പേടിയുണ്ടോ? ഈ സിനിമ കാണരുത് മുന്നറിയിപ്പുമായി ട്രെയില‍ർ പുറത്തിറക്കി

Thursday 08 November 2018 4:02 PM IST
hollywood

ഹോളിവുഡ് സ്ക്രീനിലൂടെ ലോകമെമ്പാടുമുള്ള സിനിമാ പ്രേമികളെ ആരാധകരാക്കിയ കോഞ്ചുറിംഗ് സീരീസിന് ശേഷം മറ്റൊരു പ്രേതകഥയുമായി ജയിംസ് വാൻ എത്തുന്നു. മെക്സിക്കൻ നാടോടിക്കഥയിലെ 'ലാ ലറോണ' എന്ന പ്രേതത്തെക്കുറിച്ചാണ് പുതിയ ചിത്രം. ഭർത്താവ് ഉപേക്ഷിച്ച് പോയതിനെ തുട‌ർന്ന് മനം നൊന്ത് തന്റെ മക്കളെ പുഴയിലേക്കെറിഞ്ഞു കൊല്ലുകയും പിന്നീട് തന്റെ തെറ്റുകളോർത്ത് വിലപിക്കുകയും ചെയ്ത മേരിയുടെ മെക്സിക്കൻ നാടോടിക്കഥയാണ് ല ലറോണ പറയുന്നത്. ഭീതിയിലാഴ്ത്തുന്ന ട്രെയിലറാണ് പുറത്തിങ്ങിയത്.

1973 ലെ ലോസ് ഏഞ്ചലസിലാണ് കഥ നടക്കുന്നത്. ലിന്റ കോർഡലി അവതരിപ്പിക്കുന്ന വിധവയായ സാമൂഹിക പ്രവർത്തക ഇടപെടുന്ന ഒരു കേസിന് സ്വന്തം ജീവിതത്തി. സംഭവിക്കുന്ന അമാനുഷിക ഇടപെടലുമായുള്ള സാമ്യം തിരിച്ചറിയുകയാണ് അവർ. മൈക്കൽ കേവ്സാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കോഞ്ചുറിംഗ് 3 സംവിധാനം ചെയ്യുന്നതും ഇദ്ദേഹം തന്നെ. ജയിംസ് വാൻ ഇത്തവണയും നിർമ്മാതാവിന്റെ വേഷത്തിലാണെത്തുക. ചിത്രം 2019 ഏപ്രിൽ 19ന് തീയേറ്ററുകളിലെത്തും.

കോഞ്ചുറിംഗ് യൂണിവേഴ്സിലെ അ‌ഞ്ചു ചിത്രങ്ങളാണ് ഇതുവരെ പുറത്തിറങ്ങിയത്. തുടർ ചിത്രങ്ങൾ വരും വർഷങ്ങളിൽ പുറത്തിറങ്ങും.

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
POPULAR IN CINEMA
YOU MAY LIKE IN CINEMA