യുവതാരങ്ങളിൽ ഏറ്റവും കൂടുതൽ സൈബർ ബുള്ളിംഗിന് ഇരയായ അഭിനേത്രിയാണ് അഹാന കൃഷ്ണകുമാർ . തനിക്കെതിരെ വരുന്ന വിദ്വേഷ കമന്റുകൾക്ക് മറുപടിയും നടി കൊടുക്കാറുണ്ട്. സൈബർ ബുള്ളിംഗിനെതിരെ താരം തന്റെ യൂട്യൂബ് ചാനലിൽ ചെയ്ത വീഡിയോ തരംഗം സൃഷ്ടിച്ചിരുന്നു. നടനും പിതാവുമായ കൃഷ്ണ കുമാർ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ തിരുവനന്തപുരത്ത് ബി ജെ പി സ്ഥാനാർത്ഥിയായി മത്സരിച്ചിരുന്നു. ഇപ്പോളിതാ അഹാന പങ്കുവച്ച മനോഹരമായ ചിത്രത്തിന് താഴെ വന്ന് നിങ്ങൾ ബിജെപിയാണോ എന്ന് ഒരാൾ ചോദിച്ചിരിക്കുകയാണ് . എന്നാലിതിന് കിടിലം മറുപടി നൽകി അഹാന ആരാധകരുടെ കൈയ്യടിനേടി. 'ഞാനൊരു മനുഷ്യ ജീവിയാണ്. നല്ലൊരു ഹ്യുമൻ ബീയിങ്ങാവാൻ ഞാൻ ശ്രമിക്കുകയും ചെയ്യുന്നു. നിങ്ങളോ"എന്നാണ് അഹാന കൊടുത്ത മറുപടി. കമന്റിന്റെ സ്ക്രീൻ ഷോട്ട് സഹിതമുള്ള വിശദീകരണവും അഹാന സ്റ്റോറിയിൽ പങ്കുവെച്ചിട്ടുണ്ട്. സംഭവത്തെ തുടർന്ന് അയാൾ കമന്റ് ഡിലീറ്റ് ചെയ്തു. എന്നാൽ ഇതേ ചിന്താഗതിയുള്ള എല്ലാവർക്കും വേണ്ടി എന്റെ മറുപടി പങ്കുവെക്കുന്നു എന്നാണ് താരം ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കുറിച്ചത്.
രാജീവ് രവി ചിത്രം ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന അഭിനയരംഗത്ത് എത്തുന്നത്. ടൊവിനോചിത്രം ലൂക്കയിലൂടെ കൂടുതൽ ശ്രദ്ധേയ കഥാപാത്രത്തെ അവതരിപ്പിച്ചു. നാൻസി റാണി , അടി , പിടികിട്ടാപുള്ളി തുടങ്ങിയവയാണ് ഇനി താരത്തിന്റേതായി റിലീസിനൊരുങ്ങുന്ന ചിത്രങ്ങൾ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |