ഗാന്ധി ടോക്സ് എന്ന തമിഴ് നിശബ്ദ ചിത്രത്തിൽ വിജയ് സേതുപതിയും അദിതിറാവു ഹൈദരിയും മുഖ്യവേഷത്തിൽ എത്തുന്നു. അരവിന്ദ് സ്വാമി ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. സാ സസൂയ, യേഡ എന്നീ മറാത്തി ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ കിഷോർ പാണ്ഡുരംഗ് ബേലേക്കർ ആദ്യമായി സംവിധാനം ചെയ്യുന്ന തമിഴ് ചിത്രം കൂടിയാണ്. ആക്ഷേപഹാസ്യ ചിത്രമായാണ് ഗാന്ധി ടോക്സ് ഒരുങ്ങുന്നത്. എ.ആർ. റഹ്മാനാണ് സംഗീത സംവിധാനം. സീ സ്റ്റുഡിയോസും ക്യൂരിയസും ചേർന്നാണ് നിർമ്മാണം.കമൽഹാസൻ, അമല എന്നിവരെ കേന്ദ്രകഥാപാത്രമാക്കി 1987ൽ പുഷ്പകവിമാനം എന്ന പേരിൽ മലയാളത്തിൽ നിശബ്ദ ചിത്രം പുറത്തിറങ്ങിയിരുന്നു. സിംഗിതം ശ്രീനിവാസ റാവു സംവിധാനം ചെയ്ത ചിത്രത്തിന് ദേശീയ പുരസ്കാരം ഉൾപ്പെടെ ലഭിച്ചിരുന്നു.തെലുങ്കിലും പുഷ്പകവിമാനം എന്ന പേരിൽ പുറത്തിറങ്ങിയ ചിത്രത്തിന്റെ തമിഴ് പതിപ്പിന് പേശും പടം എന്നായിരുന്നു പേര്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |