ബിജു മേനോനും ആസിഫ് അലിയുമൊക്കെ ഒരു കരപറ്രി,​ ഇത് ഹിറ്റായില്ലെങ്കിൽ എന്റെ കാര്യം പോക്കാ.. : പ്രതീക്ഷകൾ തുറന്ന് പറഞ്ഞ് ബൈജു

Thursday 14 March 2019 1:37 PM IST
baiju

തൊണ്ണൂറുകളിൽ മലയാള സിനിമയിലെ ഒഴിച്ചു നിർത്താനാവാത്ത നടനായിരുന്നു ബൈജു. കോമഡി താരമായും വില്ലത്തരങ്ങളുമായെല്ലാം മലയാള സിനിമയിൽ നിറഞ്ഞു നിന്ന താരം പെട്ടെന്നാണ് സിനിമയിൽ നിന്ന് അപ്രത്യക്ഷമായത്. ഇതിന് പുറമെ ചില വിവാദങ്ങളിലും കേസുകളിലുമെല്ലാം ബൈജുവിന്റെ പേര് കേട്ടിരുന്നു.

കഴിഞ്ഞ 37വർഷമായി മലയാള സിനിമയിലുള്ള താരം മുരളിഗോപി - അരുൺ കുമാർ അരവിന്ദ് കൂട്ടായ്മയിൽ പുറത്തിറക്കിയ 'ഈ അടുത്ത കാലത്ത്' എന്ന ചിത്രത്തിലൂടെയായിരുന്നു തിരിച്ചുവരവ് നടത്തിയത്. ചിത്രത്തിൽ ബൈജു അവതരിപ്പിച്ച വാട്സൺ ഭായ് പ്രേക്ഷക പ്രശംസ നേടിയിരുന്നു. തുടർന്ന് നിരവധി ചിത്രങ്ങളിലും അദ്ദേഹത്തിന്റെ സാന്നിദ്ധ്യം ഉണ്ടാവുകയും ചെയ്തു. ഒടുവിൽ നാദി‌ർഷ സംവിധാനം ചെയ്ത മേരാ നാം ഷാജി എന്ന ചിത്രത്തിൽ ബൈജു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. മൂന്ന് ഷാജിമാരുടെ കഥയാണ് ചിത്രം പറയുന്നത്. കോഴിക്കോടുള്ള ഗുണ്ടാ ഷാജി, കൊച്ചിയിലുള്ള അലവലാതി ഷാജി, തിരുവന്തപുരത്തുള്ള ഡ്രൈവർ ജന്റിൽമാൻ ഷാജി.

mera-naam-shaji

ചിത്രത്തിന്റെ ഓഡിയോ ലോഞ്ചിംഗിനിടയിൽ ബൈജു ചിത്രത്തെ കുറിച്ചുള്ള തന്റെ പ്രതീക്ഷകൾ പ്രേക്ഷകരോട് തുറന്ന് പറയുകയും ചെയ്തു. മേരാ നാം ഷാജിയിൽ ബിജുമേനോനും ആസിഫ് അലിയും ബൈജുവുമാണ് നായകൻമാർ എന്നാൽ ഈ പടത്തിലെ സൂപ്പർ താരം സംവിധായകൻ നാദിർഷയാണെന്നും ഈ സിനിമ സൂപ്പർ ഹിറ്റ് ആകേണ്ടത് ഭൂമിയിൽ മറ്റാരേക്കാളും ആവശ്യം തനിക്കാണെന്നും ബൈജു പറഞ്ഞു. മൂന്ന് ഷാജിമാരും നാദിർഷയെന്ന സംവിധായകനിൽ ഭദ്രമായിരുന്നെന്നും ബൈജു കൂട്ടിച്ചേർത്തു.

''ബിജു മേനോനും ആസിഫ് അലിയുമൊക്ക ഒരു കരപറ്രി. ഈ പടം സൂപ്പർഹിറ്റാ‌യില്ലെങ്കിൽ എന്റെ കാര്യം പോക്കാ.. എനിക്ക് പണ്ട് ഈ ജ്യോതിഷത്തിലൊന്നും ഒരു വിശ്വാസവും ഉണ്ടായിരുന്നില്ല. അടുത്ത കാലത്ത് ഒന്നുരണ്ടുപേരെ കാണാൻ പോയിരുന്നു അടുത്ത ഇരുപത് കൊല്ലത്തേക്ക് തിരിഞ്ഞു നോക്കേണ്ടി വരില്ലെന്നാ അവര് പറയുന്നത്. അതുകൊണ്ട് പടം ഹിറ്രായാൽ അത് എന്റെ പേരിലായിരിക്കും അറിയുന്നത്. കൊടുക്കുന്ന കാശിന് മുതലാവുന്ന പടമാണിത് '' - ബൈജു പറഞ്ഞു.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA