പൊ​ലീ​സ് ​വേ​ഷ​ങ്ങ​ളി​ൽ​ ​ക​സ​റു​ന്ന​ ​ഒ​രു​ ​പൊ​ലീ​സു​കാ​ര​ന്റെ​ ​സി​നി​മാ​ജീ​വി​തം

ലി​ജ​ ​ വ​ർ​ഗീ​സ് | Sunday 18 November 2018 2:19 AM IST
sibi-thomas


മിക​ച്ച​ ​പ്ര​തി​ക​ര​ണ​ങ്ങ​ളു​മാ​യി​ ​മ​ധു​പാ​ൽ​ ​ചി​ത്രം​ ​'​ഒ​രു​ ​കു​പ്ര​സി​ദ്ധ​ ​പ​യ്യ​ൻ​"​ ​തി​യ​റ്റ​റു​ക​ളി​ൽ​ ​നി​റ​ഞ്ഞോ​ടു​ന്നു.​ ​സി​നി​മ​യി​ൽ​ ​ഏ​റ്റ​വും​ ​കൂ​ടു​ത​ൽ​ ​ച​ർ​ച്ച​ ​ചെ​യ്യ​പ്പെ​ടു​ന്ന​ ​പ്ര​വീ​ൺ​കു​മാ​റെ​ന്ന​ ​പൊ​ലീ​സു​ദ്യോ​ഗസ്ഥ​ന്റെ​ ​വേ​ഷം​ ​ചെ​യ്ത​ ​സി​.ഐ​. ​സി​ബി​ ​തോ​മ​സ് ​സം​സാ​രി​ക്കു​ന്നു.​ ​കാ​ക്കി​യി​ട്ട​പ്പോ​ഴും​ ​ചോ​ർ​ന്നു​പോ​കാ​തി​രു​ന്ന​ ​അ​ഭി​ന​യ​മോ​ഹ​ത്തെ​ക്കു​റി​ച്ച്...


പൊ​ലീ​സാ​യ​തോ,​ ​അ​തൊ​രു​ ​ക​ഥ​യാ​ണ്...


എ​ല്ലാ​വ​രും​ ​ചോ​ദി​ക്കാ​റു​ണ്ട്,​ ​സി​നി​മ​യി​ലെ​ത്തി​യ​ത് ​അ​വി​ചാ​രി​ത​മാ​ണോ​യെ​ന്ന്.​ ​പ​ക്ഷേ,​ ​അ​ങ്ങ​നെ​യ​ല്ല,​ ​ഞാ​ൻ​ ​പൊ​ലീ​സി​ൽ​ ​എ​ത്തി​പ്പെ​ട്ട​താ​ണ് ​ശ​രി​ക്കും​ ​അ​വി​ചാ​രി​തം.​ ​നാ​ട​ക​വും​ ​സി​നി​മ​യും​ ​അ​ഭി​ന​യ​വു​മൊ​ക്കെ​യാ​യി​രു​ന്നു​ ​സ്‌​കൂ​ളി​ൽ​ ​പ​ഠി​ക്കു​ന്ന​ ​കാ​ല​ത്തും​ ​കോ​ളേ​ജി​ലു​മൊ​ക്കെ​ ​എ​ന്റെ​ ​മോ​ഹം.​ ​കോ​ളേ​ജി​ൽ​ ​ബെ​സ്റ്റ് ​ആ​ക്ട​റും​ ​ഫൈ​ൻ​ ​ആ​ർ​ട്‌​സ് ​സെ​ക്ര​ട്ട​റി​യു​മൊ​ക്കെ​ ​ആ​യി​രു​ന്നു.​ ​ഡി​ഗ്രി​ക്ക് ​കെ​മി​സ്ട്രി​യാ​യി​രു​ന്നു​ ​വി​ഷ​യം.​ ​അ​തി​നു​ശേ​ഷം​ ​സി​നി​മ​ ​പ​ഠി​ക്കാ​ൻ​ ​വേ​ണ്ടി​ ​പൂ​നെ​ ​ഫി​ലിം​ ​ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ടി​ൽ​ ​മോ​ഷ​ൻ​ ​പി​ക്ച​ർ​ ​ഫോ​ട്ടോ​ഗ്ര​ഫി​ ​കോ​ഴ്‌​സി​ൽ​ ​എ​ൻ​ട്ര​ൻ​സ് ​എ​ഴു​തി.​ ​ആ​ൾ​ ​ഇ​ന്ത്യാ​ ​ലെ​വ​ലി​ൽ​ ​എ​ട്ടാം​റാ​ങ്കു​മു​ണ്ടാ​യി​രു​ന്നു.​ ​അ​തി​മ​നോ​ഹ​ര​മാ​യ​ ​ഓ​റി​യ​ന്റേ​ഷ​ൻ​ ​കോ​ഴ്‌​സൊ​ക്കെ​ ​ക​ഴി​ഞ്ഞ് ​അ​വ​സാ​ന​വ​ട്ട​ ​അ​ഭി​മു​ഖ​ത്തി​ൽ​ ​ഞാ​ൻ​ ​ഔ​ട്ട്.​ ​അ​ങ്ങ​നെ​ ​ഏ​റെ​ ​നി​രാ​ശ​നാ​യി,​ ​ഒ​രു​ ​വ​ർ​ഷം​ ​പോ​യി​ക്കി​ട്ടു​ക​യും​ ​ചെ​യ്‌​തു.​ ​അ​തി​നി​ട​യി​ലാ​ണ് ​പൊ​ലീ​സി​ലേ​ക്ക് ​കി​ട്ടു​ന്ന​തും​ ​എ​സ്.​ഐ​ ​ആ​കു​ന്ന​തും.​ ​അ​ങ്ങ​നെ​ ​സി​നി​മ​ ​സ്വ​പ്‌​നം​ ​ക​ണ്ട​ ​ഞാ​ൻ​ ​പൊ​ലീ​സാ​യി.


സി​നി​മ​ ​വി​ളി​ച്ചു,​ ​ഞാ​നി​റ​ങ്ങി​പ്പോ​ന്നു


പു​ൽ​പ്പ​ള്ളി​ ​സ്റ്റേ​ഷ​നി​ലാ​യി​രു​ന്ന​പ്പോ​ഴാ​ണ് ​കോ​ളേ​ജി​ൽ​ ​എ​ന്റെ​ ​കൂ​ടെ​ ​പ​ഠി​ച്ച​ ​മ​ഞ്ജു​വി​നെ​യും​ ​ഭ​ർ​ത്താ​വ് ​അ​നി​ലി​നെ​യും​ ​കാ​ണു​ന്ന​ത്.​ ​ബാ​ല​താ​രം​ ​എ​സ്‌​ത​റി​ന്റെ​ ​അ​മ്മ​യും​ ​അ​ച്‌​ഛ​നു​മാ​ണ് ​അ​വ​ർ.​ ​എ​ന്നെ​ ​പൊ​ലീ​സ് ​വേ​ഷ​ത്തി​ൽ​ ​ക​ണ്ട​പ്പോ​ഴാ​യി​രു​ന്നു​ ​അ​വ​ർ​ക്ക് ​അ​ദ്ഭു​തം.​ ​പി​ന്നെ,​ ​പ​ഴ​യ​ക​ഥ​യൊ​ക്കെ​ ​കേ​ട്ട​പ്പോ​ൾ​ ​അ​വ​ർ​ക്കാ​കെ​ ​വി​ഷ​മം.​ ​അ​ങ്ങ​നെ​യി​രി​ക്കെ​ ​ഞാ​ന​വി​ടു​ന്ന് ​ട്രാ​ൻ​സ്‌​ഫ​ർ​ ​ആ​യി​ ​കാ​സ​ർ​കോ​ഡ് ​വ​ന്നു.​ ​ആ​യി​ട​യ്‌​ക്കാ​ണ് ​പു​തി​യ​ ​സി​നി​മ​യി​ലേ​ക്കു​ള്ള​ ​ദി​ലീ​ഷ് ​പോ​ത്ത​ന്റെ​ ​കാ​സ്റ്റിം​ഗ് ​കോ​ൾ​ ​അ​വ​ർ​ ​കാ​ണു​ന്ന​തും​ ​എ​നി​ക്ക് ​അ​യ​ച്ചു​ ത​രു​ന്ന​തും.​ ​'​പൊ​ലീ​സു​കാ​ർ​ക്ക് ​മു​ൻ​ഗ​ണ​ന​ ​ഉ​ണ്ട്.​ ​നീ​ ​ ഉ​റ​പ്പാ​യും​ ​അ​യ​ച്ചേ​ ​മ​തി​യാ​കൂ​"...​ ​എ​ന്ന് ​എ​ന്നെ​ ​നി​ർ​ബ​ന്ധി​ച്ച​ത് ​മ​ഞ്ജു​വാ​ണ്.​ ​അ​തും​ ​അ​യ​ച്ച് ​ഒ​രു​ ​അ​ന്വേ​ഷ​ണ​ത്തി​ന്റെ​ ​ഭാ​ഗ​മാ​യി​ ​ഞാ​ൻ​ ​യു.​പി​യി​ലേ​ക്ക് ​പോ​യി.​ ​തി​രി​ച്ചു​വ​ന്ന​പ്പോ​ൾ​ ​മെ​യി​ൽ​ ​നോ​ക്കി​യ​പ്പോ​ഴാ​ണ് ​ഫോ​ൺ​ ​ന​മ്പ​ർ​ ​തി​ര​ക്കി​ ​അ​ന്വേ​ഷ​ണം​ ​വ​ന്ന​ത​റി​ഞ്ഞ​ത്.​ ​അ​ങ്ങ​നെ​ ​ഓ​ഡി​ഷ​നു​പോ​യി.​ ​ദി​ലീ​ഷ് ​പോ​ത്ത​നി​ല്ലാ​യി​രു​ന്നു​ ​ അ​വി​ടെ.​ ​അ​സോ​സി​യേ​റ്റ്‌​സാ​യി​രു​ന്നു​ ​ഓ​ഡി​ഷ​ൻ​ ​ന​ട​ത്തി​യ​ത്.​ ​അ​ദ്ദേ​ഹം​ ​തി​രി​ച്ചു​വ​ന്നി​ട്ട് ​എ​ന്നെ​ ​വി​ളി​ച്ചു,​ ​കാ​ണാ​മെ​ന്ന് ​പ​റ​ഞ്ഞു.​ ​നേ​രി​ട്ടു​ ​ക​ണ്ട​പ്പോ​ൾ​ ​ഒ​ന്നേ​ ​പ​റ​ഞ്ഞു​ള്ളൂ,​ 30​ ​ദി​വ​സം​ ​ലീ​വെ​ടു​ക്കാ​മോ​യെ​ന്ന്?​ ​ഞാ​ൻ​ ​ഓ.​കെ​ ​പ​റ​ഞ്ഞു,​ ​അ​ന്നി​റ​ങ്ങി​യ​താ.


സാ​ജ​നും​ ​പ്ര​വീ​ണും​ ​സൂ​പ്പ​റാ


സാ​ജ​ൻ​ ​മാ​ത്യു​വി​ന് ​ശേ​ഷം ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ ​ക​ഥാ​പാ​ത്ര​മാ​ണ് ​കു​പ്ര​സി​ദ്ധ​ ​പ​യ്യ​നി​ലെ​ ​പ്ര​വീ​ൺ​കു​മാ​ർ.​ ​ര​ണ്ടും​ ​പൊ​ലീ​സു​കാ​ർ​ ​ത​ന്നെ​യാ​ണ്,​ ​അ​വ​രി​ൽ​ ​പൊ​തു​വാ​യി​ ​ഉ​ള്ള​ത് ​അ​ലി​വും​ ​ആ​ർ​ദ്ര​ത​യു​മാ​ണ്.​ ​ഇ​തൊ​ക്കെ​ ​എ​ന്റെ​ ​മു​ഖ​ത്തി​ങ്ങ​നെ​ ​മി​ന്നി​മ​റ​യു​ന്നു​ണ്ടാ​കു​മ​ല്ലോ​ ​(​ചി​രി​).​ ​കു​പ്ര​സി​ദ്ധ​ ​പ​യ്യ​ൻ​ ​പൊ​ലീ​സി​നെ​തി​രെ​യു​ള്ള​ ​ഒ​രു​ ​ക​ഥ​യാ​യി​ട്ടും​ ​പ്ര​വീ​ൺ​കു​മാ​ർ​ ​ശ്ര​ദ്ധി​ക്ക​പ്പെ​ട്ട​ത് ​ആ​ ​പൊ​ലീ​സു​കാ​ര​നി​ൽ​ ​എ​വി​ടെ​യോ​ ​ഉ​ള്ള​ ​ന​ന്മ​ ​കാ​ര​ണ​മാ​ണ്.​ ​ര​ണ്ടു​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലും​ ​സാ​ജ​ൻ​ ​ന​ന്മ​യു​ടെ​ ​ഒ​രു​ ​അം​ശം​ ​അ​വ​ശേ​ഷി​പ്പി​ച്ചി​ട്ടു​ണ്ട് ​അ​തി​ന്റെ​ ​സം​വി​ധാ​യ​ക​ർ.​ ​അ​ത് ​ശ​രി​ക്കും​ ​എ​നി​ക്ക് ​അ​നു​ഗ്ര​ഹ​മാ​യി.​ ​പൊ​ലീ​സി​നെ​തി​യു​ള്ള​ ​ക​ഥ​യി​ലും​ ​ന​മ്മ​ളൊ​രി​ക്ക​ലും​ ​മോ​ശ​ക്കാ​ര​നാ​യി​ ​ചി​ത്രീ​ക​രി​ക്ക​പ്പെ​ടു​ന്നി​ല്ല.


പ്രതി​ക​ളൊ​ക്കെ​ ​കു​റേ​മാ​റി


പ​ഴ​യ​തു​പോ​ലെ​ ​പ്ര​തി​യെ​ ​ഓ​ടി​ച്ചി​ട്ട് ​പി​ടി​ക്കു​ക,​ ​ത​ല്ലു​ക...​ ​ക​ലാ​പ​രി​പാ​ടി​ക​ളൊ​ന്നും​ ​ഇ​പ്പോ​ഴി​ല്ല​ല്ലോ.​ ​പി​ന്നെ​ ​ന​മ്മ​ൾ​ ​പി​ടി​ക്കു​ന്ന​ ​പ്ര​തി​ക​ളു​ടെ​ ​സ​മീ​പ​ന​ത്തി​ലും​ ​മാ​റ്റം​ ​വ​ന്നു​തു​ട​ങ്ങി.​ ​കാ​ര്യ​ങ്ങ​ളൊ​ക്കെ​ ​തു​റ​ന്നു​പ​റ​യാ​ൻ​ ​പ​റ്റു​ന്ന​യാ​ൾ​ ​എ​ന്ന​ ​ത​ര​ത്തി​ൽ​ ​അ​വ​രു​ടെ​ ​വി​ശ്വാ​സം​ ​നേ​ടി​യെ​ടു​ക്കാ​ൻ​ ​ചെ​യ്‌​തി​ട്ടു​ള്ള​ ​ക​ഥാ​പാ​ത്ര​ങ്ങ​ൾ​ ​സ​ഹാ​യി​ച്ചി​ട്ടു​ണ്ട്.​ ​പി​ന്നെ,​ ​ക​ഥാ​പാ​ത്ര​ങ്ങ​ളു​ടെ​ ​സ്വ​ഭാ​വം​ ​ശ​രി​ക്കു​ള്ള​ ​പൊ​ലീ​സ് ​ജീ​വി​ത​ത്തി​ലും​ ​എ​ന്നെ​ ​കു​റേ​ ​സ്വാ​ധീ​നി​ച്ചി​ട്ടു​ണ്ട്.​ യ​ഥാ​ർ​ത്ഥ​ത്തി​ലു​ള്ള​ ​പൊ​ലീ​സ് ​ജീ​വി​തം​ ​ത​ന്നെ​ ​കൂ​ടു​ത​ലും​ ​അ​ഭി​ന​യ​മാ​ണ്.​ ​പ​ല​രോ​ടും​ ​ശ​രി​ക്കും​ ​ദേ​ഷ്യ​പ്പെ​ടു​ന്ന​ത​ല്ല,​ ​അ​വ​രി​ൽ​ ​നി​ന്നും​ ​കാ​ര്യ​ങ്ങ​ൾ​ ​അ​റി​യാ​ൻ​ ​വേ​ണ്ടി​ ​ദേ​ഷ്യ​പ്പെ​ടു​ന്ന​താ​യി​ ​ഭാ​വി​ക്കു​ന്ന​താ​ണ്.​ ​അ​തു​കൊ​ണ്ട് ​അ​ഭി​ന​യി​ക്കാ​നും​ ​വ​ലി​യ​ ​ബു​ദ്ധി​മു​ട്ടു​ണ്ടാ​യി​ല്ല. ​ശ​രി​ക്കും​ ​അ​വാ​ർ​ഡി​ന​ർ​ഹ​മാ​യ​ ​ക​ഥ​യും​ ​തി​ര​ക്ക​ഥ​യും​ ​സം​വി​ധാ​ന​വു​മാ​ണ് ​കു​പ്ര​സി​ദ്ധ​ ​പ​യ്യ​ന്റേ​ത്.​ ​പി​ന്നെ,​ ​അ​ഭി​ന​യ​ത്തെ​ക്കു​റി​ച്ച് ​ന​മ്മ​ള​ല്ല​ല്ലോ​ ​പ​റ​യേ​ണ്ട​ത്.​ ​അ​തി​ഗം​ഭീ​ര​മാ​യി​ ​അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​വ​രു​ണ്ട് ​അ​തി​ൽ.​ ​ഓ​രോ​ന്നും​ ​ഒ​ന്നി​നൊ​ന്ന് ​മി​ക​ച്ച​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​അ​ഭി​ന​യ​വും.


നാ​ല​ല്ല,​ ​അ​ഞ്ചാ​മ​ത്തെ​ ​പ​ടം


തൊ​ണ്ടി​മു​ത​ലും​ ​ദൃ​ക്‌​സാ​ക്ഷി​യും,​ ​കാ​മു​കി,​ ​കു​ട്ട​നാ​ട​ൻ​ ​മാ​ർ​പ്പാ​പ്പ,​ ​പ്രേ​മ​സൂ​ത്രം​ ,​ ​കു​പ്ര​സി​ദ്ധ​ ​പ​യ്യ​ൻ​ ​എ​ന്നി​ങ്ങ​നെ​ ​അ​ഞ്ചു​പ​ട​ങ്ങ​ളി​ലാ​ണ് ​അ​ഭി​ന​യി​ച്ചി​ട്ടു​ള്ള​ത്.​ ​''​ഉ​റു​മ്പു​ക​ൾ​ ​ഉ​റ​ങ്ങാ​റി​ല്ല​" ​സി​നി​മ​യ്ക്കു​ശേ​ഷം​ ​ജി​ജു​ ​അ​ശോ​ക​ൻ​ ​ര​ച​ന​യും​ ​സം​വി​ധാ​ന​വും​ ​നി​ർ​വ​ഹി​ച്ച​ ​പ​ട​മാ​ണ് ​പ്രേ​മ​സൂ​ത്രം.​ ​ന​ല്ല​ ​ചി​ത്ര​മാ​യി​രു​ന്നി​ട്ടും​ ​എ​ന്തു​കൊ​ണ്ടോ​ ​അ​ത് ​ശ്ര​ദ്ധി​ക്ക​പ്പെ​ടാ​തെ​ ​പോ​യി.​ ​അ​ന്ത​രി​ച്ച​ ​പ്ര​ശ​സ്ത​ ​സം​വി​ധാ​യ​ക​ൻ​ ​ന​ന്ദ​കു​മാ​ർ​ ​കാ​വി​ലി​ന്റെ​ ​ഭാ​ര്യ​ ​ആ​ശാ​പ്ര​ഭ​ ​സം​വി​ധാ​നം​ ​ചെ​യ്യു​ന്ന​ ​സി​നി​മ​യാ​ണ് ​അ​ടു​ത്ത​ത്.​ ​പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ത് ​ഞാ​നാ​ണ്.​ ​വ​ള​രെ​യ​ധി​കം​ ​സാ​മൂ​ഹ്യ​പ്ര​സ​ക്തി​യു​ള്ള​ ​വി​ഷ​യ​മാ​ണ്.


കാ​സ​ർ​കോ​ഡു​കാ​രൻ


വീ​ട് ​കാ​സ​ർ​കോഡാ​ണ്.​ ​സി.​ഐ​ ​ആ​യി​ ​ജോ​ലി​ചെ​യ്യു​ന്ന​തും​ ​അ​വി​ടെ​ത്ത​ന്നെ​യാ​ണ്.​ ​അ​വി​ടെ​നി​ന്നാ​ണ് ​സി​നി​മാ​ ​ജീ​വി​തം​ ​തു​ട​ങ്ങി​യ​തും.​ ​ഭാ​ര്യ​ ​ജോ​ളി​ ​എ​ലി​സ​ബ​ത്ത്.​ ​അ​വ​ൾ​ ​ന​ഴ്‌​സിം​ഗാ​ണ് ​പ​ഠി​ച്ച​ത്.​ ​എ​ന്റെ​ ​സ്വ​പ്‌​ന​ങ്ങ​ൾ​ക്കു​വേ​ണ്ടി​ ​മാ​റ്റി​വ​ച്ച​താ​ണ് ​അ​വ​ളു​ടെ​ ​സ്വ​പ്നം.​ ​മൂ​ന്നു​പേ​രാ​ണ് ​മ​ക്ക​ൾ.​ ​ഹെ​ല​ൻ.​ ​ക​രോ​ളി​ൻ,​ ​എ​ഡ്വി​ൻ.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA