മാതൃദിനത്തിൽ വ്യത്യസ്തമായ പോസ്റ്റുമായി നടി അഹാന കൃഷ്ണ. അമ്മ സിന്ധു കൃഷ്ണ തന്നെയും സഹോദരികളെയും എടുത്ത് നിൽക്കുന്ന ചിത്രങ്ങളാണ് അഹാന സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുന്നത്. ഹൃദയസ്പർശിയായ കുറിപ്പും താരം പങ്കുവച്ചിട്ടുണ്ട്.
'മദേഴ്സ് ഡേയുടെ സംഭവബഹുലമായ ദിനത്തിൽ എന്റെ അമ്മ ഞങ്ങളെ എല്ലാവരെയും ഒക്കത്തെടുക്കാൻ ഒരു ശ്രമം നടത്തി. അമ്മയ്ക്ക് ഇപ്പോഴും അത് ചെയ്യാനാകുമോ എന്ന് എനിക്ക് സംശയമുണ്ടായിരുന്നു. മറ്റ് മൂന്ന് പേരെയും എളുപ്പത്തിൽ എടുക്കാൻ കഴിയുമെന്ന് എനിക്ക് ഉറപ്പുണ്ടായിരുന്നു, കാരണം അവർ എന്നേക്കാൾ ചെറുതാണല്ലോ, പക്ഷേ അമ്മയേക്കാൾ കുറച്ച് ഭാരം മാത്രം കുറവുള്ള എന്നെ എടുക്കാൻ സാധിക്കുമോ എന്ന കാര്യത്തിൽ എനിക്ക് സംശയം ഉണ്ടായിരുന്നു. എന്നാൽ അമ്മ ഇതും നന്നായി കൈകാര്യം ചെയ്തു.
ഞങ്ങളുടെ ഏറ്റവും വലിയ അനുഗ്രഹമായ അമ്മയ്ക്ക് മാതൃദിനാശംസകൾ" എന്നാണ് അഹാന കുറിച്ചിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |