ചിരിയിൽ അല്പം 'കാര്യം'

അശ്വതി വിജയൻ | Sunday 25 November 2018 1:07 AM IST
sharafudeen


ഷറ​ഫു​ദ്ദീ​ന്റെ​ ​മു​ഖം​ ​കാ​ണു​മ്പോ​ൾ​ ​പൊ​ട്ടി​ച്ചി​രി​ക്കാ​ത്ത​ ​മ​ല​യാ​ളി​ക​ളി​ല്ല.​ ​ഇ​ട​യ്‌​ക്ക് ​ഗൗ​ര​വ​മു​ള്ള​ ​വേ​ഷ​ങ്ങ​ളി​ലും​ ​ ഈ നടനെ​ ​ക​ണ്ടു.​ ​സി​നി​മ​യോ​ട് ​ജീ​വ​നു​തു​ല്യം​ ​ സ്‌​നേ​ഹ​മാ​ണ് ​ ഷ​റ​ഫു​ദ്ദീ​ന്.​ ​വി​ശേ​ഷ​ങ്ങ​ൾ​ ​പ​ങ്കു​വ​യ്‌​ക്കു​ന്നു,​ ​മ​ല​യാ​ളി​ക​ളു​ടെ​ ​സ്വ​ന്തം​ ​ച​ങ്ക്.

സ്വ​യം​ ​ വി​ല​യി​രു​ത്താ​റു​ണ്ടോ?
അ​ങ്ങ​നെ​ ​ആ​ലോ​ചി​ച്ചി​ട്ടി​ല്ല.​ ​ എ​ന്റെ​ ​ കോ​മ​ഡി​ക​ൾ​ക്ക് ​എ​ന്തി​നാ​ ​ആ​ളു​ക​ൾ​ ​ചി​രി​ക്കു​ന്ന​തെ​ന്ന് ​ക​രു​തി​ ​അ​ന്തം​ ​വി​ടാ​റേ​യു​ള്ളൂ.​ ​സ്വാ​ത​ന്ത്ര്യ​ത്തോ​ടെ​ ​അ​ഭി​ന​യി​ക്കാ​ൻ​ ​ക​ഴി​ഞ്ഞാ​ൽ​ ​റി​സ​ൾ​ട്ട് ​ന​ന്നാ​കു​മെ​ന്ന് ​തോ​ന്നി​യി​ട്ടു​ണ്ട്.​ ​സം​വി​ധാ​യ​ക​നും​ ​എ​ഴു​ത്തു​കാ​ര​നും​ ​എ​ത്ര​ത്തോ​ളം​ ​സ്വാ​ത​ന്ത്ര്യം​ ​ത​രു​ന്നോ​ ​അ​തി​ന​നു​സ​രി​ച്ചേ​ ​ന​മു​ക്ക് ​ചെ​യ്യാ​ൻ​ ​പ​റ്റൂ.​ ​ഒ​രു​ ​സി​നി​മ​യു​ടെ​ ​അ​ണി​യ​റ​ ​പ്ര​വ​ർ​ത്ത​ക​രു​മാ​യി​ ​ന​ല്ല​ ​ബ​ന്ധ​മാ​ണെ​ങ്കി​ൽ​ ​അ​ത് ​അ​ഭി​ന​യ​ത്തി​ലും​ ​പ്ര​തി​ഫ​ലി​ക്കാ​റു​ണ്ട്.​ ​പി​ന്നെ​ ​ഒ​രു​പാ​ട് ​കോ​മ​ഡി​ക​ൾ​ ​ന​മ്മ​ൾ​ ​എ​ല്ലാ​ ​സി​നി​മ​യി​ലും​ ​പ​റ​യു​ന്നു​ണ്ടാ​കും.​ ​അ​തി​ൽ​ ​നി​ന്ന് ​ആ​ളു​ക​ൾ​ ​ചി​രി​ക്കു​ന്ന​വ​ ​മാ​ത്ര​മേ​ ​സം​വി​ധാ​യ​ക​ൻ​ ​സി​നി​മ​യി​ലേ​ക്ക് ​എ​ടു​ക്കൂ.​ ​ചി​രി​ക്കാ​ത്ത​ ​ഒ​രു​പാ​ട് ​കോ​മ​ഡി​ ​ക​ട്ട് ​ചെ​യ്​​ത് ​ക​ള​ഞ്ഞി​ട്ടു​ണ്ടാ​കും.​ ​ഒ​ന്നും​ ​ന​മ്മു​ടെ​ ​മാ​ത്രം​ ​മി​ടു​ക്ക​ല്ല.

കം​ഫ​ർ​ട്ട് ​സോ​ണി​ന്റെ​ ​ ആ​ളാ​ണോ?
അ​തെ.​ ​എ​ല്ലാ​ ​മ​നു​ഷ്യ​രും​ ​കം​ഫ​ർ​ട്ട് ​സോ​ൺ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​രാ​ണ്.​ ​സു​ഹൃ​ത്തു​ക്ക​ളോ​ടൊ​പ്പം​ ​സി​നി​മ​ ​ചെ​യ്യു​ന്ന​ത് ​വ​ലി​യ​ ​സ​ന്തോ​ഷ​മാ​ണ്.​ ​പ​ക്ഷേ,​ ​എ​പ്പോ​ഴും​ ​സു​ഹൃ​ത്തു​ക്ക​ളു​ടെ​ ​സി​നി​മ​ ​നോ​ക്കി​യി​രി​ക്കാ​ൻ​ ​പ​റ്റി​ല്ല​ല്ലോ.​ ​ഒ​രു​ ​ആ​ർ​ട്ടി​സ്​​റ്ര് ​എ​ന്ന​ ​രീ​തി​യി​ൽ​ ​ എ​വി​ടെ​യും​ ​ആ​രോ​ടൊ​പ്പ​വും​ ​ജോ​ലി​ ​ചെ​യ്യാ​ൻ​ ​ത​യ്യാ​റാ​ണ്.​ ​പു​തി​യ​ ​സാ​ഹ​ച​ര്യ​ങ്ങ​ളെ പോ​സി​റ്രീ​വാ​യി​ ​ മാ​ത്ര​മേ​ ​എ​ടു​ക്കാ​റു​ള്ളൂ.

സി​നി​മ​യാ​യി​രു​ന്നോ​ ​ ല​ക്ഷ്യം?
ആ​ദ്യം​ ​മെ​ച്ച​പ്പെ​ട്ട​ ​ജീ​വി​ത​മാ​യി​രു​ന്നു​ ​ല​ക്ഷ്യം.​ ​സി​നി​മ​യി​ലെ​ത്താ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​ട്ടു​ണ്ട്.​ ​സി​നി​മ​ ​കാ​ണു​ന്ന​താ​യി​രു​ന്നു​ ​ഏ​റ്റ​വും​ ​വ​ലി​യ​ ​ത്രി​ൽ.​ ​പ​ക്ഷേ,​ ​സി​നി​മ​യു​ടെ​ ​പി​ന്നാ​ലെ​ ​പോ​യാ​ൽ​ ​ജീ​വി​ത​ത്തി​ലെ​ ​എ​ല്ലാ​ ​പ്ലാ​നു​ക​ളും​ ​കു​ള​മാ​കും​ ​എ​ന്ന​താ​യി​രു​ന്നു​ ​അ​വ​സ്ഥ.​ ​എ​ന്റെ​ ​സു​ഹൃ​ത്തു​ക്ക​ളും​ ​സി​നി​മ​യി​ൽ​ ​എ​ത്താ​ൻ​ ​ആ​ഗ്ര​ഹി​ച്ചി​രു​ന്ന​വ​രാ​ണ്.​ ​പ​ല​ ​കാ​ര്യ​ങ്ങ​ളും​ ​ചെ​യ്​​ത് ​ഒ​ടു​വി​ൽ​ ​സി​നി​മ​യി​ൽ​ ​ത​ന്നെ​ ​എ​ത്തി.​ ​കു​റ​ച്ച് ​ ബി​സി​ന​സും​ ​ചെ​യ്യു​ന്നു​ണ്ട്.

നാ​യ​ക​നാ​കാ​ൻ​ ​അ​വ​സ​ര​ങ്ങ​ൾ​ ​ല​ഭി​ക്കു​ന്നു​ണ്ടാ​കു​മ​ല്ലോ?
നാ​യ​ക​നാ​കാ​ൻ ​ ​ക്ഷ​ണം​ ​ ല​ഭി​ക്കു​ന്നു​ണ്ട്.​ ​ഇ​തു​വ​രെ​യു​ള്ള​ ​അ​നു​ഭ​വ​ത്തി​ന്റെ​ ​അ​ടി​സ്ഥാ​ന​ത്തി​ൽ​ ​അ​വ​ ​സ്വീ​ക​രി​ച്ചി​ല്ല.​ ​ഭാ​വി​യി​ലെ​ ​കാ​ര്യം​ ​പ​റ​യാ​ൻ​ ​പ​റ്റി​ല്ല.​ ​പ​ണം​ ​ഉ​ണ്ടാ​ക്കു​ക​ ​എ​ന്ന​തി​നെ​ക്കാ​ൾ​ ​ഉ​പ​രി​ ​സി​നി​മ​ ​ഒ​രു​ ​പാ​ഷ​നാ​ണ്.

സി​നി​മ​യി​ലു​ണ്ടാ​യ​ ​മാ​റ്റം​ ​ തു​ട​ക്ക​ക്കാ​ർ​ക്ക് ​ ഗു​ണം​ ​ചെ​യ്‌​​​തോ?
തീ​ർ​ച്ച​യാ​യും.​ ​ന​മ്മ​ൾ​ ​പു​തി​യ​താ​യി​ ​വ​ന്ന​യാ​ളു​ക​ളാ​ണ്.​ ​അ​തു​പോ​ലെ​ ​പു​തി​യ​ ​സം​വി​ധാ​യ​ക​രും​ ​വ​ന്നാ​ലെ​ ​സി​നിമ ഫ്ര​ഷാ​യി​ ​ഇ​രി​ക്കൂ.​ ​ഞാ​ൻ​ ​ക​ണ്ടി​ട​ത്തോ​ളം​ ​സി​നി​മ​യു​ടെ​ ​വ​ലി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​രും​ ​ചെ​റി​യ​ ​മേ​ഖ​ല​ക​ളി​ൽ​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​രു​മെ​ല്ലാം​ ​ആ​ ​ക​ലാ​രൂ​പ​ത്തെ​ ​ ഇ​ഷ്​​ട​പ്പെ​ട്ട് ​ വ​ന്ന​വ​രാ​ണ്.​ 40​ ​കൊ​ല്ല​മാ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​വ​രും​ ​എ​ന്നെ​ ​പോ​ലെ​ ​തു​ട​ക്ക​ക്കാ​രും​ ​അ​ക്കൂ​ട്ട​ത്തി​ലു​ണ്ട്.​ ​സി​നി​മ​ ​ട്രെ​ൻ​ഡിം​ഗാ​യി​ ​നി​ന്നാ​ൽ​ ​ഒ​രു​പാ​ട് ​മേ​ഖ​ല​ക​ളി​ൽ​ ​ഉ​ള്ള​വ​ർ​ക്ക് ​ഗു​ണം​ ​ചെ​യ്യും.

സി​നി​മ​യി​ൽ​ ​കാ​ണു​ന്ന​തു​ ​പോ​ലെ​യ​ല്ല​ല്ലോ,​ ​ജീ​വി​ത​ത്തി​ൽ​ ​കു​റ​ച്ച് ​സീ​രി​യ​സാ​ണോ?
ഞാ​ൻ​ ​ഭ​യ​ങ്ക​ര​ ​കൂ​ളാ​ണ്.​ ​ഈ​യി​ടെ​യാ​യി​ട്ട് ​അ​ല്​​പം​ ​സീ​രി​യ​സാ​ണെ​ന്ന് ​ആ​ളു​ക​ൾ​ ​പ​റ​യു​ന്നു​ണ്ട്.​ ​വേ​റൊ​രാ​ളു​മാ​യി​ ​സം​സാ​രി​ക്കു​മ്പോ​ഴും​ ​കൂ​ട്ടു​കാ​രു​ടെ​ ​ഇ​ട​യി​ലു​മെ​ല്ലാം​ ​കോ​മ​ഡി​ക്കാ​ര​നാ​ണ് ​ഞാ​ൻ.​ ​ ഓ​രോ​ ​ദി​വ​സം​ ​ക​ഴി​യും​ ​തോ​റും​ ​സി​നി​മ​യെ​ക്കു​റി​ച്ച് ​കൂ​ടു​ത​ലാ​യി​ ​ചി​ന്തി​ക്കു​ന്നു​ണ്ട്.​ ​ന​ല്ല​ ​സി​നി​മ​ക​ൾ​ക്കാ​യി​ ​കാ​ത്തി​രി​ക്കു​ന്നു​ണ്ട്.​ ​അ​തു​കൊ​ണ്ടാ​കാം​ ​ഞാ​ൻ​ ​സീ​രി​യ​സാ​യെ​ന്ന് ​തോ​ന്നു​ന്ന​ത്.

ക​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ​ വേ​ണ്ടി​ എ​ന്തെ​ങ്കി​ലും​ ​ഗൃ​ഹ​പാ​ഠം​ ​ചെ​യ്യാ​റു​ണ്ടോ?
ഒ​രു​ ​ക​ഥ​ ​കേ​ൾ​ക്കു​മ്പോ​ൾ​ ​ആ​ ​ക​ഥാ​പാ​ത്രം​ ​ന​മ്മു​ടെ​ ​മ​ന​സി​ൽ​ ​ക​യ​റും.​ ​എ​പ്പോ​ഴും​ ​അ​തെ​ക്കു​റി​ച്ചു​ള്ള​ ​ചി​ന്ത​ ​ത​ല​യി​ലു​ണ്ടാ​കും.​ ​പി​ന്നെ​ ​ലൊ​ക്കേ​ഷ​നി​ൽ​ ​ചെ​ന്നി​ട്ടു​ള്ള​ ​അ​ഭി​ന​യം​ ​ മാ​ത്ര​മേ​യു​ള്ളൂ.​ ​ഹോം​ ​വ​ർ​ക്ക് ​ഒ​ന്നും​ ​ചെ​യ്യാ​റി​ല്ല.

സി​നി​മ​യി​ൽ​ ​ഗോ​ഡ്‌​ഫാ​ദ​ർ​മാ​രു​ടെ​ ​ആ​വ​ശ്യ​മു​ണ്ടോ?
ഗോ​ഡ്‌​ഫാ​ദ​ർ​ ​എ​ന്നൊ​രു​ ​സ​ങ്ക​ല്പം​ ​ത​ന്നെ​ ​ശ​രി​യ​ല്ലെ​ന്നാ​ണ് ​എ​നി​ക്ക് ​തോ​ന്നു​ന്ന​ത്.​ ​സി​നി​മ​യി​ൽ​ ​എ​ല്ലാ​വ​രും​ ​സ്വ​ന്ത​മാ​യി​ ​പ​യ​റ്റി​ത്തെ​ളി​ഞ്ഞാ​ണ് ​നി​ല​നി​ൽ​ക്കു​ന്ന​ത്.​ ​സി​നി​മ​യി​ൽ​ ​മാ​ത്ര​മ​ല്ല​ ​എ​ല്ലാ​ ​തൊ​ഴി​ൽ​ ​മേ​ഖ​ല​യി​ലും​ ​അ​ങ്ങ​നെ​യാ​ണ്.​ ​അ​ഭി​പ്രാ​യ​ങ്ങ​ൾ​ ​കൃ​ത്യ​മാ​യി​ ​പ​റ​യു​ന്ന​ ​ഒ​രു​ ​ന​ല്ല​ ​സു​ഹൃ​ത്ത് ​ഒ​പ്പ​മു​ണ്ടാ​യാ​ൽ​ ​മ​തി.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA