രാ​ക​ണ​മെ​ന്ന​താ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​പോ​ളി​സി.​ ​തു​റ​ന്ന​ ​ചി​ന്ത​ക​ളി​ലൂ​ടെ​യും​ ​വ്യ​ത്യ​സ്ത​ ​നി​ല​പാ​ടു​ക​ളി​ലൂ​ടെ​യും​ ​മു​ന്നേ​റു​ന്ന​ ​ജോ​യ് ​മാ​ത്യു​ ​രാ​ഷ്ട്രീ​യ​ത്തെ​ ​കു​റി​ച്ചും​ ​സ​മൂ​ഹ​ത്തെ​ ​കു​റി​ച്ചു​മെ​ല്ലാം​ ​സം​സാ​രി​ക്കു​ന്നു.

താ​​​ര​​​ങ്ങ​​​ൾ​​​ക്ക് ​സാ​​​മൂ​​​ഹി​​​ക​​​ ​​​പ്ര​​​തി​​​ബ​​​ദ്ധ​​​ത​​​ ​​​വേ​​​ണ്ടേ?
ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​സ്‌​​​നേ​​​ഹം​​​ ​​​ല​​​ഭി​​​ക്കാ​​​ൻ​​​ ​​​വേ​​​ണ്ടി​​​യാ​​​ണ് ​​​ഓ​​​രോ​​​ ​​​ക​​​ലാ​​​കാ​​​ര​​​നും​​​ ​​​ത​​​ങ്ങ​​​ളു​​​ടെ​​​ ​​​സ​​​ർ​​​ഗാ​​​ത്മ​​​ക​​​ ​​​പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ളി​​​ൽ​​​ ​​​ഏ​​​ർ​​​പ്പെ​​​ടു​​​ന്ന​​​ത്.​​​ ​​​ഞാ​​​ൻ​​​ ​​​സി​​​നി​​​മ​​​യി​​​ൽ​​​ ​​​അ​​​ഭി​​​ന​​​യി​​​ക്കു​​​ന്ന​​​തും​​​ ​​​നാ​​​ട​​​കം​​​ ​​​എ​​​ഴു​​​തു​​​ന്ന​​​തും​​​ ​​​ക​​​വി​​​ത​​​ ​​​എ​​​ഴു​​​തു​​​ന്ന​​​തു​​​മെ​​​ല്ലാം​​​ ​​​ആ​​​ത്യ​​​ന്തി​​​ക​​​മാ​​​യി​​​ ​​​ജ​​​ന​​​ങ്ങ​​​ളു​​​ടെ​​​ ​​​സ്‌​​​നേ​​​ഹം​​​ ​​​ല​​​ഭി​​​ക്കാ​​​ൻ​​​ ​​​വേ​​​ണ്ടി​​​യാ​​​ണ്.​​​ ​​​സ​​​മൂ​​​ഹം​​​ ​​​ന​​​മു​​​ക്ക് ​​​സ​​​ന്തോ​​​ഷം​​​ ​​​ത​​​രു​​​മ്പോ​​​ൾ​​​ ​​​അ​​​തി​​​ൽ​​​ ​​​പ​​​കു​​​തി​​​യെ​​​ങ്കി​​​ലും​​​ ​​​ന​​​മ്മ​​​ൾ​​​ ​​​സ​​​മൂ​​​ഹ​​​ത്തി​​​ലേ​​​ക്ക് ​​​തി​​​രി​​​ച്ചു​​​ ​​​ന​​​ൽ​​​ക​​​ണം.​​​ ​​​താ​​​ര​​​ങ്ങ​​​ളെ​​​ ​​​അ​​​മാ​​​നു​​​ഷി​​​ക​​​രാ​​​ക്കു​​​ന്ന​​​തി​​​ൽ​​​ ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ൾ​​​ക്കും​​​ ​​​ചെ​​​റു​​​ത​​​ല്ലാ​​​ത്ത​​​ ​​​പ​​​ങ്കു​​​ണ്ട്.​​​ ​​​ ​​​ജ​​​ന​​​ങ്ങ​​​ളും​​​ ​​​മാ​​​ദ്ധ്യ​​​മ​​​ങ്ങ​​​ളും​​​ ​​​ഉ​​​ണ്ടാ​​​ക്കി​​​യെ​​​ടു​​​ത്തി​​​ട്ടു​​​ള്ള​​​ ​​​ഇ​​​മേ​​​ജി​​​ന​​​പ്പു​​​റം​​​ ​​​താ​​​ര​​​ങ്ങ​​​ൾ​​​ ​​​എ​​​ന്തെ​​​ങ്കി​​​ലും​​​ ​​​പ്ര​​​വൃ​​​ത്തി​​​ച്ചാ​​​ൽ​​​ ​​​അ​​​ത് ​​​വ​​​ലി​​​യ​​​ ​​​ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് ​​​വ​​​ഴി​​​തെ​​​ളി​​​ക്കും.​​​ ​പി​​​ന്നെ​​​ ​​​എ​​​ല്ലാ​​​വ​​​രും​​​ ​​​സ​​​മൂ​​​ഹ​​​ത്തെ​​​ ​​​ഉ​​​ദ്ധ​​​രി​​​ക്കാ​​​ൻ​​​ ​​​വേ​​​ണ്ടി​​​ ​​​മാ​​​ത്രം​​​ ​​​ക​​​ലാ​​​പ്ര​​​വ​​​ർ​​​ത്ത​​​നം​​​ ​​​ന​​​ട​​​ത്തി​​​യാ​​​ൽ​​​ ​​​അ​​​ത് ​​​വ​​​ള​​​രെ​​​ ​​​ബോ​​​റാ​​​കി​​​ല്ലേ.

മ​​​ല​​​യാ​​​ളി​​​ക​​​ളു​​​ടെ​​​ ​​​സ​​​ദാ​​​ചാ​​​ര​​​ത്തെ​​​ക്കു​​​റി​​​ച്ച് ​​​എ​​​ന്താ​​​ണ് ​​​അ​​​ഭി​​​പ്രാ​​​യം?
മ​​​ല​​​യാ​​​ളി​​​ക​​​ൾ​​​ ​​​ലൈം​​​ഗി​​​ക​​​ ​​​ദാ​​​രി​​​ദ്ര്യം​​​ ​​​അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന​​​വ​​​രും​​​ ​​​അ​​​സം​​​തൃ​​​പ്ത​​​രു​​​മാ​​​ണ്.​​​ ​​​ചു​​​റ്റു​​​മു​​​ള്ള​​​വ​​​രോ​​​ട് ​​​അ​​​സൂ​​​യ​​​യും​​​ ​​​കു​​​ശു​​​മ്പു​​​മാ​​​ണ്.​​​ ​​​ഒ​​​രു​​​ ​​​ശ​​​രാ​​​ശ​​​രി​​​ ​​​മ​​​ല​​​യാ​​​ളി​​​ ​​​അ​​​വ​​​ന്റെ​​​ ​​​ജീ​​​വി​​​തം​​​ ​​​തു​​​ട​​​ങ്ങു​​​ന്ന​​​ത് ​​​ത​​​ന്നെ​​​ ​​​അ​​​സൂ​​​യ​​​യി​​​ൽ​​​ ​​​നി​​​ന്നാ​​​ണ്.​​​ ​​​അ​​​ടു​​​ത്ത​​​ ​​​വീ​​​ട്ടി​​​ലു​​​ള്ള​​​ ​​​ഒ​​​രാ​​​ൾ​​​ ​​​കാ​​​ർ​​​ ​​​വാ​​​ങ്ങി​​​യാ​​​ൽ​​​ ​​​ക​​​ടം​​​ ​​​വാ​​​ങ്ങി​​​യെ​​​ങ്കി​​​ലും​​​ ​​​ന​​​മ്മ​​​ളും​​​ ​​​കാ​​​ർ​​​ ​​​വാ​​​ങ്ങും.​​​ ​​​ക​​​പ​​​ട​​​ ​​​സ​​​ദാ​​​ചാ​​​ര​​​മെ​​​ന്ന​​​ത് ​​​ലൈം​​​ഗി​​​ക​​​ത​​​യി​​​ൽ​​​ ​​​മാ​​​ത്രം​​​ ​​​ഒ​​​തു​​​ങ്ങി​​​ ​​​നി​​​ൽ​​​ക്കു​​​ന്ന​​​ത​​​ല്ല.​​​ ​​​കു​​​ടും​​​ബ​​​മാ​​​യി​​​ ​​​ജീ​​​വി​​​ക്കു​​​ന്ന​​​ ​​​ഒ​​​രാ​​​ളെ​​​ ​​​സം​​​ബ​​​ന്ധി​​​ച്ച് ​​​അ​​​യാ​​​ളു​​​ടെ​​​ ​​​ദാ​​​മ്പ​​​ത്യ​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​ലൈം​​​ഗി​​​ക​​​ ​​​ദാ​​​രി​​​ദ്ര്യം​​​ ​​​അ​​​നു​​​ഭ​​​വ​​​പ്പെ​​​ടാ​​​തെ​​​ ​​​നോ​​​ക്കേ​​​ണ്ട​​​ത് ​​​അ​​​യാ​​​ൾ​​​ ​​​ത​​​ന്നെ​​​യാ​​​ണ്.​ ​​​പെ​ണ്ണി​​​നെ​ ​​​ഉ​​​പ​​​ഭോ​​​ഗ​​​ ​​​വ​​​സ്തു​​​വാ​​​യി​​​ ​​​കാ​​​ണു​​​ന്ന​​​ ​​​സ​​​മൂ​​​ഹ​​​ത്തി​​​ൽ​​​ ​​​നി​​​ന്നാ​​​ണ് ​​​ന​​​മ്മ​​​ൾ​​​ ​​​സ്ത്രീ​​​ശാ​​​ക്തീ​​​ക​​​ര​​​ണ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള​​​ ​​​ച​​​ർ​​​ച്ച​​​ക​​​ൾ​​​ ​​​തു​​​ട​​​ങ്ങു​​​ന്ന​​​ത് ​​​ത​​​ന്നെ.​​​ ​​​ആ​​​ണു​​​ങ്ങ​​​ൾ​​​ക്ക് ​​​ക​​​യ​​​റി​​​മ​​​റി​​​യാ​​​നു​​​ള്ള​​​ ​​​ശ​​​രീ​​​രം​​​ ​​​മാ​​​ത്ര​​​മാ​​​ണ് ​​​സ്ത്രീ​​​യെ​​​ന്ന് ​​​ക​​​രു​​​തു​​​ന്ന​​​വ​​​രോ​​​ട് ​​​എ​​​ന്ത് ​​​പ​​​റ​​​യാ​​​നാ​​​ണ്.​​​ ​​​കു​​​ടും​​​ബം​​​ ​​​എ​​​ന്ന​​​ ​​​സ്ഥാ​​​പ​​​ന​​​ത്തി​​​ന്റെ​​​ ​​​നി​​​ല​​​നി​​​ല്പി​​​നു​​​ ​​​അ​​​ച്ച​​​ട​​​ക്കം​​​ ​​​ആ​വ​​​ശ്യ​​​മാ​​​ണ്.​​​ ​ഒ​​​ന്നി​​​ലും​​​ ​ഒ​​​രു​​​ ​​​നി​​​ബ​​​ന്ധ​​​ന​​​യും​​​ ​​​ഇ​​​ല്ലാ​​​തെ​​​ ​സ്വ​​​ത​​​ന്ത്ര​​​മാ​​​യി​​​ട്ടാ​​​ണ് ​​​ഞാ​​​ൻ​​​ ​​​എ​​​ന്റെ​​​ ​​​മ​​​ക്ക​​​ളെ​​​ ​​​വ​​​ള​​​ർ​​​ത്തി​​​യ​​​ത്.​​​ ​​​വീ​​​ട് ​​​അ​​​ത്ത​​​ര​​​ത്തി​​​ലു​​​ള്ള​​​ ​​​ഒ​​​രു​​​ ​​​സ്വ​​​ത​​​ന്ത്ര​​​ ​​​സ്ഥാ​​​പ​​​ന​​​മാ​​​യി​​​ ​​​മാ​​​റു​​​മ്പോ​​​ഴാ​​​ണ് ​​​സ​​​മൂ​​​ഹ​​​ത്തി​​​ലും​​​ ​​​ആ​​​ ​​​മാ​​​റ്റം​​​ ​​​പ്ര​​​തി​​​ഫ​​​ലി​​​ക്കു​​​ന്ന​​​ത്.

മു​​​ഖ്യ​​​മ​​​ന്ത്രി​​​ ​​​പി​​​ണ​​​റാ​​​യി​​​ ​​​വി​​​ജ​​​യ​​​നെ​​​ ​​​എ​​​ങ്ങ​​​നെ​​​യാ​​​ണ് ​​​താ​​​ങ്ക​​​ൾ​​​ ​​​വി​​​ല​​​യി​​​രു​​​ത്തു​​​ന്ന​​​ത്?
പാ​​​ർ​​​ട്ടി​​​ ​​​അ​​​ണി​​​ക​​​ൾ​​​ ​​​അ​​​ദ്ദേ​ഹ​​​ത്തെ​​​ ​​​ഇ​​​ര​​​ട്ട​​​ച്ച​​​ങ്ക​​​നെ​​​ന്നും​​​ ​​​വി​​​പ്ല​​​വ​​​ ​​​സിം​​​ഹ​​​മെ​​​ന്നു​​​മൊ​​​ക്കെ​​​ ​​​വെ​​​റു​​​തേ​ ​​​ ​​​ത​​​ള്ളി​​​വി​​​ടും.​​​ ​​​സ്വ​​​ന്തം​​​ ​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലു​​​ള്ള​​​വ​​​രെ​​​പ്പോ​​​ലും​​​ ​​​വി​​​ശ്വാ​​​സ​​​മി​​​ല്ലാ​​​ത്ത​​​ ​​​ആ​​​ള​​​ല്ലേ​​​ ​​​അ​​​ദ്ദേ​ഹം.​​​ ​​​അ​​​മേ​​​രി​​​ക്ക​​​യി​​​ൽ​​​ ​​​ചി​​​കി​​​ത്സ​​​യ്ക്ക് ​ പോ​​​യ​​​പ്പോ​​​ൾ​​​ ​​​പ​​​ക​​​രം​​​ ​​​ചു​​​മ​​​ത​​​ല​​​ ​​​ഒ​​​രു​​​ ​​​മ​​​ന്ത്രി​​​യെ​​​പ്പോ​​​ലും​​​ ​​​ഏ​​​ല്പി​​​ക്കാ​​​തെ​​​ ​​​വാ​​​ട്‌​​​സ് ​​​ആ​​​പ്പ് ​​​വ​​​ഴി​​​ ​​​നി​​​യ​​​ന്ത്രി​​​ച്ച​​​ത് ​​​അ​​​തി​​​നു​​​ ​​​തെ​​​ളി​​​വ​​​ല്ലേ.​​​ ​​​ഈ​​​ ​​​മ​​​ന്ത്രി​​​സ​​​ഭ​​​യി​​​ലെ​​​ ​​​ഏ​​​തെ​​​ങ്കി​​​ലു​​​മൊ​​​രു​​​ ​​​മ​​​ന്ത്രി​​​ ​​​പി​​​ണ​​​റാ​​​യി​​​ക്കെ​​​തി​​​രെ​​​ ​​​നി​​​ങ്ങ​​​ൾ​​​ ​​​ചെ​​​യ്ത​​​ത് ​​​ശ​​​രി​​​യ​​​ല്ലെ​​​ന്ന് ​​​മു​​​ഖ​​​ത്ത് ​​​നോ​​​ക്കി​​​ ​​​ചോ​​​ദി​​​ക്കു​​​മോ​​​?​​​ ​​​മു​​​ട്ടി​​​ടി​​​ക്കാ​​​തെ​​​ ​​​പി​​​ണ​​​റാ​​​യി​​​യു​​​ടെ​​​ ​​​അ​​​ടു​​​ത്ത് ​​​ചെ​​​ന്ന് ​​​കാ​​​ര്യം​​​ ​​​അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​ന്ന​​​ ​​​എ​​​ത്ര​​​ ​​​മ​​​ന്ത്രി​​​മാ​​​രു​​​ണ്ട്?​ ​കേ​​​ര​​​ള​​​ത്തി​​​ലെ​​​ ​​​സി.​​​പി.​​​എ​​​മ്മി​​​ൽ​​​ ​​​ഇ​​​പ്പോ​​​ൾ​​​ ​​​പ്രാ​​​സം​​​ഗി​​​ക​​​രെ​​​യു​​​ള്ളൂ,​​​ ​​​ചി​​​ന്ത​​​ക​​​രി​​​ല്ല.​​​ ​കോ​ടി​​​യേ​​​രി​​​യെ​​​പ്പോ​​​ലു​​​ള്ള​​​വ​​​രും​​​ ​​​എം.​​​എം.​​​ ​​​മ​​​ണി​​​യെ​​​പ്പോ​​​ലു​​​ള്ള​​​വ​​​രും​​​ ​​​ത​​​ങ്ങ​​​ളു​​​ടെ​​​ ​​​പ്ര​​​സം​​​ഗ​​​ങ്ങ​​​ളി​​​ലൂ​​​ടെ​​​ ​​​പ​​​രി​​​ഹാ​​​സ്യ​​​രാ​​​വു​​​ന്ന​​​ ​​​കാ​​​ഴ്ച​​​യ​​​ല്ലേ​​​ ​​​നാം​​​ ​​​കാ​​​ണു​​​ന്ന​​​ത്.​​​ ​​​എം.​​​എ​​.​ ​​​ബേ​​​ബി​​​യെ​​​പ്പോ​​​ലു​​​ള്ള​​​വ​​​ർ​​​ക്ക് ​​​മു​​​ൻ​​​നി​​​ര​​​യി​​​ൽ​​​ ​​​സ്ഥാ​​​നം​​​കൊ​​​ടു​​​ക്കാ​​​തെ​​​ ​​​ഒ​​​തു​​​ക്കി​​​ ​​​നി​​​റു​​​ത്തു​​​ക​​​യാ​​​ണ്.

ഒ​​​രു​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​മാ​​​റ്റം​​​ ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​പ്ര​​​തീ​​​ക്ഷി​​​ക്കാ​​​മോ?
ഒ​​​രു​​​ ​​​വ​​​ലി​​​യ​​​ ​​​മാ​​​റ്റം​​​ ​​​കേ​​​ര​​​ള​​​ത്തി​​​ൽ​​​ ​​​അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്.​​​ ​​​ജ​​​ന​​​ങ്ങ​​​ളെ​​​ ​​​പി​​​ന്നോ​​​ട്ട​​​ടി​​​ക്കു​​​ന്ന​​​ ​​​ഈ​​​ ​​​ര​​​ണ്ടു​​​ ​​​മു​​​ന്ന​​​ണി​​​ക​​​ൾ​​​ക്കും​​​ ​​​ബ​​​ദ​​​ലാ​​​യി​​​ ​​​പു​​​തി​​​യൊ​​​രു​​​ ​​​മു​​​ന്ന​​​ണി​​​ ​​​വ​​​രേ​​​ണ്ട​​​തി​​​ന്റെ​​​ ​​​ആ​​​വ​​​ശ്യ​​​ക​​​ത​​​ ​​​വ​​​ള​​​രെ​​​ ​​​വ​​​ലു​​​താ​​​ണ്.

അ​​​ധി​​​കം​​​ ​​​വൈ​​​കാ​​​തെ​​​ ​​​താ​​​ങ്ക​​​ളു​​​ടെ​​​ ​​​നേ​​​തൃ​​​ത്വ​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​ ​​​രാ​​​ഷ്ട്രീ​​​യ​​​ ​​​പാ​​​ർ​​​ട്ടി​​​ ​​​പ്ര​​​തീ​​​ക്ഷി​​​ക്കാ​​​മോ?
ഒ​​​ന്നും​​​ ​​​പ​​​റ​​​യാ​​​റാ​​​യി​​​ട്ടി​​​ല്ല.​​​ ​എ​ന്നെ​പ്പോ​ലെ​ ​ചി​​​ന്തി​​​ക്കു​ന്ന​ ​കു​റ​ച്ചു​ ​ചെ​റു​പ്പ​ക്കാ​ർ​ ​എ​ന്നൊ​ടൊ​പ്പ​മു​ണ്ട്.​ ​ഞ​ങ്ങ​ൾ​ ​പ​ല​ ​ന​വീ​ന​പ​രി​​​പാ​ടി​​​ക​ളും​ ​ആ​ലോ​ചി​​​ച്ചു​ ​ന​ട​പ്പി​​​ലാ​ക്കാ​നു​ള്ള​ ​ഒ​രു​ക്ക​ത്തി​​​ലാ​ണ്.​ ​തീ​ർ​ത്തും​ ​ഇ​ട​തു​പ​ക്ഷ​(​പു​രോ​ഗ​മ​ന​)​ ​ചി​ന്താ​ഗ​തി​യു​ള്ള​ ​ആ​ൾ​ ​ക്കാ​രു​ടെ​ ​കൂ​ട്ടാ​യ്മ​യാ​യി​​​രി​​​ക്കും​ ​അ​ത്.​ ​ക​മ്യൂ​ണി​​​സ്റ്റ് ​പാ​ർ​ട്ടി​​​യി​​​ലു​ള്ള​വ​ർ​ ​മാ​ത്ര​മ​ല്ല​ ​ഇ​ട​തു​പ​ക്ഷം.​ ​നാ​ടു​ ​ന​ന്നാ​വ​ണ​മെ​ന്ന് ​ആ​ ​ഗ്ര​ഹി​​​ക്കു​ന്ന​ ​നി​​​ര​വ​ധി​​​ ​ചെ​റു​പ്പ​ക്കാ​ർ​ ​കോ​ൺ​​​ഗ്ര​സ് ​പാ​ർ​ട്ടി​​​യി​​​ലും​ ​മു​സ്ളീം​ ​ലീ​ഗി​​​ലു​മൊ​ക്കെ​യു​ണ്ട്.​ ​ഇ​തി​​​ലൊ​ന്നും​ ​പെ​ടാ​ത്ത​ ​നി​​​ര​വ​ധി​​​ ​ചെ​റു​പ്പ​ക്കാ​ർ​ ​കേ​ര​ള​ത്തി​​​ലും​ ​പു​റ​ത്തു​മു​ണ്ട്.​ ​ഇ​വ​രു​ടെ​യൊ​ക്കെ​ ​നേ​തൃ​ത്വ​ത്തി​​​ൽ​ ​കേ​ര​ള​ത്തി​ൽ​ ​ഒ​രു​ ​മാ​റ്റം​ ​ന​ട​ക്കു​ ​മെ​ന്നാ​ണ് ​എ​ന്റെ​ ​വി​​​ശ്വാ​സം.

വെ​​​ട്ടി​​​ത്തു​​​റ​​​ന്നു​​​ ​​​പ​​​റ​​​യാ​​​നു​​​ള്ള​​​ ​​​ധൈ​​​ര്യം​​​ ​​​എ​​​വി​​​ടെ​​​ ​​​നി​​​ന്ന് ​​​കി​​​ട്ടി​​​യ​​​താ​​​ണ്?
ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​ഒ​​​രു​​​പാ​​​ട് ​​​ക​​​ഷ്ട​​​പ്പെ​​​ട്ടി​​​ട്ടു​​​ണ്ട് .​​​ ​​​പ​​​റ​​​യാ​​​നു​​​ള്ള​​​ ​​​കാ​​​ര്യം​​​ ​​​മു​​​ഖ​​​ത്തു​​​ ​​​നോ​​​ക്കി​​​ ​​​വെ​​​ട്ടി​​​ത്തു​​​റ​​​ന്നു​​​ ​​​പ​​​റ​​​ഞ്ഞി​​​ട്ട് ​​​ജോ​​​ലി​​​ ​​​ഉ​​​പേ​​​ക്ഷി​​​ച്ചു​​​ ​​​പോ​​​യി​​​ട്ടു​​​ള്ള​​​ ​​​ആ​​​ളാ​​​ണ്.​​​എ​​​നി​​​ക്കി​​​പ്പോ​​​ൾ​​​ 50​​​ ​​​വ​​​യ​​​സ് ​​​ക​​​ഴി​​​ഞ്ഞു.​​​ 50​​​ ​​​വ​​​യ​​​സി​​​നു​​​ ​​​ശേ​​​ഷം​​​ ​​​ല​​​ഭി​​​ക്കു​​​ന്ന​​​ ​​​ഓ​​​രോ​​​ ​​​ദി​​​വ​​​സ​​​വും​​​ ​​​എ​​​നി​​​ക്ക് ​​​ബോ​​​ണ​​​സാ​​​ണ്.​​​ ​​​അ​​​ത്ര​​​യും​​​ ​​​വി​​​ല​​​പി​​​ടി​​​പ്പു​​​ള്ള​​​ ​​​ഈ​​​ ​​​ജീ​​​വി​​​ത​​​ത്തി​​​ൽ​​​ ​​​ഞാ​​​നെ​​​ന്തി​​​നാ​​​ണ് ​​​മ​​​റ്റു​​​ള്ള​​​വ​​​രെ​​​ ​​​സു​​​ഖി​​​പ്പി​​​ക്കു​​​ന്ന​​​ത്.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA