മണാലിയിൽ നിന്നുള്ള യാത്രാചിത്രം സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ച് ഐശ്വര്യ ലക്ഷ്മി. മണാലിയിലെ പതൽസു കൊടുമുടി പ്രദേശത്തു നിന്നുള്ള ചിത്രം താരം സമൂഹ മാദ്ധ്യമത്തിൽ പങ്കുവച്ചു. 'ഞാൻ ഒരു പാണ്ടയായിരുന്നെങ്കിൽ" എന്നാണ് ഐശ്വര്യ ലക്ഷ്മി ചിത്രത്തിനു അടിക്കുറിപ്പായി കൊടുത്തിരിക്കുന്നത്.
യാത്രപ്രിയയാണ് ഐശ്വര്യലക്ഷ്മി. കോവിഡ് കാലം തന്റെ യാത്രകളെ മുടക്കിയതായി െഎശ്വര്യ നേരത്തേ പറഞ്ഞിട്ടുണ്ട്. യാത്രകളിലേക്ക് െഎശ്വര്യ വീണ്ടും മടങ്ങിയിരിക്കുകയാണ്. അതേസമയം അർച്ചന 31 നോട്ടൗട്ട് ആണ് ഐശ്വര്യലക്ഷ്മി നായികയായി അഭിനയിച്ച് അവസാനം പുറത്തിറങ്ങിയ ചിത്രം. നിർമൽ സഹദേവ് സംവിധാനം ചെയ്ത കുമാരി ആണ് റിലീസിന് ഒരുങ്ങുന്ന ചിത്രം. ഷൈൻ ടോം ചാക്കോ ആണ് നായകൻ. ഹൊറർ ചിത്രമാണ് കുമാരി .ഐശ്വര്യ ലക്ഷ്മി ആദ്യമായാണ് ഹൊറർ ചിത്രത്തിന്റെ ഭാഗമാകുന്നത്. ബോളിവുഡിലേക്ക് ചേക്കേറാനുള്ള ഒരുക്കത്തിലാണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട െഎഷു.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |