യുവഛായാഗ്രാഹകൻമാരിൽ ശ്രദ്ധേയനായ നിമിഷ് രവിക്ക് ആശംസ നേർന്ന് നടി അഹാനകൃഷ്ണ. എന്റെ ആത്മാർത്ഥ സുഹൃത്തിന് പിറന്നാൾ ആശംസകൾ.
ഞാൻ കണ്ടതിൽ വച്ച് ഏറ്റവും നല്ല മനുഷ്യനാണ് നീ. നിനക്ക് ഇഷ്ടമുള്ള കാര്യങ്ങൾ ചെയ്യുന്നുണ്ട്. അത് ഞങ്ങൾക്കും അഭിമാനമാണ്. എന്നും ഇങ്ങനെയായിരിക്കുക. അഹാന കുറിച്ചു.ഇരുവരും കാശ്മീരിൽ പോയപ്പോൾ പകർത്തിയ ചിത്രങ്ങളും കുറിപ്പിനൊപ്പം അഹാന പങ്കുവച്ചു. ടൊവിനോ തോമസ്, അഹാന എന്നിവർ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ലൂക്ക ആണ് നിമിഷ് ഛായാഗ്രഹകനായി എത്തിയ ആദ്യ ചിത്രം. സാറാസ്, കുറുപ്പ്, റോഷാക്ക് എന്നീ ചിത്രങ്ങളുടെ ഛായാഗ്രാഹകനാണ് നിമിഷ് .അഹാനയുടെ സംവിധാനത്തിൽ ഒരുങ്ങിയ തോന്നൽ എന്ന സംഗീത ആൽബത്തിന്റെ ഛായാഗ്രഹണം നിമിഷ് ആയിരുന്നു.ദുൽഖർ സൽമാൻ ചിത്രം കിംഗ് ഒഫ് കൊത്തയുടെ ഛായാഗ്രാഹകനാണ്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |