ഗായിക അഭയ ഹിരൺമയി സമൂഹ മാധ്യമത്തിൽ പങ്കുവച്ച വൈകാരികമായ കുറിപ്പ് ശ്രദ്ധ നേടുന്നു. എന്റെ പ്രിയപ്പെട്ടവരിൽ പലരോടും അവരുടെ പേരുകൾ ചേർത്ത് എനിക്ക് നന്ദി പറയണം. പക്ഷേ അത് ഇപ്പോൾ വേണ്ട. മുൻവിധിയില്ലാതെ, ചോദ്യങ്ങളില്ലാതെ എന്നെ ഹൃദയത്തോട് ചേർത്തുനിറുത്തിയ മനുഷ്യർ.എന്റെ നെറ്റിയിൽ ചുംബിച്ച് ഇനി വിഷമിക്കേണ്ട നിനക്കായി ഞാൻ ഇവിടെയുണ്ടെന്ന് പറഞ്ഞവരോട്, എന്തിനും ഏതിനും എന്നോടൊപ്പം ചിരിക്കുന്ന എന്റെ കുടുംബത്തിന് ,ഇതാണ് നിങ്ങൾക്കുള്ള ആ ചിത്രം .മുറിവുകൾ ഉണങ്ങുന്നു. കഠിനമായി ഞാൻ അധ്വാനിക്കുന്നുണ്ട്. ദിനംതോറും തിളങ്ങുന്നു. പുതിയ പുതിയ ചുവടുകൾ വയ്ക്കുന്നു. 14 വർഷത്തെ അനുഭവങ്ങളുമായി അഭിമാനത്തോടെ. ഈ തേനീച്ച ഒരു ചിത്രശലഭമായി മാറിയിരിക്കുന്നു. അഭയ കുറിച്ചു. വളരെ പെട്ടെന്ന് അഭയയുടെ കുറിപ്പ് ചർച്ചയായി.കൂടുതൽ ആളുകൾ ആശംസകളുമായി എത്തി.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |