എറണാകുളം ചെമ്പുമുക്ക് 'അമ്പാടി" എന്ന വീട്ടിലെ കൃഷ്ണ അപരനാമക്കാരെ പരിചയപ്പെടാം. ഏറ്റവും പ്രായം കൂടിയ ആള് ഉണ്ണിക്കൃഷ്ണൻ.വിഷ്ണു, ശ്രീഹരി, നവനീത് കൃഷ്ണൻ, ദേവനാരായണൻ, കൃഷ്ണപ്രിയ എന്നിവരാണ് മറ്റുള്ളവർ. ഏറ്റവും പ്രായം കുറവ് മാധവിന്.ചലച്ചിത്രതാരം വിഷ്ണു ഉണ്ണിക്കൃഷ്ണന്റെ 'അമ്പാടി"യിലാണ് ഇൗ കൃഷ്ണഗാഥ. വെള്ളിത്തിരയിൽ നായകനായി തിളങ്ങുന്ന വിഷ്ണു ഉണ്ണിക്കൃഷ്ണൻ ഇപ്പോൾ ജീവിതത്തിൽ അച്ഛനായതിന്റെ ആഹ്ളാദത്തിലാണ്. 'അമ്പാടി"യിലെ വിശേഷങ്ങൾ .
വിഷ്ണു : മാധവ് കമഴ്ന്നു വീഴാൻ തുടങ്ങി. അവിടെനിന്ന് വീണ്ടും മലർന്നു വീഴാൻ പഠിക്കുന്നു. നാലരമാസമാണ് പ്രായം. അച്ഛനായ ശേഷം ജീവിതം മൊത്തത്തിൽ അടിപൊളിയാ.വീട്ടിൽ എല്ലാവരും കൃഷ്ണന്റെ പര്യായനാമക്കാരാണെങ്കിലും മോൻ ജനിച്ചശേഷമാണ് പേരിനെപ്പറ്റി ആലോചിക്കുന്നത്. കൃഷ്ണന്റെ പേരുതന്നെ വേണമെന്ന് അമ്മയ്ക്ക് ആഗ്രഹം.
ഐശ്വര്യ : മാധവ് എന്ന പേരിട്ടത് ഞാനാണ്. ആദ്യം മനസിൽ വന്നത് ഈ പേരു തന്നെ. കൊവിഡ് വളരെ കൂടുതലായി ഉള്ളപ്പോഴാണ് ജനിച്ചത്. അശ്വതിയാണ് നക്ഷത്രം. കുഞ്ഞ് ജനിച്ചശേഷം സമയം പോവുന്നത് അറിയില്ല.
വിഷ്ണു : ഫാൻസി നമ്പറിലാണ് അവൻ ജനിച്ചത്. 30-10- 2020. ഞങ്ങളുടെ വിവാഹവും ഫാൻസി നമ്പറിൽ. 2-2-2020. ജനിക്കാൻ പോവുന്നത് ആൺകുട്ടിയാണെന്ന് ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു തോന്നലുണ്ടായിരുന്നു.
ഐശ്വര്യ : എനിക്കും ആ തോന്നലുണ്ടായിരുന്നു.അത് സ്വഭാവികമാണല്ലോ.
വിഷ്ണു : ജീവിതത്തിലെ പുതിയ ഒരു പടിയാണ് അച്ഛനാവുക എന്നത്. അവന്റെ ഒപ്പം സമയം ചിലവഴിക്കാൻ ഇപ്പോൾ സമയം ലഭിക്കുന്നില്ല. അതിന്റെ സങ്കടമുണ്ട്.സിനിമാതിരക്കുകളിൽ ഒാടി കൊണ്ടിരിക്കുകയാണ്. ഷൂട്ടിംഗ് കഴിഞ്ഞാലും വീട്ടിൽ വരാൻ കഴിയില്ല. കൊവിഡ് മാനദണ്ഡങ്ങൾ പാലിക്കണം.അവന്റെ സുരക്ഷിതത്വം നോക്കണമല്ലോ. വീട്ടിൽനിന്ന് പോയാൽ അവനെപ്പറ്റിയാണ് എപ്പോഴും ആലോചന. വീഡിയോ കോൾ ചെയ്യും. എന്റെ ശബ്ദം കേട്ടാൽ ആള് ചിരിക്കും.
ഐശ്വര്യ : പ്രഗ്നന്റായ സമയത്ത് വിഷ്ണുവേട്ടനും ഞാനും അവനോട് സംസാരിക്കുമായിരുന്നു.
വിഷ്ണു : അത് കൊണ്ടാവാം അവന് എന്റെ ശബ്ദം പെട്ടെന്ന് അറിയാൻ കഴിയുന്നത്. ഫോണിൽ ഞാനാണെന്ന് അറിഞ്ഞാൽ ചിരിക്കും. എന്റെ ഫോട്ടോ കണ്ടാൽ വലിയ ചിരിയാണ്.
ഐശ്വര്യ : അത് അച്ഛനാണെന്ന് അറിഞ്ഞുള്ള ചിരിയാണ്. വിഷ്ണുവേട്ടൻ വീട്ടിലുണ്ടെങ്കിൽ ആളിന് അറിയാം.അപ്പോൾ ചിരിയും കളിയും കൂടും.
വിഷ്ണു :വിവാഹം കഴിഞ്ഞു ഒരുമാസത്തിനുശേഷം സബാഷ് ചന്ദ്രബോസിന്റെ ഷൂട്ടിംഗ് ആരംഭിച്ചു. ഷൂട്ടിംഗ് പകുതിയായപ്പോൾ ലോക് ഡൗൺ എത്തി.ഹണിമൂൺ ട്രിപ്പുകൾ ഒന്നും ഉണ്ടായില്ല.
െഎശ്വര്യ:കോതമംഗലത്ത് എന്റെ വീട്ടിൽ മാത്രമാണ് പോയത്.ഇപ്പോഴത്തെ സാഹചര്യം മാറി കഴിഞ്ഞാൽ ഞങ്ങള് മൂന്നുപേരും കൂടി യാത്ര പോവണമെന്ന് വിചാരിക്കുന്നു.
വിഷ്ണു : ബന്ധുക്കളുടെ വീടുകളിൽ പോവേണ്ട ചടങ്ങ് ഉണ്ടായിരുന്നു. ഒന്നും നടന്നില്ല. ലോക് ഡൗണിൽ വീട്ടിലിരിക്കാനും കഴിഞ്ഞില്ല. ഞാനും ബിബിനും ചേർന്ന് രണ്ടു സിനിമകളുടെ തിരക്കഥ പൂർത്തിയാക്കി. ലോക് ഡൗൺ തന്ന പുണ്യമാണിത്.ഒന്ന് വലിയ സിനിമയായിരിക്കും. ഷാഫി സാറാണ് സംവിധാനം.അടുത്തത് ബിബിനും ഞാനും ചേർന്ന് സംവിധാനം ചെയ്യുന്ന സിനിമ.ഞങ്ങളുടെ ആദ്യ സംവിധാന സംരംഭം. ഞങ്ങള് തന്നെയാണ് നായകൻമാർ.ഞാൻ അഭിനയിക്കുമ്പോൾ ബിബിൻ സംവിധാനം. ബിബിൻ അഭിനയിക്കുമ്പോൾ ഞാൻ സംവിധാനം ചെയ്യും.ഞങ്ങൾക്ക് അഭിനയിക്കാൻ വേണ്ടി എഴുതിയതായിരുന്നു 'അമർ അക്ബർ അന്തോണി".
എന്റെ വീട്ടിൽ എല്ലാം വന്നുകയറിയ പെണ്ണിന്റെ െഎശ്വര്യമാണ്. ഒരു തവണ മാത്രമേ ഞാൻ അങ്ങോട്ട് പറഞ്ഞു ള്ളൂ.
െഎശ്വര്യ: പിന്നേ ഞാൻ പറയാൻ തുടങ്ങി.
വിഷ്ണു: എല്ലാം െഎശ്വര്യയുടെ െഎശ്വര്യം. അതു സത്യമാണ്. പെണ്ണ് കാണലിൽ ഞാൻ ആദ്യമായി കണ്ടത് െഎശ്വര്യയെ.പിന്നെ പെണ്ണ് കണ്ടില്ല
െഎശ്വര്യ: എന്നെ ആദ്യമായി കാണാൻ വന്ന ചെറുക്കൻ വിഷ്ണുവേട്ടനാണ്.
വിഷ്ണു: മെയ്ഡ് ഫോർ ഈച്ച് അദർ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |