മമ്മൂട്ടിയെ നായകനാക്കി ബി. ഉണ്ണിക്കൃഷ്ണൻ സംവിധാനം ചെയ്യുന്ന പേരിടാത്ത ചിത്രത്തിലൂടെ തമിഴ് താരം വാസന്തി മലയാളത്തിലേക്ക്. കമൽഹാസൻ, ലോകേഷ് കനകരാജ് ചിത്രം വിക്രത്തിൽ ഏജന്റ് ടീന എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ഡാൻസർ വാസന്തിയെ ഇരുകൈയും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. വാസന്തിയുടെ ആക്ഷൻ രംഗങ്ങൾ വൻകരഘോഷത്തോടെ പ്രേക്ഷകർ ഏറ്റുവാങ്ങി.
മുപ്പതുവർഷമായി സിനിമയിൽ ഡാൻസറായി ജോലി ചെയ്യുന്ന വാസന്തി ലോകേഷ് കനകരാജ് ഒരുക്കിയ വിജയ് ചിത്രം മാസ്റ്ററിൽ ദിനേശ് മാസ്റ്ററുടെ സഹായിയായി ജോലി ചെയ്യവേയാണ് വാസന്തി ലോകേഷിന്റെ ശ്രദ്ധയിൽപ്പെടുന്നതും വിക്രത്തിന്റെ ഭാഗമാവുന്നതും. അതേസമയം ചിത്രത്തിൽ മമ്മൂട്ടി പൊലീസ് ഒാഫീസറുടെ വേഷമാണ് അവതരിപ്പിക്കുന്നത്. ത്രില്ലർ ഗണത്തിൽപ്പെട്ട ചിത്രത്തിൽ അമല പോൾ, ഐശ്വര്യ ലക്ഷ്മി, സ്നേഹ എന്നിവരാണ് നായികമാർ. തമിഴ് താരം വിനയ് റായ് പ്രതിനായക വേഷം അവതരിപ്പിക്കുന്നു. ഉദയകൃഷ്ണ ആണ് രചന .
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |